എംസി കമറുദ്ദീൻ്റെ ജയിൽ മോചനം: പാർട്ടി പരിപാടികളിൽ നിന്നും ലീഗ് നേതൃത്വം വിലക്കിയേക്കും
പയ്യന്നൂർ: മുസ്ലീം ലീഗിന് മുൻപിൽ വീണ്ടും പ്രതിസന്ധിയായി മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ. നേരത്തെ ജയിലിനകത്ത് കിടക്കുന്ന കമറുദ്ദീനെയല്ല ഇപ്പോൾ ജയിൽ മോചനം കമറുദ്ദീനെയാണ് ലീഗിന് പേടി. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ കമറുദ്ദീൻ പാർട്ടിയിലും ഭരണത്തിലും സജീവമാകുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
തലശേരി മുതൽ കാസർഗോഡ് വരെ ഇരുന്നു റിലധികം പേർക്കാണ് കമറുദ്ദീൻ ഡയറക്ടറായ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നടന്ന നിക്ഷേപ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. ഇവരിൽ 90 ശതമാനവും മുസ്ലിം ലീഗ് പ്രവർത്തകരും അനുഭാവികളുമാണ്. നേരത്തെ ഉടമ കളിൽ നിന്നും പണം വസുൽ ചെയ്തും ആസ്തി വകകൾ വിറ്റും നിക്ഷേപകരുടെ ബാധ്യത തീർക്കാനായി കല്ലട്ര മായിൻഹാജിയുടെ നേത്യത്വത്തിൽ മുസ്ലീം ലീഗ് ഒരു അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും സ്ഥിതി വിവരക്കണക്കുകൾ പോലും രേഖപ്പെടുത്താനാവാതെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം സമിതിക്ക് പിൻതിരിയേണ്ടിവന്നു.

ഈ സാഹചര്യത്തിൽ പ്രശ്ന പരിഹാരം അനന്തമായി നീളുകയും ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് മുസ് ലിം ലീഗിനെ അടിക്കാനുള്ള ഒരു വടിയാക്കി സിപിഎം മാറ്റുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ സ്വാധീന പ്രദേശങ്ങളിൽ മുസ് ലിം ലീഗിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ഈ പരിക്ക് വിട്ടുമാറുന്നതിന് മുൻപാണ് ഇപ്പോൾ എംസി കമറുദ്ദീൻ ജയിൽ മോചിതനാകുന്നത്. കമറുദ്ദീനെ പാർട്ടി പരിപാടികളിൽ നിന്നും വിലക്കാൻ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്. ആരോപണത്തിൽ കോടതി തീർപ്പുകൽപ്പിക്കുന്നതു വരെ മാറി നിൽക്കണമെന്ന് കമറുദ്ദീനോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടെക്കും. എന്നാൽ എംഎൽഎയെന്ന നിലയിൽ മഞ്ചേശ്വരം മണ്ഡലത്തിൽ പ്രവർത്തിക്കുന്നതിന് തടസമില്ല. ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എം.സി കമറുദ്ദീന് ഒരിക്കൽ കൂടി മത്സരിക്കാൻ മുസ്ലിം ലീഗ് സിറ്റു നൽകില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്.പുതുമുഖ സ്ഥാനാർത്ഥിയെയാണ് മഞ്ചേശ്വരത്ത് മുസ് ലിം ലീഗ് തേടുന്നത്.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വഞ്ചനാ കേസുകളിലും എം സി കമറുദ്ദീന്‍ എം.എല്‍.എക്ക് ജാമ്യം ലഭിച്ചതാണ് എംസി കമറുദ്ദീന് തുണയായി മാറിയത്. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ എംഎല്‍എ ഉടൻ ജയില്‍ മോചിതനാകും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ തുടരുന്ന കമറുദ്ദീന് 130ലധികം കേസുകളില്‍ ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പോലീസ് സ്റ്റേഷൻ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് മറ്റ് കേസുകളില്‍ കോടതികള്‍ കമറുദ്ദീന് ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications