കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ ഇരുണ്ട പാത; ജനങ്ങളെ വിഭജിക്കുമെന്ന് മേധാ പട്കര്‍

Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി സില്‍വര്‍ ലൈന്‍ അല്ലെന്നും ഇരുണ്ട പാതയാണെന്നും പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തക മേധാ പട്കര്‍. സമൂഹത്തില്‍ സാമ്പത്തികമായി വലിയ അന്തരം സൃഷ്ടിക്കുന്ന ഈ ജനവിരുദ്ധ പദ്ധതി ജനങ്ങളെ സമ്പന്നരെന്നും ദരിദ്രരെന്നുമുള്ള വിഭജനത്തിലേക്ക് നയിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

medha

ഈ ദുരന്ത പദ്ധതിക്കെതിരെ വിജയം വരെയും ജനങ്ങള്‍ പോരാടണമെന്നും മേധാ പട്ക്കര്‍ പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടത്തിയ സില്‍വര്‍ ലൈന്‍ പ്രതിരോധ സമര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ പരിപാടിയില്‍ അധ്യക്ഷയായി.

'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍

കെ റെയില്‍ ഉയര്‍ത്തുന്ന വിഷയം ഏതാനും വീടുകള്‍ ഇല്ലാതാകുന്ന വിഷയമോ നഷ്ടപരിഹാരം നല്‍കി പരിഹരിക്കാവുന്നതോ അല്ല. ലോലമായ കേരളത്തിന്റെ പരിസ്ഥിതിയെ വിനാശകരമായി ബാധിക്കുന്നതും കേരളത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. പണം തിരിച്ചടക്കാന്‍ ശേഷിയുണ്ടെന്ന് പറയുന്ന പിണറായി വിജയന്‍ എന്‍ഡോസള്‍ഫാന്‍ പീഢിതര്‍ക്ക് കോടതി പറഞ്ഞ നഷ്ടപരിഹാരം പോലും നല്‍കുന്നില്ല.

ജനങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുന്നതാണോ ഏതാനും സമ്പന്നര്‍ക്ക് ഏതാനും മണിക്കൂര്‍ ലാഭിക്കുന്നതിന് പണം കടം വാങ്ങുകയാണോ എന്ന് ആലോചിക്കണം. വിഷയം വികസന മാതൃകയുടെയും മുന്‍ഗണനയുടെതുമാണ്. കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍, സി.ആര്‍ നീലകണ്ഠന്‍, ഡോ.ഡി.സുരേന്ദ്രനാഥ്, ഡോ.ജോസ് ജോര്‍ജ് പ്ലാത്തോട്ടം, വിജയരാഘവന്‍ ചേലിയ, വി.എസ്.അനില്‍കുമാര്‍, കെ.സി ഉമേഷ് ബാബു, എപി ബദറുദ്ദീന്‍, ഇ. എ അജീര്‍ അഡ്വ.വിനോദ് പയ്യട, അഡ്വ. കസ്തൂരി ദേവന്‍, വി.കെ രവീന്ദ്രന്‍, അഡ്വ പി.സി വിവേക്, രാജന്‍ കോരമ്പേത്ത് എന്നിവര്‍ പ്രസംഗിച്ചു.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

Recommended Video

cmsvideo
ശ്രീരാമകൃഷ്ണന്റെ മകളുടെ കല്യാണത്തിന് പിണറായിയുടെ മാസ്സ് എൻട്രി

ഐ. ഗോപിനാഥ് രചിച്ച കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം എന്ന പുസ്തകം കാനത്തെ കെ റെയില്‍ വിരുദ്ധ സമര നായിക യശോദാമ്മക്ക് മേധാ പട്കര്‍ നല്‍കി കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. മേധാ പട്ക്കറെ സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ പുഷ്പ റാണി, അനിത എന്നിവര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സതീഷ് കുമാര്‍ കുഞ്ഞിമംഗലം അവതരിപ്പിച്ച 'ദി ട്രയിന്‍ ' എന്ന നാടകം പരിപാടിയോടനുബന്ധിച്ച് അവതരിപ്പിച്ചു.

English summary
Medha Patkar against kerala's Silver Line Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X