കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി
വളപട്ടണം: പളളിക്കുന്നിലുളള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കെട്ടിടത്തിന്റെ പിന്നില്‍ നിന്നും നിന്നും മൂന്ന് മൊബൈല്‍ ഫോണ്‍ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു ഉപേക്ഷിച്ച നിലയിലാണ് മൊബെല്‍ ഫോണുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. രഹസ്യ വിവരമനുസരിച്ചാണ് ജയില്‍ ഉദ്യോഗസ്ഥന്‍മാര്‍ റെയ്ഡു നടത്തിയത്. ജയില്‍ സൂപ്രണ്ട് ഇന്‍സ്റ്റാള്‍ ചാര്‍ജിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെസുരക്ഷാ വീഴ്ചയില്‍ ആഭ്യന്തകടുത്ത നടപടി സ്വീകരിച്ചിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു ഗുരുതരമായ സുരക്ഷാ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌സൂപ്രണ്ടായ ആര്‍.സാജനെ സസ്‌പെന്‍ഡ് ചെയ്തത്. ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ചത് യഥാസമയം ജയില്‍ ആസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യാത്തതിനാണ് ആര്‍ സാജനെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് ഡി.ജി.പി നല്‍കിയ ഉത്തരവില്‍ പറയുന്നത്.

സെപ്റ്റംബര്‍ 15നാണ് ജയിലിലെ പാചകശാലയില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടിച്ചത്.
ജയിലിന്റെ അടുക്കളയിലേക്കുള്ള പച്ചക്കറി എന്ന വ്യാജേനെയാണ് കഞ്ചാവെത്തിയത്. കോഴിക്കോട് സ്വദേശിയായ അഷ്‌റഫിന് വേണ്ടിയാണ് കഞ്ചാബ് എത്തിച്ചതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ജയിലില്‍ നടക്കുന്ന നിയമലംഘനം അന്നുതന്നെ ലോക്കല്‍ പൊലീസിലും ജയില്‍ ആസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. ആര്‍.സാജന്‍ ഈ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. ജയിലില്‍ ഇതിനു ശേഷം ഒട്ടേറെ നിയമ വിരുദ്ധ പ്രവൃത്തികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണം നടന്നു വരികയാണ് ജയിലിനകത്തേക്ക് കഞ്ചാവ് കടത്തിയ സംഭവത്തില്‍ സൂപ്രണ്ടിനെതിരെ മാത്രമല്ല മറ്റു ചിലര്‍ക്കെതിരെ കൂടിയും നടപടിയുണ്ടാകുമെന്നാണ് സൂചന.ആയിരത്തിലേറെ അന്തേവാസികളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിയമ ലംഘനങ്ങളെ കുറിച്ചും സുരക്ഷാവീഴ്ച്ചയെയും കുറിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നാണ് സൂചന.എന്നാല്‍ ജയിലിലിനകത്തേക്കു കഞ്ചാവ് കടത്തിയ വിവരം ജയില്‍ സൂപ്രണ്ട് സാജന്‍ അന്ന് തന്നെ സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഫോണിലൂടെ എ.ഡി.ജി.പിക്ക് നല്‍കിയെന്നാണ് വിവരം.
എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടത് ജയില്‍ സൂപ്രണ്ടു മാത്രമാണെന്ന പരാതി ജയില്‍ വകുപ്പിനുള്ളില്‍ നിന്നുതന്നെ ഉയരുന്നുണ്ട്. മൂന്നാഴ്ച്ച മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ആറാംബ്‌ളോക്കില്‍ ഹര്‍ത്താല്‍ ദിവസം അക്രമം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ റിമാന്‍ഡില്‍ കഴിയുന്നിന്റെ പരിസരത്തെ തെങ്ങിന്‍മുകളില്‍ നിന്നും ആറു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി കൗണ്ടര്‍ കുത്തിതുറന്ന്് ഒരുലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിയാഞ്ഞതും ജയില്‍ വകുപ്പിന് നാണക്കേടായിട്ടുണ്ട്. ഈ കേസില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. അതീവസുരക്ഷയും ക്യാമറാസംവിധാനവുമുള്ള ജയില്‍ വളപ്പില്‍ നടന്ന മോഷണത്തിനെ കുറിച്ചുള്ള കേസ് പൊലിസ്അവസാനിപ്പിച്ചതു പോലെയാണ് അന്വേഷണം മന്ദഗതിയിലായിരിക്കുന്നത്.












Click it and Unblock the Notifications