കല്ലുകൾ വായുവിലേക്കെറിഞ്ഞ് മോഹൻലാൽ ചിത്രം; വീഡിയോ വൈറൽ..ആരാധകനെ അഭിനന്ദിച്ച് മോഹൻലാലും
കണ്ണൂർ; 'ആദ്യമായിട്ടാണ് കാണുന്നത്, വളരെ മനോഹരമായിരിക്കുന്നു'..തന്നെ തേടിയെത്തിയ മോഹൻലാലിന്റെ വാക്കുകൾ കേട്ടതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല പയ്യന്നൂർ കോറോം സ്വദേശി കെപി രോഹിത്തിന്. ബോർഡിൽ കല്ലുകൾ നിരത്തി വരച്ച ചിത്രം വായുവിലേക്ക് എറിഞ്ഞപ്പോൾ തന്റെ മുഖം തെളിഞ്ഞ് വന്നതിന്റെ അത്ഭുത്തതിലായിരുന്നു മോഹൻലാൽ തന്റെ ആരാധകനായ രോഹിത്തിന് സന്ദേശം അയച്ചത്. ഈ അപൂർവ്വ കഴിവിനെ ലാൽ വാനോളം പുകഴ്ത്തുകയും ചെയ്തു.
മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ

ഏറെക്കാലം നീണ്ട ശ്രമത്തിനൊടുവിലാണ് രോഹിത് മോഹൻലാലിന്റെ ചിത്രം ഇത്തരത്തിൽ വരച്ചത്. ഡ്രോയിംഗ് ബോർഡിൽ പല വലിപ്പത്തിലുള്ള കല്ലുകൾ ആദ്യം നിരത്തി വെച്ചു. ഇതിന് ശേഷം മെല്ലെ ബോർഡ് എടുത്ത് മുറം ഉപയോഗിച്ച് അരിയിലേയും മറ്റും പൊടികളായാൻ ചെയ്യുന്നത് പോലെ പ്രത്യേക ആംഗിളിൽ കല്ലുകൾ മുകളിലേക്ക് എറിയുകയാണ് ചെയ്തത്. വെറും ആറ് സെക്കന്റ് നേരം കൊണ്ട് എല്ലാം അവസാനിക്കും. സ്ലോമോഷനിൽ വീഡിയോ സെറ്റ് ചെയ്യുമ്പോഴാണ് മുഖം വ്യക്തമാകുക.

പട്ടച്ചോനെ കാത്തോളി എന്ന് പറഞ്ഞല്ലാതെ കല്ലുകൾ നിരത്തുക എളുപ്പമല്ലെന്ന് പറയുകയാണ് രോഹിത്. ഏകദേശം ഒന്നരമണിക്കൂറെടുത്താണ് ബോർഡിൽ വരച്ച ചിത്രത്തിൽ കല്ലുകൾ വെച്ചത്. കല്ലുകൾ തമ്മിലുള്ള ദൂരം മാറിയാൽ പോലും എടുത്ത പണി വെള്ളത്തിലാവും. കണ്ണും മറ്റും കൃത്യമായി അതത് സ്ഥാനത്ത് തെളിഞ്ഞ് വരുന്നത് വലിയ വെല്ലുവിളിയാണ്. കല്ലുകളുടെ ഭാരം പോലും മാറരുതെന്നും രോഹിത് പറയുന്നു.

നേരത്തേ തന്നെ പെൻസിൽ ഡ്രോയിംഗ് ചെയ്യുന്ന ആളാണ് രോഹിത്. ലോക്ക്ഡൗൺ കാലത്ത് ആണ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുകയെന്ന ചിന്തയിൽ കല്ലുകൾ കൊണ്ടുള്ള ചിത്രങ്ങൾ ചെയ്ത് തുടങ്ങിയത്. നിരവധി ചിത്രങ്ങൾ കല്ലുകളിൽ വരച്ചിട്ടുണ്ട്. ഈ വേറിട്ട ചിത്രം വരയ്ക്ക് രോഹിത്തിന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡും ലഭിച്ചിട്ടുണ്ട്. എആർ റഹ്മാന്റെ ചിത്രം വരച്ചതിനാണ് അംഗീകാരം ലഭിച്ചത്.

അതേസമയം കല്ലുകൊണ്ട് നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായാണ് ഇതുപോലെ വായുവിലേക്ക് എറിഞ്ഞുള്ള വീഡിയോയിൽ കൃത്യമായി മുഖം തെളിഞ്ഞത്. അതും തന്റെ പ്രീയപ്പെട്ട താരത്തിന്റെ തന്നെ മുഖം ചെയ്യാൻ കഴിഞ്ഞുവെന്ന സന്തോഷവും രോഹിത് പങ്കുവെയ്ക്കുന്നു.

മോഹൻലാലിന്റെ വോയിസ് മെസേജ് വന്നപ്പോൾ ഏറെ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ്. മറുപടി പറയാൻ വാക്കുകൾ കിട്ടിയിരുന്നില്ല, രോഹിത് പറഞ്ഞു. . പ്സ്ടു വിദ്യാർത്ഥിയായ രോഹിത്തിന്റെ സഹോദരൻ രാഹുലാണ് ഈ അപൂർവ്വ വീഡിയോ പകർത്തിയത്. അച്ഛൻ രാജനും അമ്മ ഗീതയും തനിക്ക് ഏറെ പിന്തുണ തരുന്നുണ്ടെന്നും രോഹിത് പറയുന്നു.
വീഡിയോ കാണാം
അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറുടെ പുത്തൻ ലുക്ക് കണ്ട് ഞെട്ടി ആരാധകർ... വൈറൽ












Click it and Unblock the Notifications