മങ്കിപോക്‌സ്: പരിയാരത്ത് പ്രത്യേക സജ്ജീകരണങ്ങള്‍, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം രൂപീകരിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുദീപിന്റെ നേതൃത്വത്തില്‍ അഞ്ചംഗ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് രോഗ ബാധിതനെ ചികിത്സിക്കുന്നത്.
മങ്കിപോക്‌സ് സ്ഥിരീകരിച്ചയാളെ പ്രത്യേക ഐസലേഷന്‍ വാര്‍ഡിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആറ് കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 13 ന് വിദേശത്ത് നിന്നുമെത്തിയ വിമാനത്തില്‍ മംഗളൂര് വിമാനത്താവളത്തിലിറങ്ങിയ പയ്യന്നൂര്‍ സ്വദേശിക്കാണ് മങ്കിപോക്‌സിന്റെ രോഗലക്ഷണങ്ങളുണ്ടായത്.

വിമാനത്താവളത്തില്‍ ചെക്ക് ഔട്ടിനിടെ ഇദ്ദേഹത്തിന്റെ കൈയില്‍ അലര്‍ജിപോലെ കണ്ടതിനെ തുടര്‍ന്ന് മംഗ്ളൂരില്‍ ഡോക്ടര്‍ക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇതിനുശേഷം രോഗലക്ഷണങ്ങള്‍ മങ്കിപോക്സിന്റെതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. രോഗബാധിതന്റെ സ്ഥിതി തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ ചികിത്സ വിലയിരുത്തുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.
ചികിത്സ വിലയിരുത്തിയതിനു ശേഷം ബോര്‍ഡ് ഓരോ ദിവസവും യോഗം ചേരും. ആരോഗ്യനിലയെ കുറിച്ച് പ്രത്യേക ബുള്ളറ്റിന്‍ പുറത്തിറക്കും. 21 ദിവസമാണ് മങ്കിപോക്സ് ചികിത്സിച്ചു മാറാനുള്ള കാലാവാധി. കൊവിഡ് നിയന്ത്രണങ്ങള്‍ പോലെ തന്നെ ഇതിനും വേണം. പി.പി.ഇ കിറ്റ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ചികിത്സ നടത്തുന്നത്. വൈറസ് രോഗമാണെങ്കിലും കൊവിഡ് പോലെ അതിവേഗം പടരാനുള്ള സാഹചര്യം മങ്കിപോക്സിനില്ല.
തുടര്‍ച്ചയായി ആറുമണിക്കൂര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ മാത്രമേ ഈ രോഗം മറ്റുള്ളവരിലേക്ക് എത്തുകയുള്ളൂ. മാത്രമല്ല ചിക്കന്‍പോക്സിന് സമാനമായി ദേഹത്ത് മുഴുവന്‍ കുമികളകളുണ്ടാവുകയാണ് ഇതിന്റെ പ്രധാന ലക്ഷണം. ചെറുപ്പത്തില്‍ ചിക്കന്‍പോക്സിന്റെ കുത്തിവയ്പ്പെടുത്തവര്‍ക്ക് മങ്കിപോക്സ് അത്രതീവ്രവമായി ബാധിക്കുന്നില്ലെന്ന വിലയിരുത്തല്‍ ആരോഗ്യവിദഗ്ദ്ധര്‍ക്കുണ്ട്.
ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍
മറ്റ് ശാരീരിക അവശതയുള്ളവര്‍ക്ക് മസ്തിഷ്‌ക ജ്വരമടക്കമുള്ള രോഗങ്ങള്‍ മങ്കിപോക്സിനോട് അനുബന്ധിച്ചുവരാമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ കൊവിഡ് കാലത്തിന് സമാനമായാണ് പരിയാരത്ത് ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മങ്കിപോക്‌സ് ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് പ്രത്യേക ഐസോലേഷന്‍ വാര്‍ഡുകള്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications