കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൻസൂർ വധം: ഒന്നാം പ്രതിക്ക് കോവിഡ്, ഏഴ് പേരെ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ വിട്ടു

  • By Desk
Google Oneindia Malayalam News

തലശ്ശേരി: മുസ്ലിം ലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കരയിലെ മൻസൂർ വധ ക്കേസിൽ ഏഴ് പ്രതികളെ ചോദ്യം ചെയ്യുന്നതിനു വേണ്ടി അഞ്ച് ദിവസ ത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകി.കേസിലെ ഒന്നാം പ്രതിയും മൻസൂറിൻ്റെ അയൽവാസിയുമായ ഷിനോസിന് കോവിഡ് പോസീറ്റീവ് ആയതിനാൽ പിന്നീട് കോടതിയിൽ ഹാജരാക്കും.

മലബാർ കാൻസർ സെൻ്ററിൽ സന്ദർശകർക്ക് വിലക്ക്: രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊവിഡ് ടെസ്റ്റ് നടത്തുംമലബാർ കാൻസർ സെൻ്ററിൽ സന്ദർശകർക്ക് വിലക്ക്: രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊവിഡ് ടെസ്റ്റ് നടത്തും

ഇയാൾ കൊവിഡ് ചികിത്സയിലാണു ള്ളത്. സി.പി.എം പ്രവർത്തകരായ പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കൽ വീട്ടിൽ കെ.സംഗീത് (22) പുല്ലൂക്കരയിലെ മകൻ നെല്ലിയിൽ ശ്രീരാഗ് (25), പുല്ലൂക്കരയിലെ മുക്കിൽ പിടികയിൽ കായത്തിൽ പറമ്പത്ത് കെ.പി.സുഹൈൽ (32) പുല്ലൂക്കരയിലെ മുല്ലയിൽ അശ്വന്ത് (27) ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷ് (38) ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് വിപിൻ (28) പുല്ലൂക്കര മുക്കിൽ പിടികയിലെ ഇ.കെ.ബിജേഷ് (37) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ടേട്ട് കോടതി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.വിക്രമന് കസ്റ്റഡിയിൽ വിട്ടു നൽകിയത്.

584698-jpg-pagespe


കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിനോസ് ഉൾപെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിനു വേണ്ടി പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയത്.ഇതിനിടെ കേസിലെ രണ്ടാം പ്രതി കൂലേരി രതീഷ് കോഴിക്കോട് ജില്ലയിലെ വളയത്ത് ഒളിവിൽ താമസിക്കുന്നതിനിടെ ജീവനൊടുക്കിയിരുന്നു രതീഷിൻ്റെ മൃതശരീരത്തിൽ 16 മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.

കേസിലെ ചില പ്രതികൾ രതീഷിനൊപ്പം ഒളിവിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.ഇതിൻ്റെ അടിസ്ഥാനത്തിൽ ശ്രീരാഗ് ഉൾപ്പെടെയുള്ള പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.രതീഷിൻ്റെ മരണത്തിൽ ദുരുഹതയുള്ളതായി കോൺഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരൻ ആരോപിച്ചിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും മൃതദേഹം പോസ്റ്റുമോർട്ടം നടത്തുകയും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കുകയും ചെയ്തിരുന്നു.രതീഷ് ആത്മഹത്യ ചെയ്ത വളയത്തെ കശുമാവിൻ തോട്ടത്തിൽ ക്രൈം ബ്രാഞ്ച് സംഘം ഫോറൻസിക് വിഭാഗത്തിൻ്റെയും ഡോഗ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.മൻസുർ വധക്കേസിൽ ഇതുവരെയായി പതിനൊന്ന് പ്രതികളാണുള്ളത്.മൻസൂറിൻ്റെ സഹോദരൻ മുഹ്സിൻ, പിതാവ് മുസ്തഫ തുടങ്ങിയവരിൽ നിന്നും പൊലിസ് ഇതുവരെയായി മൊഴിയെടുത്തിട്ടുണ്ട്.

English summary
Monsoor murder case: Maain accused tests Coronavirus positive, Seven accused sent police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X