മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളെ സ്വയം പര്യാപ്തമാക്കുമെന്ന് എംആര്‍ മുരളി
കണ്ണൂര്‍: വരുമാന കുറവ് കാരണം പ്രതിസന്ധി നേരിടുന്ന ക്ഷേത്രങ്ങളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കും എന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി അറിയിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നടക്കുന്ന ഡിവിഷന്‍ തല യോഗങ്ങളുടെ ഭാഗമായി തലശ്ശേരി ഡിവിഷനിലെ ക്ഷേത്ര ഭരണാധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി.

ക്ഷേത്രങ്ങളെയും കാവുകളെയും കൂടുതല്‍ ഭക്തജന സൗഹൃദമാക്കും എന്നും അദ്ദേഹം പറഞ്ഞു. ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന ശില്പ ചാരുതയാര്‍ന്ന നിര്‍മാണത്താല്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന മലബാറിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് തീര്‍ഥാടന ടൂറിസം പദ്ധതിയും തീര്‍ഥാടന ഇടനാഴിയും സ്ഥാപിക്കും എന്നും എം ആര്‍ മുരളി പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളോട് അനുബന്ധിച്ച് പൈതൃക മ്യൂസിയങ്ങള്‍ നിര്‍മിക്കും. ക്ഷേത്ര പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി പിന്നാക്കം നില്‍ക്കുന്ന ക്ഷേത്രങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി കൊണ്ട് ഗ്രാന്റ് അനുവദിക്കും എന്നും എം ആര്‍ മുരളി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും മുഴുവന്‍ അടിസ്ഥാന തസ്തികകളിലും ജീവനക്കാരെ നിയമിക്കും എന്നും എം ആര്‍ മുരളി കൂട്ടിച്ചേര്‍ത്തു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എ എന്‍ നീലകണ്ഠന്‍, പി കെ മധുസൂദനന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ ജനാര്‍ദനന്‍, കെ ലോഹ്യ, തലശ്ശേരി എരിയ കമ്മിറ്റി ചെയര്‍മാന്‍ ടികെ സുധി എന്നിവര്‍ പങ്കെടുത്തു.
ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍
മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ ഗോപാലന്‍, പി കെ രാഗേഷ്, പ്രഭാകരന്‍, സതീശന്‍ തില്ലങ്കേരി, ഉണ്ണികൃഷ്ണന്‍, പി വി നീത, മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ എന്‍ കെ ബൈജു, എക്‌സി. ഓഫീസര്‍ അജിത്ത് പറമ്പത്ത് എന്നിവരും സംസാരിച്ചു. 2020 നവംബറിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി സി പി ഐ എം നേതാവ് എംആര്‍ മുരളിയെ തെരഞ്ഞെടുത്തത്.












Click it and Unblock the Notifications