കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാചകവാതക വില വര്‍ദ്ധനവിനെതിരെ മുസ്ലിം ലീഗിന്റെ അടുപ്പുകൂട്ടല്‍ സമരം

Google Oneindia Malayalam News

കണ്ണൂര്‍: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലിം ലീഗിന്റെ അടുപ്പുകൂട്ടല്‍ സമരം. കേന്ദ്ര - കേരള സര്‍ക്കാരുകളെ പുകച്ച് പുറത്ത് ചാടിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞു.

പാചക വാതക വില വര്‍ദ്ധനവിനെതിരെ മുസ്ലിം ലീഗ് ജില്ലാകമ്മറ്റി കണ്ണൂര്‍ ഹെഡ് പോസ്റ്റാഫീസിന് മുന്‍പില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ അടുപ്പുകൂട്ടല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. എന്നാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ക്കാന്‍ അധികാരികള്‍ ഒന്നും ചെയ്യുന്നില്ല.

KANNUR1

അതിനാല്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരായിട്ടുള്ള പ്രക്ഷോഭത്തിലാണ് മുസ്ലിം ലീഗെന്നും അതിന്റെ തുടക്കമാണ് അടുപ്പ് കൂട്ടല്‍ സമരമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് സമാനമായി തന്നെ ഇന്ധന നികുതി വര്‍ധിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാനത്തിന് ടാക്സ് വിഹിതത്തില്‍ ലഭിക്കുന്ന വര്‍ധനവിന്റെ ഒരു ചെറിയ ശതമാനം പോലും ഒഴിവാക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നും ഇതു പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും കല്ലായി പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷയായി.

 ദിലീപോഫോബിയ പരത്താന്‍ ശ്രമിക്കുന്നുണ്ട്, സിപിഎമ്മും പിണറായിയും ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുമോ? രാഹുല്‍ ഈശ്വര്‍ ദിലീപോഫോബിയ പരത്താന്‍ ശ്രമിക്കുന്നുണ്ട്, സിപിഎമ്മും പിണറായിയും ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുമോ? രാഹുല്‍ ഈശ്വര്‍

ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ അഡ്വ എസ്.മുഹമ്മദ്, ടി.എ.തങ്ങള്‍, ഇബ്രാഹിം മുണ്ടേരി, കെ.ടി. സഹദുള്ള, അഡ്വ.കെ.എ.ലത്തീഫ്, അന്‍സാരി തില്ലങ്കേരി, കെ.പി. താഹിര്‍, എം.പി.എ.റഹീം, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് നസീര്‍ പുറത്തീല്‍, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. സാജിത ടീച്ചര്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.ഷബീന, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എസ്.കെ ആബിദ ടീച്ചര്‍, കെ. താഹിറ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.ഫാരിഷ , പി.പി.ഷമീമ , നസീമ ചാമാളിയില്‍ പ്രസംഗിച്ചു.

മണിക് സാഹയ്ക്ക് 11 അംഗ ടീം; ഒരു വര്‍ഷം കൊണ്ട് ത്രിപുര കാത്തിരിക്കുന്നതെന്ത്

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ജാഥയായിട്ടാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സമരവേദിയിലെത്തിയത്. ഹെഡ് പോസ്റ്റിനു മുന്‍പില്‍ സജ്ജമാക്കിയ മൂന്ന് അടുപ്പുകളിലാണ് സമരജ്വാല തെളിയിച്ചത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Muslim League's agitation against LPG price hike at kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X