ദിനംപ്രതി 40 ടണ്‍ മാലിന്യം സംസ്കരിക്കും: മട്ടന്നൂര്‍ ചിക്കന്‍ റെന്ററിങ്ങ് പ്ലാന്റ് മന്ത്രി ഉദ്ഘാടനം ചെയ്തു
മട്ടന്നൂര്‍: ഖര-ദ്രവ മാലിന്യ സംസ്കരണ പദ്ധതിയിലെ ഒരു അധ്യായം വളരെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മട്ടന്നൂര്‍ ചിക്കന്‍ റെന്ററിങ്ങ് പ്ലാന്റിന് സാധിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്. കോഴി അറവ് മാലിന്യ സംസ്കരണത്തിനായി പൊറോറ കരുത്തുര്‍പ്പറമ്പില്‍ ആരംഭിച്ച മട്ടന്നൂര്‍ ചിക്കന്‍ റെന്ററിങ്ങ് പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മലയാളികള്‍ വ്യക്തിശുചിത്വം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നവരാണ് എന്നാല്‍ സാമൂഹികമായി അത്തരമൊരു ശ്രദ്ധ പലപ്പോഴും നമുക്കില്ല. മാലിന്യം എവിടെ നിക്ഷേപിക്കരുതെന്ന് പറയുന്നുവോ അവിടെ നിക്ഷേപിക്കുന്ന പ്രവണത പലര്‍ക്കുമുണ്ടെന്നും ഇത് മാറണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു നിലപാട് സ്വീകരിച്ചത്. മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ജനകേന്ദ്രമാക്കി മാറ്റുന്ന കാഴ്ചയാണ് നമുക്ക് ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്നും എം.വി ഗോവിന്ദന് ചൂണ്ടിക്കാട്ടി.
ജില്ലയിലെ കോഴി അറവ് മാലിന്യ പ്രശ്നത്തിന് പരിഹാരമാണ് മട്ടന്നൂരിലും പാപ്പിനിശ്ശേരിയിലുമുള്ള ചിക്കന്‍ റെന്ററിങ്ങ് പ്ലാന്റുകള്‍. ദിനംപ്രതി 40 ടണ്‍ മാലിന്യം സംസ്കരിക്കുന്ന മട്ടന്നൂര്‍ റെന്‍ഡറിങ് പ്ലാന്റില്‍ ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മാലിന്യം സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജ് മലിന ജലശുദ്ധീകരണ പ്ലാന്റ്, ബയോഫില്റ്റര് എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
100 ലധികം തൊഴിലാളികളാണ് ഇവിടെയുള്ളത്. സംസ്ഥാനത്ത് മുനിസിപ്പാലിറ്റി മുന്‍കൈ എടുത്ത് സ്ഥാപിതമായ ആദ്യ റെന്ററിങ്ങ് പ്ലാന്റാണ് മട്ടന്നൂരിലേത്. 10 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. ഇതുവരെ 50 പഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും കോര്‍പറേഷനും പ്ലാന്റുമായി എഗ്രിമെന്റ് വെച്ചു. കോഴിക്കടകളില്‍ നിന്ന് ശീതികരിച്ച വണ്ടിയിലാണ് പ്ലാന്റില്‍ മാലിന്യമെത്തുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗ്ഗ രേഖയനുസരിച്ചാണ് പ്രവര്‍ത്തനം.
വളര്‍ത്തു മൃഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവക്കുള്ള തീറ്റയാണ് റെന്ററിംഗ് പ്ലാന്റില്‍ നിന്നും ഉല്പാദിപ്പിക്കുന്നത്. കോഴിക്കടകള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിന് റെന്ററിങ്ങ് പ്ലാന്റുമായി വെച്ച എഗ്രിമെന്റ് ഹാജരാക്കണം. സംസ്ഥാന ഹരിത കേരള മിഷനും ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും ചേര്‍ന്ന് രാജ്യത്തെ ആദ്യ കോഴി അറവ് മാലിന്യ വിമുക്ത സംസ്ഥാനമാക്കി മാറുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ റെന്ററിങ്ങ് പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
മണിക് സാഹയ്ക്ക് 11 അംഗ ടീം; ഒരു വര്‍ഷം കൊണ്ട് ത്രിപുര കാത്തിരിക്കുന്നതെന്ത്
ചടങ്ങില്‍ മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു അധ്യക്ഷയായി. മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തെ വ്യക്തികളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദരിച്ചു. മട്ടന്നൂര്‍ റെന്ററിങ്ങ് പ്ലാന്റിലേക്ക് മാലിന്യങ്ങള്‍ എത്തിക്കുന്ന വാഹനങ്ങള്‍ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഫ്ലാഗ് ഓഫ് ചെയ്തു.
മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്മാന് പി. പുരുഷോത്തമന്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സത്യന്, എ.കെ സുരേഷ്കുമാര്‍, വി.പി ഇസ്മായില്‍, എം.റോജ, പി.പ്രസീന, കൗണ്‍സിലര്‍മാരായ സി.വി ശശീന്ദ്രന്, വി ഹുസൈന്, ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, വീരാട് റെന്‍ഡറിങ്ങ് ടെക്നോളജി ചെയര്മാന് എന്‍ കെ ചന്ദ്രന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications