Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടിക്കാറാം മീണ നട്ടപ്‌രാന്തൻ'... രൂക്ഷ വിമർശനവുമായി എംവി ജയരാജന്‍, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കളളവോട്ടിന്റെ പെരുമഴ തീർത്തവരാണ് വിമർശനം ഉന്നയിക്കുന്നതെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

തളിപ്പറമ്പ് : കള്ളവോട്ടുവിഷയത്തില്‍ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ നട്ടപ്രാന്തനെ പോലെയാണ് പെരുമാറിയതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സിപിഎം ബക്കളം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ആനുകാലിക രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയില്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ കളളവോട്ടിന്റെ പെരുമഴ തീര്‍ത്തവരാണ് സിപിഎം വ്യാപകമായി കളളവോട്ട് ചെയ്തുവെന്ന് പറഞ്ഞു നടക്കുന്നത്.


ആന്ധ്രപ്രദേശിൽ ബസും ജീപ്പും കൂട്ടിയിടിച്ച് വൻ അപകടം; 15 മരണം, ജീപ്പിൽ യാത്രക്കാരെ കുത്തിനിറച്ചു....

ഇപ്പോള്‍ ഓരോ ദിവസം കഴിയുംതോറും ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കളലവോട്ടു കഥകളാമ് പുറത്തു വരുന്നത്. കാസര്‍ക്കോട് ഒരു ബൂത്തില്‍ ഉംറക്ക് പോയ വ്യക്തിയുടെ വോട്ട് വരെ ഇവര്‍ ചെയ്തു. തളിപ്പറമ്പില്‍ യൂത്ത് ലീഗ് നേതാവിന്റെ നേതൃത്വത്തിലുളള മൊബൈല്‍ കളളവോട്ട് സംഘം എല്ലാ ബൂത്തുകളിലും ഓടി നടന്ന് കളളവോട്ട് ചെയ്തു.

MV Jayarajan


തങ്ങള്‍ ദൈവത്തിന്റെ സംരക്ഷകരാണെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. ദൈവം കൂടുതല്‍ സുഖത്തില്‍ കഴിയുന്നത് സി.പി.എം ഭൂരിപക്ഷമുളള മേഖലയിലാണ്. പറശിശിനിക്കടവില്‍ മുത്തപ്പന്‍ എത്രസുഖമായാണ് കഴിയുന്നതെന്ന് അറിയാമോയെന്ന് എം.വി ജയരാജന്‍ ചോദിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂല നിലപാടുളള ആര്‍എസ്എസ്, ബിജെപി നേതൃത്വം ശബരിമലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ ജയിലില്‍ കഴിയേണ്ടി വന്ന സാധാരണക്കാരായ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരോട് മാപ്പു പറയണം.

സ്വന്തം നാട്ടില്‍ നിന്നും വിശ്വസ്ഥരെ ഇറക്കിയാണ് ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പു പ്രചരണം നടത്തിയത്. അതേ വിശ്വസ്തര്‍ തന്നെ തന്റെ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന് പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ്. പിലാത്തറ കളളവോട്ട് വിഷയത്തില്‍ നട്ടപ്രാന്ത് പറയും പോലെയുളള പ്രഖ്യാപനങ്ങളാണ് കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ നടത്തിയത്. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ കീഴിലുളള ഒരു സംസ്ഥാനത്തിന്റെ ചുമതയുളള ഉദ്യോഗസ്ഥന്‍ മാത്രമാണ് ടിക്കാറാം മീണ.

തദ്ദേശ വയം ഭരണ സ്ഥാപനത്തലേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരംഗത്തെ അയോഗ്യയാക്കുന്നതിന് ഭരണഘടനാപരമായോ നിയമപരമായോ അധികാരമില്ലാത്ത പദവിയിലിരുന്ന് പ്രഖ്യാപനം നടത്തുന്നത്. മുന്‍സീഫ് മജിസ്‌ട്രേറ്റ് കുറ്റവാളിയെ തൂക്കികൊല്ലാന്‍ വിധിക്കും എന്നു പറയുന്നത് പോലെയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു. സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. പി.കെ ശ്യാമള, കെ. കുഞ്ഞപ്പ, കെ. സന്തോഷ്, കെ. ദാമോദരന്‍, സി. അശോക് കുമാര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+