മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരാളുണ്ട്, കള്ള സുവര്‍ പാന്റിട്ടാണ് വന്നത്; പരിഹസിച്ച് എംവി ജയരാജന്‍
കണ്ണൂര്‍: റിജില്‍ മാക്കുറ്റിയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് പ്രതിഷേധിക്കാന്‍ എത്തിയതെന്നും എം വി ജയരാജന്‍ പറഞ്ഞു. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏരിയാ തല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍.
കഴിഞ്ഞ ദിവസം കെ റെയിലിനെക്കുറിച്ച് വിശദീകരിക്കാന്‍ സംഘടിപ്പിച്ച 'ജനസമക്ഷം സില്‍വര്‍ലൈന്‍' പരിപാടിയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നിരുന്നു. ഇതിനിടെ റിജില്‍ മാക്കുറ്റിയടക്കമുള്ള നേതാക്കള്‍ക്ക് ഡി വൈ എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജന്റെ പരിഹാസം.

'എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്നും പറഞ്ഞ് ഒരു കക്ഷിയുണ്ട്. ആ കുറ്റി, നോക്കുമ്പോള്‍ പാന്റില്. കള്ള സുവര്‍... സാധാരണ മുണ്ടും ഷര്‍ട്ടുമാണ് ധരിക്കുക... ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല... ഞാന്‍ എന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്സ് ആപ്പില്‍ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോഴോ പാന്റില്‍.'- എം വി ജയരാജന്‍ പറഞ്ഞു.

വേഷം മാറി എത്തിയ ഗുണ്ടകള്‍ ക്ഷണക്കത്ത് ലഭിച്ചവരാണെന്ന വ്യാജേന രജിസ്ട്രേഷന്‍ കൗണ്ടറില്‍ വരികയും തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് ദിനേശ് ഓഡിറ്റോറിയത്തിലെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു. കെ-റെയില്‍ പദ്ധതി സംബന്ധിച്ച പ്രസന്റേഷന്‍ സാമഗ്രികളും ക്യാമറയും സാനിറ്റൈസര്‍ സ്റ്റാന്റുകളും തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.
വേഷം മാറി എത്തിയ ഗുണ്ടകള്‍ ക്ഷണക്കത്ത് ലഭിച്ചവരാണെന്ന വ്യാജേന രജിസ്ട്രേഷന്‍ കൗണ്ടറില്‍ വരികയും തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് ദിനേശ് ഓഡിറ്റോറിയത്തിലെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു. കെ-റെയില്‍ പദ്ധതി സംബന്ധിച്ച പ്രസന്റേഷന്‍ സാമഗ്രികളും ക്യാമറയും സാനിറ്റൈസര്‍ സ്റ്റാന്റുകളും തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.

കെ പി സി സി പ്രസിഡന്റിന്റെ ആഹ്വാനമാണ് അവര്‍ അക്രമത്തിലൂടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉടന്‍ തന്നെ ഗുണ്ടകളെ അറസ്റ്റ് ചെയ്ത് നീക്കിയതിനാലാണ് കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരുന്നത്. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയ്ക്കിടെയാണ് മന്ത്രി എം വി ഗോവിന്ദന്‍ സംസാരിക്കവേ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് റിജില്‍ മാക്കുറ്റിക്ക് മര്‍ദ്ദനമേറ്റത്.

അതേസമയം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഷാജര്‍ ഉള്‍പ്പെടെ ഉളളവരാണ് മര്‍ദ്ദിച്ചത് എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കെ റെയിലിന് എതിരെ കോണ്‍ഗ്രസില്‍ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പൗരപ്രമുഖരുടെ വിശദീകരണ യോഗം വിളിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊണ്ട് ഇത്തരമൊരു യോഗം നടത്തുന്നതിലെ പ്രതിഷേധം അറിയിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ചെയ്തതെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. പരിപാടി നടക്കുന്ന ഹാളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതിനിടെ ഡി വൈ എഫ് ഐ നേതാക്കള്‍ അടക്കമുളള തെരുവുഗുണ്ടകളെ പോലെ ഉള്ളവരാണ് തങ്ങളെ ക്രൂരമായി ആക്രമിച്ചത് എന്നും റിജില്‍ പറഞ്ഞു.
Recommended Video

അതേസമയം സംഭവത്തില്‍ പൊലീസിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പ്രകോപനം സൃഷ്ടിച്ച ഡി വൈ എഫ് ഐ ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. സി പി ഐ എമ്മിന്റെ പോഷക സംഘത്തെപ്പോലെയാണ് സംസ്ഥാനത്തെ പൊലീസ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications