ഗവര്‍ണര്‍ പ്രാദേശിക സംഘപരിവാർ നേതാവായി തരംതാഴ്ന്നു: എം.വി ജയരാജന്‍
കണ്ണൂര്‍:ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സി.പി. എം നേതാവ് എം.വി ജയരാജന്‍. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാദേശിക സംഘപരിവാര്‍ നേതാവിനേക്കാള്‍ തരം താണുപോയെന്ന് സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അത്ര അധഃപതിക്കാന്‍ പാടില്ല. ഗവര്‍ണര്‍ മറ്റാരോ പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയാണ്.
രാവിലെ ബിജെപി നേതാവും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് സംസാരിക്കുമെന്ന സ്ഥിതിയായി. ബിജെപിക്ക് പകരം ഇപ്പോള്‍ ഗവര്‍ണറാണ് പ്രതികരിക്കുന്നത്. ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ അത് ഭരണഘടനക്ക് എതിരാണെന്നും എം വി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുജിസിയും യൂണിവേഴ്‌സിറ്റിയുടെ സ്റ്റാറ്റിയൂട്ടും അനുശാസിക്കുന്ന എല്ലാ നടപടി ക്രമങ്ങളും അനുസരിച്ചാണ് ഇന്നത്തെ വിസിയെ അന്ന് നിയമിച്ചത്. ഇപ്പോഴത്തെ ഗവര്‍ണര്‍ 2019ല്‍ വന്നതിന് ശേഷമാണ് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത നടപടി ക്രമങ്ങള്‍ക്ക് പുനര്‍ നിയമനം നല്‍കാന്‍ തീരുമാനമായത്. അതും നിയമപ്രകാരം തന്നെയാണ് നടന്നത്. നാല് വര്‍ഷക്കാലത്തെ കണ്ണൂര്‍ വിസിയുടെ സേവനം പരിശോധിച്ച ശേഷം ചരിത്ര പണ്ഡിതന്‍ കൂടിയായ അദ്ദേഹത്തിന് പുനര്‍ നിയമനം നല്‍കണമെന്ന് തീരുമാനിച്ചു.
സുപ്രീം കോടതി മുന്‍ ന്യായാധിപനായിരുന്ന ആള്‍ നിയമിച്ചതാണ് ഇപ്പോഴത്തെ വിസിയെ. പുനര്‍ നിയമനത്തിന് അനുമതി കൊടുത്തപ്പോള്‍ വിസിയുടെ യോഗ്യതകള്‍ ഇപ്പോഴത്തെ ഗവര്‍ണര്‍ പരിശോധിച്ചിരിക്കുമല്ലോ. അന്ന് പറയാതെ ഇപ്പോള്‍ കൊള്ളരുതാത്തവന്‍ എന്ന് പറയുന്നത് ആശ്ചര്യജനകമായ കാര്യമാണ്', ജയരാജന്‍ പറഞ്ഞു.
ഓണമെത്തി...ലക്ഷ്മി പ്രിയയും; സാരിയില്‍ തിളങ്ങി താരം..കമന്റോട് കമന്റും
പ്രാദേശിക സംഘപരിവാര്‍ നേതാവിനേക്കാള്‍ തരം താണുപോയി നമ്മുടെ ഗവര്‍ണര്‍ എന്ന് പറയേണ്ടി വന്നതില്‍ അതിയായ ദുഃഖമുണ്ട്. അത്ര അധ:പതിക്കാന്‍ പാടില്ല. എല്ലാ നിയമനങ്ങളും പരിശോധിക്കട്ടെ. തെറ്റായ കാര്യം നടന്നിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ കൂടി ഉത്തരവാദിയാണ്. ഗവര്‍ണര്‍ മറ്റാരോ പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയാണ്. രാവിലെ ബിജെപി നേതാവ് പ്രതികരിക്കും. ഉച്ചയ്ക്ക് പ്രതിപക്ഷ നേതാവ് സംസാരിക്കും എന്ന സ്ഥിതിയായി. ബിജെപിക്ക് പകരം ഇപ്പോള്‍ ഗവര്‍ണറാണ് പ്രതികരിക്കുന്നത്. ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ അത് ഭരണഘടനക്ക് എതിരാണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പണി ഗവര്‍ണര്‍ അവര്‍ക്ക് വിട്ടു കൊടുക്കണം,' ജയരാജന്‍ പറഞ്ഞു.
തൊട്ടാല്‍ വെട്ടാന്‍ ഗവര്‍ണര്‍' ഒരു പ്രമുഖ പത്രത്തില്‍ ഇന്ന് വന്ന തലക്കെട്ടാണ്. വെട്ടാനായി നോക്കിനില്‍ക്കുന്ന ഒരാളെന്നാണ് മുഖ്യ മാധ്യമം പോലും പറഞ്ഞത്. അങ്ങനെയൊരാളായി ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ പറ്റുമോ? ചാന്‍സലറും വൈസ് ചാന്‍സലറും ഏറ്റുമുട്ടേണ്ട പദവിയില്‍ ഇരിക്കേണ്ടവരല്ല, യോജിച്ചു പോകേണ്ടവരാണ്. തമ്മില്‍ സൗഹൃദാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ ഇവിടെ ഏക പക്ഷീയമായ വെട്ടലാണ് ഗവര്‍ണര്‍ നടത്തുന്നത്. ഓര്‍ഡിനന്‍സ് ബില്ലായാല്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാജ്ഭവനിലെ 200 ഓളം ജീവനക്കാര്‍ പി എസ് സി വഴി വന്നവരാണോ? മറ്റുള്ളവരെ കുറ്റം പറയുമ്പോള്‍ അതു കുടി പരിശോധിക്കണം. മുഴുവന്‍ നിയമങ്ങളും പി എസ് സിക്ക് വിടാന്‍ ഗവര്‍ണര്‍ തയ്യാറുണ്ടോ'?എന്നും ജയരാജന്‍ ചോദിച്ചു.












Click it and Unblock the Notifications