കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൃഷ്ണപിള്ള ദിനം സാന്ത്വന പ്രവര്‍ത്തന ദിനമായി ആചരിക്കും: എം.വി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍:ആഗസ്ത് 19 കൃഷ്ണപിള്ള ദിനം സാന്ത്വന പരിചരണ പ്രവര്‍ത്തനം സംഘടിപ്പിച്ചും പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തിയും പ്രഭാതഭേരി സംഘടിപ്പിച്ചും ആചരിക്കുമെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനുസ്മരണ പരിപാടികള്‍ക്കൊപ്പം ചിന്താ റീഡേഴ്‌സ് ക്ലബ്ബ് രൂപീകരണവും നടക്കും.

ജില്ലയില്‍ 12000ത്തോളം കിടപ്പുരോഗികളുണ്ട്. കാന്‍സര്‍, വൃക്കരോഗം, ഓട്ടിസം, പക്ഷാഘാതം, സെറിബ്രല്‍ പാഴ്‌സി, അപകടങ്ങളെത്തുടര്‍ന്നുള്ള അവശത, ഭിന്നശേഷി എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന ഇവര്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തവരാണ്. അവരെ സഹായിക്കുക എന്നത് സാമൂഹ്യഉത്തരവാദിത്തമാണെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി. കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാരിനെ ഏതുവിധേനെയും തകര്‍ക്കാനാണ് പ്രതിലോമശക്തികള്‍ ശ്രമിക്കുന്നത്.

mv

കുരങ്ങുപനി കേസുകളില്‍ 20 ശതമാനം വര്‍ദ്ധനവെന്ന് ലോകാരോഗ്യ സംഘടന; കേസുകള്‍ 35000 കടന്നുകുരങ്ങുപനി കേസുകളില്‍ 20 ശതമാനം വര്‍ദ്ധനവെന്ന് ലോകാരോഗ്യ സംഘടന; കേസുകള്‍ 35000 കടന്നു

റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഈ ഗവര്‍ണറെ കേന്ദ്രം നിയമിച്ചിട്ടുള്ളത് സംഘപരിവാറിന്റെ രാഷ്ട്രീയമാണ് ഗവര്‍ണര്‍ നടപ്പിലാക്കുന്നത്. ജനങ്ങളെ അണിനിരത്തി ഇതിനെതിരെ പ്രചാരണം നടത്തും. മന്ത്രിസഭയെ നിയന്ത്രിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്ഗവര്‍ണറുടെ നിലവിലെ നിലപാട് ഛര്‍ദ്ദിച്ചത് വിഴുങ്ങുന്നത് പോലെയാണ്.കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമവിരുദ്ധ കാര്യങ്ങളോ നിയമനമോ നടന്നിട്ടില്ല. കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവര്‍ണറുടെ ഇടപെടല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്നും എം.വി ജയരാജന്‍ ആരോപിച്ചു.കേന്ദ്രഭരണ സ്വാധീനമുപയോഗിച്ചല്ല.

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

കമ്യൂണിസ്റ്റ്കാരെ ഇല്ലാതാക്കി പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് ആര്‍.എസ് എസ് - ബി.ജെ.പി ശ്രമം. ഇതിന്റെ ഭാഗമായാണ് പാലക്കാട് ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്. വ്യാജ പ്രചാരണം കൊലപാതകത്തെക്കാള്‍ ക്രൂരമാണിത്.
ഷാജഹാന്റെ കൊലപാതകത്തില്‍ ബി.ജെ.പി യെ ന്യായികരിക്കുന്ന നിലപാടാണ് കെ. സുധാകരന്റേത്. അത് കൊല്ലപ്പെട്ടത് സി.പി.എം പ്രവര്‍ത്തകനായതുകൊണ്ടാണെന്നും എം.വി ജയരാജന്‍ ഒരു ചോദ്യത്തിന് ഉത്തരമായി പ്രതികരിച്ചു.

English summary
MV Jayarajan said that Krishna Pillai Day will be observed on August 19 by hoisting the flag at party offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X