Get Updates
Get notified of breaking news, exclusive insights, and must-see stories!

മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയം: കൊവിഡ് പരിഗണിച്ച് മാറ്റി വയ്ക്കണമെന്ന് യുഡിഎഫ്

കണ്ണൂർ: രാജ്യം വ്യാപക ലോക്ക് ഡൗണിനിടെ ഈ മാസം 15ന് പ്രഖ്യാപിച്ച കണ്ണൂർ കോർപറേഷൻ മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയം മാറ്റിവയ്ക്കണമെന്ന് യുഡിഎഫ്. യുഡിഎഫ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനവും നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരെയുള്ള അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടർന്നാണ് മേയർ സുമാ ബാലകൃഷ്ണനെതിരെയും എൽഡിഎഫ് നേതാക്കൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. ലോക് ഡൗൺ പിൻവലിച്ചതിനു ശേഷം ഏപ്രിൽ 15ന് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാമെന്ന് കലക്ടർ അനുവദിക്കുകയും ചെയ്തു.

എൽഡിഎഫ് നേതാക്കൾ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിന് മറുപടിയായി നേതാക്കളായ എൻ ബാലകൃഷ്ണൻ, കെ പ്രമോദ്, തൈക്കണ്ടി മുരളീധരൻ, വെള്ളോറ രാജൻ എന്നിവരെയാണ് കലക്ടർ ഈ കാര്യം അറിയിച്ചത്. എന്നാൽ കൊവിഡ് രാജ്യമാകെ പടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ഭാഗികമായി പിൻവലിക്കുകയുള്ളുവെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കെ 15 ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കുന്നത് അനുചിതമാണെന്നാണ് യുഡിഎഫ് നിലപാട്.

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

മേയർ സുമ ബാലകൃഷ്ണനും മറ്റു ഭരണ സമിതി അംഗങ്ങളും സമൂഹ അടുക്കള വഴിയുള്ള ഭക്ഷണ വിതരണവും അതിഥി തൊഴിലാളികൾക്ക് പാൽ വിതരണവും മറ്റും നടത്തി കൊണ്ടിരിക്കെ പെട്ടെന്നുള്ള അവിശ്വാസ പ്രമേയ ചർച്ച ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തത് ആണെന്നാണ് യുഡിഎഫ് അംഗങ്ങളുടെ അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർ ബുധനാഴ്ച്ച രാവിലെ പത്തിന് കളക്ടറെ കണ്ട് നിവേദനം നൽകിയത്. എന്നാൽ ഇതിനിടെ തങ്ങൾ അവിശ്വാസ പ്രമേയത്തിലൂടെ മേയറെ പുറത്താക്കുന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് മുൻപോട്ടു പോകുന്നതെങ്കിലും കാര്യങ്ങൾ അത്ര സുഗമമല്ലെന്നാണ് സൂചന.

പികെ രാഗേഷിനെ പുറത്താക്കിയത്

പികെ രാഗേഷിനെ പുറത്താക്കിയത്


നേരത്തെ ഡെപ്യൂട്ടി മേയർ പദവിയിൽ നിന്നും പി കെരാഗേഷിനെ പുറത്താക്കിയത് മുസ്ലീം ലീഗ് കൗൺസിലർ കെപിഎ സലീമിന്റെ പിന്തുണയോടുകൂടിയാണ്. പി കെ രാഗേഷും മുസ്ലീം ലീഗും തമ്മിലുള്ള പടലപ്പിണക്കവും ഇതിനു കാരണമായിട്ടുണ്ട്. മുസ്ലീം ലീഗ് കൗൺസിലറുടെ ഭർത്താവിനെ പി കെ രാഗേഷും കുടുംബാംഗങ്ങളും നിയന്ത്രിക്കുന്ന പള്ളിക്കുന്ന് ബാങ്ക് ശാഖയിൽ നിന്നും പുറത്താക്കിയതാണ് മുസ്ലീം ലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. എന്നാൽ ഈ വിഷയത്തിൽ കെ സുധാകരൻ ഇടപെട്ട് സമവായത്തിലെത്തിയെങ്കിലും മുസ്ലീം ലീഗിൽ കനലണയാതെ നിന്നിരുന്നു. ഇതോടൊപ്പം കക്കാട് കൗൺസിലറും അഴിക്കോട് മണ്ഡലത്തിലെ പ്രധാന നേതാവുമായ കെപിഎ സലീമും മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിലെ ചിലരുമായുള്ള തർക്കം ഏറെ വഷളാവുകയും ചെയ്തു.

കളംമാറി

കളംമാറി

തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകളിട്ട പാർട്ടി പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു സലീമിന്റെ ആവശ്യം. സലിമിന്റെ ഉടമസ്ഥതയിലുള്ള കക്കാട്ടെ റേഷൻ കടയിൽ സിവിൽ സപ്ളൈസ് അധികൃതർ നടത്തിയ റെയ്ഡിനിടെ മുസ്ലിം ലീഗ് തന്റെ സഹായഭ്യർത്ഥന സ്വീകരിക്കാത്തതും സിപിഎം കൂടെ നിന്നതും സലീമിനെ കളം മാറ്റാൻ പ്രേരിപ്പിച്ചു.

 മേയർ സ്ഥാനത്ത് നിന്ന് പുറത്ത്

മേയർ സ്ഥാനത്ത് നിന്ന് പുറത്ത്

പി കെ രാഗേഷ് ഡെപ്യൂട്ടി മേയർ സ്ഥാനത്തു നിന്നും പുറത്തായത് എന്നാൽ പി കെ രാഗേഷിനെപ്പോലെയല്ല നിലവിലുള്ള മേയർ സുമാ ബാലകൃഷ്ണൻ. മുസ്ലീം ലീഗിന് കൂടി സ്വീകാര്യയാണവർ. മാത്രമല്ല ഏപ്രിൽ 17ന് മുന്നണി ധാരണ പ്രകാരം സുമ ബാലകൃഷ്ണൻ രാജിവെച്ചു മുസ്ലിം ലീഗിലെ സി സീനത്തിന് മേയർ സ്ഥാനം നൽകുമെന്നും മുന്നണിയിൽ ധാരണയായിരുന്നു. ഈ സാഹചര്യത്തിലാണ് കെപിഎ സലിമിന്റെ തകിടം മറിച്ചൽ അഴീക്കോട് മണ്ഡലം എംഎൽഎ കെഎം ഷാജിയോട് കൂറുപുലർത്തുന്ന പ്രാദേശിക നേതാക്കളിലൊരാളാണ് കെപിഎ സലീം നിലപാട് പുനഃപരിശോധിച്ച് പാർട്ടി താൽപര്യം സംരക്ഷിക്കണമെന്ന് കെപിഎ സലീമിനോട് കെ.എം ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഇരുവരും ചർച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+