ഒരു കൗണ്ടര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഒന്നാം സ്ഥാനം അടിച്ചേനെ!! മദ്യവില്‍പനയില്‍ അഞ്ചാം സ്ഥാനം പയ്യന്നൂരിന്
കണ്ണൂര്‍: ഉത്രാട ദിനത്തില്‍ പയ്യന്നൂരിലെ ബെവ്‌കോ ഔട്ലെറ്റ് വഴി മദ്യം വിറ്റത് 96 ലക്ഷം രൂപയ്ക്ക് എന്ന് കണക്കുകള്‍. സംസ്ഥാനത്ത് അഞ്ചാം സ്ഥാനമാണ് പയ്യന്നൂരിന് ഇതുവഴി ലഭിച്ചിരിക്കുന്നത്. രണ്ട് കൗണ്ടറുകളും ഒരു സെല്‍ഫ് കൗണ്ടറും ആണ് പയ്യന്നൂരിലെ ബെവ്‌കോ ഔട്ലെറ്റില്‍ ഉള്ളത്.
ഒരു കൗണ്ടര്‍ കൂടി വര്‍ധിപ്പിച്ചിരുന്നു എങ്കില്‍ പയ്യന്നൂര്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു എന്നാണ് ഇപ്പോള്‍ ഇവിടെ എത്തുന്നവര്‍ പറയുന്നത്. അത്രമാത്രം ആളുകള്‍ ഉത്രാട ദിനത്തില്‍ മദ്യം കിട്ടാതെ ഇവിടെ നിന്ന് മടങ്ങിപ്പോയിട്ടുണ്ട്.

പയ്യന്നൂരിലെ ബെവ്‌കോ ഔട്ലെറ്റില്‍ സെല്‍ഫ് കൗണ്ടറില്‍ സ്ഥിരമായി കുറച്ച് മദ്യം മോഷണം പോകുന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെ സി സി ടി വി പരിശോധിച്ച് കള്ളനെ പിടിക്കുകയും ചെയ്തു. എന്നാലും അതിന് ശേഷം ഈ കൗണ്ടറില്‍ അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇത് ചെറിയ തോതില്‍ വില്‍പന കുറയാന്‍ കാരണമായ എന്നാണ് ഇവിടെ എത്തുന്നവര്‍ പറയുന്നത്. 2021- 22 സാമ്പത്തിക വര്‍ഷം ഏറ്റവും മദ്യം വില്‍പന നടന്ന ബെവ്‌കോ ഔട്ലെറ്റാണ് പയ്യന്നൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റ്.

ഈ ഔട്ലെറ്റിന് പുറമേ നാല് ബാറുകളും രണ്ട് കെ ടി ഡി സി ബീയര്‍ കൗണ്ടറുകളും പയ്യന്നൂരില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഉത്രാടദിനത്തില്‍ മദ്യവില്‍പ്പനയില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 117 കോടി രൂപയുടെ മദ്യമാണ് ഉത്രാടദിനത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചത്.

കൂടുതല്‍ വില്‍പന നടന്നത് കൊല്ലം ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലായിരുന്നു. ഇവിടെ 1.06 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. ഇത് കൂടാതെ ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍, എന്നിവിടങ്ങളിലും ഇത്തവണ കോടി രൂപയുടെ കച്ചവടം നടന്നു.
ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍

കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഇത്തവണ 32 കോടി രൂപയുടെ അധികവരുമാനമാണ് മദ്യ വില്‍പനയിലൂടെ ഈ വര്‍ഷമുണ്ടായത്. സംസ്ഥാനത്ത് ഉത്രാടം വരെയുള്ള ഏഴ് ദിവസം കൊണ്ട് വിറ്റത് 624 കോടി രൂപയുടെ മദ്യമാണ്.












Click it and Unblock the Notifications