Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരിക്കൂർ സീറ്റ് നിഷേധിക്കപ്പെട്ട സോണിക്ക് തുണയായത് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ

ഇരിക്കൂർ: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ്റെ ജില്ലയായ കണ്ണൂരിൽ നിന്നും എ ഗ്രൂപ്പുകാരനായ കെ.പി.സി.സി ലിസ്റ്റിൽ സോണി സെബാസ്റ്റ്യൻ മാത്രം കെ.പി.സി.സി ജനറൽ സെക്രട്ടറിയായി സോണി സെബാസ്റ്റ്യൻ തൻ്റെ സ്ഥാനം നിലനിർത്തിയപ്പോൾ മറ്റുള്ളവർക്ക് നിലവിലുള്ള സ്ഥാനം പോലും നിലനിർത്താനായില്ല. ജില്ലയിലെ പ്രധാന നേതാക്കളായ സജിവ് മാറോളി, വി.എ നാരായണൻ 'ചന്ദ്രൻ തില്ലങ്കേരി 'സുമാ ബാലകൃഷ്ണൻ, സതീശൻ പാച്ചേനി, പി.ടി മാത്യു, റിജിൽ മാക്കുറ്റി, ഡോ.കെ.വി ഫിലോമിന തുടങ്ങിയവരാണ് ലിസ്റ്റിന് പുറത്തായവർ.

kerala


ഇരിക്കുർ സീറ്റു നിഷേധിക്കപ്പെട്ട സോണിക്ക് വേണ്ടി ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ് ഗുണകരമായത്.കെ.സി വേണുഗോപാലിൻ്റെ ഇടപെടൽ കാരണമാണ് കെ.സി ജോസഫ് ഒഴിഞ്ഞപ്പോൾ പകരക്കാരനായി പ്രവർത്തകർ കരുതിയിരുന്ന സോണി സെബാസ്റ്റുന് ഇരിക്കൂർ നിയോജക മണ്ഡലം നഷ്ടമായത്.

പകരം കെ.സിയുടെ നോമിനിയായ സജീവ് ജോസഫ് അവിടെ മത്സരിച്ചു ജയിക്കുകയായിരുന്നു.ഇതിനിടെ പട്ടികയിൽ ഇടം പിടിക്കാത്തവർക്ക് സമാശ്വാസവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെത്തി.കെ.പി.സി.സിഭാരവാഹി പട്ടികയിൽ ഇല്ലാത്തവർ തെരുവിലിറങ്ങേണ്ടിവരില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു.
കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.

അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍

അവരെ പാർട്ടിയിൽ മറ്റ് ഉത്തരവാദിത്തങ്ങൾ നൽകി സക്രിയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിൽ ഉള്ളത്. സ്ത്രീകൾ വൈസ് പ്രസിഡണ്ടുമാരായി വേണമെന്ന് നിർബന്ധമില്ല.രമണി പി നായർ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ പേര് പിൻവലിക്കാൻ കാരണമായി. കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടിട്ടില്ല. നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+