'കോൺഗ്രസ് സംരക്ഷിക്കുന്നത് ബിജെപിയുടെ താൽപര്യം മാത്രം', വിമർശനവുമായി പി രാജീവ്
കണ്ണൂർ: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെയും ഹൈക്കമാൻഡിന്റെയും വിലക്ക് മറികടന്ന് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്നാണ് മുതിർന്ന നേതാവ് കെവി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം സെമിനാറിലേക്ക് ക്ഷണം ലഭിച്ച ശശി തരൂർ എംപി കോൺഗ്രസ് വിലക്കിനെ തുടർന്ന് വിട്ട് നിന്നിരുന്നു.
വിലക്ക് ലംഘിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നാണ് നേതൃത്വത്തിന്റെ ഭീഷണി. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സെമിനാറിലേക്കാണ് കെവി തോമസിന് ക്ഷണം. കോൺഗ്രസ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് ബി ജെ പി ക്കെതിരെ നിലപാട് സ്വീകരിക്കാൻ തയ്യാറല്ലെന്ന നിലപാട് മാത്രമാണ് എന്ന് മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.
പി രാജീവിന്റെ കുറിപ്പ്: '' ഇതിൽ ആദ്യത്തെ ചിത്രം സി ശ്രീകുമാർ പങ്കുവെച്ചതാണ്. 2015ൽ ആലപ്പുഴയിൽ നടന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ അന്നത്തെ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്നത് ചിത്രത്തിൽ കാണാം. വിഷയവും കാലവും കുടി ശ്രദ്ധിക്കാം. കേരള വികസനമാണ് ചർച്ചാ വിഷയം, ദേശീയ രാഷ്ട്രീയമല്ല. 2015 ഫെബ്രുവരി 15 എന്ന തിയതി സൂചിപ്പിക്കുന്നത് ഒരു വർഷം കഴിഞ്ഞാൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നതാണ്. ഒന്നു കൂടി ലളിതമായി പറഞ്ഞാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാർടി സംസ്ഥാന സമ്മേളനത്തിലെ സെമിനാർ പ്രകടന പത്രികയുടെ ഭാഗമാകുന്ന വികസന കാഴ്ചപ്പാടിന് രൂപം നൽകാനുള്ളതു കൂടിയായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലും രമേശ് ചെന്നിത്തല അതിൽ പങ്കെടുത്തു. അതിനു മുമ്പും കോൺഗ്രസ് നേതാക്കൾ സെമിനാറുകളിൽ പങ്കെടുക്കുണ്ടായിരുന്നു.

എന്നാൽ, കണ്ണൂരിലെ പാർടി കോൺഗ്രസ്സിൻ്റെ ഭാഗമായ സെമിനാറിൽ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ക്ഷണിച്ചത് മതനിരപേക്ഷതയെ പറ്റി ചർച്ച ചെയ്യുന്നതിനാണ്. മുൻ കേന്ദ്ര മന്ത്രിയായ കെ വി തോമസിനെ ക്ഷണിച്ചത് കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സെമിനാറിലേക്കാണ്. ഇന്ത്യയെന്ന പരമാധികാര റിപ്പബ്ലിക്കിനു തന്നെ ഭീഷണിയായി മാറിയ ബി ജെ പിയുടെ വർഗ്ഗീയതയും ഫെഡറലിസത്തിനു നേരേയുള്ള കടന്നാക്രമണങ്ങളിലും കോൺഗ്രസ്സിൻ്റെ അഭിപ്രായം കൂടി പറയാനുള്ള സന്ദർഭം വേണ്ടെന്ന് വെയ്ക്കാൻ എങ്ങനെ കോൺഗ്രസ്സിനു കഴിഞ്ഞു?
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ
ആലപ്പുഴയിലേതുപോലെ ഒരു സംസ്ഥാന വിഷയമല്ല കണ്ണൂരിൽ ചർച്ച ചെയ്യുന്നത് . പാർടിയുടെ സംസ്ഥാന സമ്മേളനവുമല്ല കണ്ണൂരിൽ നടക്കുന്നത്. എന്നിട്ടും കോൺഗ്രസ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് ബി ജെ പി ക്കെതിരെ നിലപാട് സ്വീകരിക്കാൻ തയ്യാറല്ലെന്ന നിലപാട് മാത്രമാണ്. കേരളത്തിൽ ബി ജെ പിയല്ല സി പി ഐ എമ്മാണ് മുഖ്യ ശത്രു എന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഇന്ന് കേരളത്തിൽ കോൺഗ്രസ്സിനെ നയിക്കുന്നത്. അതു കൊണ്ട് ഈ തീരുമാനത്തിൽ അത്ഭുതമില്ല. പക്ഷേ, അതിന് അംഗീകാരം നൽകിയ ഹൈക്കമാണ്ടിൻ്റെ ന്യായം എന്താണ്?
സി പി ഐ എം സംഘടിപ്പിക്കുന്ന വേദിയിൽ ഡിഎംകെ ക്ക് ഒപ്പം മതനിരപേക്ഷതയും ഫെഡറിലസവും ചർച്ച ചെയ്യുന്നവരെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കുമെന്ന് പ്രഖ്യാപിക്കുന്ന നേതൃത്വമുള്ള പാർടി സംരക്ഷിക്കുന്നത് ബി ജെ പിയുടെ താൽപര്യം മാത്രമാണ്. എന്തായാലും കോൺഗ്രസ്സിനെ തിരിച്ചറിയുന്നതിന് ഇത് സഹായകരമായി. അസാധാരണമായതാണ് വാർത്ത . അതു കൊണ്ട് കെ വി തോമസ് സെമിനാറിൽ പങ്കെടുക്കുന്നുവെന്നതല്ല വാർത്ത. പകരം മതനിരപേക്ഷതയും ഫെഡറലിസവും ചർച്ച ചെയ്യുന്നിടത്ത് സ്വന്തം അഭിപ്രായം പറയാൻ പോലും പറ്റാത്ത പാർട്ടിയായി ,സി പി ഐ എം വിരുദ്ധതയാലും ബി ജെ പി വിധേയത്വത്താലും കോൺഗ്രസ് അധ:പതിച്ചിരിക്കുന്നുവെന്നതാണ് വാർത്ത'' .
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications