Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊപ്പിയും മാസ്‌കും ധരിച്ചെത്തി, തുരുതുരെ വെട്ടി; വിഷ്ണുപ്രിയയുടെ കഴുത്ത് അറ്റുതൂങ്ങിയ നിലയില്‍

കണ്ണൂര്‍: പാനൂരില്‍ യുവതിയുടെ കൊലപാതകം അതിദാരുണമായി. നാട്ടുകാര്‍ ആകെ ഞെട്ടി വിറച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഈ യുവതി മാത്രമേയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. അതേസമയം എത്രത്തോളം ക്രൂരമാകാന്‍ പറ്റുമോ അത്രയും ദാരുണമാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയിരിക്കുന്നത്. പ്രണയ പകയാണ് കാരണമെന്നാണ് പ്രാഥമിക സൂചന.

ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. വീട്ടിലെത്തിയായിരുന്നു കൊലപാതകം. പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. വീട്ടിലെ കിടപ്പുമുറിയിലെ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

1

സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. അതിദാരുണമായ രീതിയിലാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. കഴുത്തറുത്ത നിലയിലാണ് വിഷ്ണുപ്രിയയെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. യുവതിയുടെ കൈകളില്‍ അടക്കം മാരകമായി മുറിവേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം അയല്‍വാസികളെല്ലാം ഭയന്ന് വിറച്ച് നില്‍ക്കുകയാണ്.

2

സംഭവസമയം വിഷ്ണുപ്രിയയുടെ വീട്ടുകാര്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്ന് അയല്‍വാസിയായ വിജയന്‍ പറയുന്നു. ഇവരുടെ അമ്മ അടക്കമുള്ളവര്‍ അടുത്തിടെ മരണം നടന്ന സമീപത്തെ വീട്ടിലായിരുന്നു. ഈ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം കണ്ടെത്തിയത്. പന്ത്രണ്ട് മണിയോടെയാണ് ഇവര്‍ മൃതദേഹം കണ്ടെത്തിയത്. മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിഷ്ണുപ്രിയയുടെ കഴുത്ത് ഏകദേശം അറ്റുപോയ നിലയിലായിരുന്നു. അതേസമയം തൊപ്പിവെച്ച ഒരാളെ അയല്‍വാസികള്‍ ഇവിടെ കണ്ടിട്ടുണ്ട്. മാസ്‌കും ധരിച്ചിട്ടുണ്ട് ഇയാള്‍.

3

ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്

സംഭവ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റും കൊലപാതകം ദാരുണമാണെന്ന് അറിയിച്ചു. തൊപ്പിയും മാസ്‌കും ടീഷര്‍ട്ടും ധരിച്ചയാള്‍, ഇവിടെ അടുത്തുള്ള റോഡില്‍ ഉണ്ടായിരുന്നതായി ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ഇയാള്‍ പിടിയിലായെന്ന് സൂചനയുണ്ട്. മുത്തശ്ശി മരിച്ചതിനെ തുടര്‍ന്ന് വിഷ്ണുപ്രിയ കുറച്ചുദിസമായി അവധിയിലായിരുന്നു. യുവതിയെ കുറിച്ചുള്ള കാര്യങ്ങളെല്ലാം അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ആസൂത്രിതമായിട്ട് തന്നെയാണ് ഇവരെ കൊലപ്പെടുത്തിയിരിക്കുന്നത്.

4

കഴുത്തറുത്ത് ഇരുകൈകളും വെട്ടിമുറിച്ച നിലയിലായിരുന്നു മൃതദേഹം. അതേസമയം അയല്‍വാസിയാണ് കൊലപാതകത്തിന് പിന്നിലെന്നും, പ്രതിയെ കസ്റ്റഡിയില്‍ എടുത്തെന്നും സൂചനയുണ്ട്. മാനന്തേരി സ്വദേശി ശ്യാം ആണ് പോലീസിന്റെ പിടിയിലായത്. കുടുംബ വീട്ടിലായിരുന്ന വിഷ്ണുപ്രിയ വസ്ത്രം മാറാനായി വീട്ടിലേക്ക് എത്തിയപ്പോഴാണ് കൊലപാതകം നടന്നത്. അക്രമിയെത്തുമ്പോള്‍ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളിലല്‍ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ഇവര്‍ കൊല്ലപ്പെട്ടിട്ടും ആരും അറിയാതിരുന്നത്.

5

യുവതി തിരിച്ച് വരാന്‍ വൈകിയതോടെയാണ് തിരച്ചില്‍ തുടങ്ങിയത്. കഴുത്തറുത്ത് രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു വിഷ്ണുപ്രിയയുടെ മൃതദേഹം. ശരീരവും കഴുത്തും വേര്‍പ്പെട്ട നിലയിലായിരുന്നു. വിഷ്ണുപ്രിയയുടെ മൊബൈല്‍ ഫോണ്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായത് അങ്ങനെയാണ്. യുവതി പ്രണയം നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+