കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചക്കരക്കല്ലില്‍ തെങ്ങു കടപുഴകി വീണ് വഴിയാത്രക്കാരി മരിച്ചു: കണ്ണൂരില്‍ കനത്ത മഴ തുടരുന്നു

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ കാലവര്‍ഷത്തില്‍ഒരു മരണം കൂടി. വഴിയാത്രക്കാരിയായ വയോധിക തെങ്ങുപോട്ടി വീണു ദാരുണമായി മരിച്ചു.ശ്രീധരന്‍ പീടികയ്ക്ക് സമീപം പുഞ്ചയില്‍ ഹൗസില്‍ റാബിയ(65)യാണ് മരിച്ചത്.

ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

ചക്കരക്കല്‍ ആശുപത്രി കൊച്ചമുക്ക് റോഡില്‍ കൂടി നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് സമീപത്തെ പറമ്പില്‍ നിന്ന് തെങ്ങ് പൊട്ടി വീഴുകയായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ റാബിയയെ നാട്ടുകാര്‍ ചക്കരക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: അസൈ. മക്കള്‍: ഷഫീര്‍, സമീര്‍, ഷഫീറ. മരുമക്കള്‍: മുനീര്‍, നൗഫല്‍, അന്‍സില.

kannur

കണ്ണൂര്‍ ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതു കാരണം സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഐ.സി. എസ്. ഇ, സി.ബി. എസ്. ഇ, സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ എട്ടിന് ജില്ലാകലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അവധി പ്രഖ്യാപിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കടലേറ്റം രൂക്ഷമായിട്ടുണ്ട്.കണ്ണൂര്‍, പുതിയങ്ങാടി, മാട്ടൂല്‍, തലശ്ശേരി മേഖലകളില്‍ കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്.ജില്ലയിലെ ബീച്ചുകളില്‍ സഞ്ചാരികള്‍ക്ക് നാലുദിവസമായി നിയന്ത്രണം തുടരുകയാണ്. വൈകുന്നേരങ്ങളില്‍

പയ്യാമ്പലത്തും മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലുമടക്കം സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും പൊലീസും ലൈഫ് ഗാര്‍ഡുമാരും ഇടപെട്ട് തിരിച്ചയക്കുകയാണ്. 20 മീറ്ററിലധികം കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്. പയ്യാമ്പലത്ത് ഞായറാഴ്ച അയ്യായിരത്തിലധികം സഞ്ചാരികള്‍ എത്തിയിരുന്നു. കടലില്‍ ഇറങ്ങുന്നത് പൊലീസ് ഇടപെട്ട് വിലക്കുകയായിരുന്നു.

ഉയര്‍ന്ന തിരമാലകളാണ് തീരത്ത്. ജില്ലയില്‍ ഈ മാസം 10 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമ്പോഴും വെള്ളത്തിലിറങ്ങാനെത്തുന്നവര്‍ ഏറെയാണ്. സഞ്ചാരികള്‍ മുന്നറിയിപ്പുകള്‍ അവഗണിക്കാതെ സഹകരിക്കുക.

ആവശ്യത്തിന് ലൈഫ് ഗാര്‍ഡുമാരുടെ എണ്ണം ജില്ലയിലെ ബീച്ചുകളിലുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഈ മാസം10 വരെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
'കത്തി ജ്വലിച്ച് വൈകാതെ അണഞ്ഞ് പോവുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്' |*BiggBoss

ഈ സാഹചര്യത്തില്‍ കടല്‍ക്ഷോഭത്തിനു സാധ്യതയേറെയാണ്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് മാറിത്താമസിക്കാന്‍ അധികൃതരുടെ നിര്‍ദേശമുണ്ട്. ബോട്ടും വള്ളവും ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നാണ് പൊലിസ് നിര്‍ദേശം.

English summary
Pedestrian dies after coconut tree falls on Chakarakallu: Heavy rain continues in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X