പേരാവുര്‍ ചിട്ടി തട്ടിപ്പ്: സിപിഎം അച്ചടക്ക നടപടി തുടങ്ങി, ലോക്കല്‍ സെക്രട്ടറിയെ ഒഴിവാക്കി
കണ്ണൂര്‍: പേരാവൂര്‍ സഹകരണ ഹൗസ് ബില്‍ഡിങ് സൊ സെറ്റി ചിട്ടി തട്ടിപ്പു കേസില്‍ ശക്തമായ നടപടികളുമായി സിപിഎം ജില്ലാ നേതൃത്വം. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ചു ചിട്ടി തുക നഷ്ടപ്പെട്ടവരുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ചര്‍ച്ച നടത്തും പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം സൊസൈറ്റിയില്‍ അംഗങ്ങളായ നിക്ഷേപകരുടെ ജനറല്‍ ബോഡി യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സി.പി.എം പേരാവൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ യോഗം പാര്‍ട്ടി വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സി. പി. എം ഏരിയാ സമ്മേളനം നവംബറില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് വിഷയം ഒത്തുതീര്‍പ്പാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് സൂചന.

ചിട്ടി തട്ടിപ്പ് നടത്തിപ്പില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നു സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടിലെത്തില്‍ നടപടി സ്വീകരിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ചിട്ടി തുടങ്ങുമ്പോള്‍ ബാങ്ക് പ്രസിഡന്റും നിലവിലെ ലോക്കല്‍ സെക്രട്ടറിയുമായ എ. പ്രിയനെ മാറ്റിക്കൊണ്ടാണ് നടപടിക്ക് പാര്‍ട്ടി തുടക്കം കുറിച്ചത്. പി. പ്രഹ്‌ളാദനാണ് പുതിയ സെക്രട്ടറി.
കഴിഞ്ഞ ദിവസം നെടുംപൊയിലില്‍ ചേര്‍ന്ന ലോക്കല്‍ സമ്മേളനത്തിലാണ് തീരുമാനം. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന കൂടുതല്‍ പ്രാദേശിക നേതാക്കളുടെ പേരില്‍ വരും ദിവസങ്ങളില്‍ നടപടി ഉണ്ടാകുമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. തട്ടിപ്പില്‍ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ പങ്കില്ലെന്ന് പറഞ്ഞ് നേതൃത്വം രംഗത്തുവന്നെങ്കിലും ചിറ്റാളന്മാരുടെയും അണികളുടെയും പ്രതിഷേധത്തിന് മുന്നില്‍ നേതൃത്വം കീഴടങ്ങുകയായിരുന്നു.
ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല മാറ്റമെന്നാണ് സി.പി.എം വിശദീകരണം. സി.പി.എം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരില്‍ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. പ്രതിമാസം 2000 രൂപയായിരുന്നു പിരിച്ചെടുത്തത്. കാലാവധി പൂര്‍ത്തിയായിട്ടും 315 പേര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കാതെ വന്നതോടെയാണ് തട്ടിപ്പ് കഥ പുറംലോകം അറിയുന്നത്. 1.85 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി.
സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
പൊലീസിന്റെ മദ്ധ്യസ്ഥതയില്‍ പലതവണ ചര്‍ച്ച നടന്നെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. നിക്ഷേപകര്‍ പ്രതിഷേധവുമായി സൊസൈറ്റിയിലെത്തി ഉപരോധിക്കുകയും അനിശ്ചിതകാല നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു. സെക്രട്ടറിയുടെ സ്വത്തുവകകള്‍ വില്‍പന നടത്തി ബാദ്ധ്യത തീര്‍ക്കാമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ ഉറപ്പിലാണ് സമരക്കാര്‍ പിന്മാറിയത്. തട്ടിപ്പിന് ഇരയായ ചിറ്റാളന്മാര്‍ക്ക് തന്റെ സ്വത്ത് കണ്ടുകെട്ടി പണം നല്‍കുമോ എന്ന ആശങ്കയില്‍ തന്റെ സ്വത്ത് അടുത്ത ബന്ധുവിന്റെ പേരിലേക്ക് മാറ്റാന്‍ സെക്രട്ടറി ശ്രമം നടത്തിയിരുന്നു. നിക്ഷേപകരുടെ പരാതിയില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഇടപെട്ടാണ് ഈ നീക്കം തടഞ്ഞത്












Click it and Unblock the Notifications