കണ്ണൂരിലെ പെട്രോൾ പമ്പ് ജീവനക്കാരൻ രാജഗോപാലും മകൾ ആര്യയും വൈറൽ, കാരണം ഇങ്ങനെ
കണ്ണൂര്‍: കാണ്‍പൂര്‍ ഐഐടിയില്‍ പ്രവേശനം നേടി വൈറലായിരിക്കുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ ആര്യ രാജഗോപാല്‍. ആര്യ കാണ്‍പൂര്‍ ഐഐടിയില്‍ പെട്രോ കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന വിവരം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാനായ ശ്രീകാന്ത് മാധവ് വൈദ്യ ആണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ആര്യയും അച്ഛന്‍ രാജഗോപാലും വൈറലായി. അതിനൊരു കാരണവും ഉണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് രാജഗോപാല്‍. ആര്യ അച്ഛനൊപ്പം പെട്രോള്‍ പമ്പില്‍ നില്‍ക്കുന്ന ചിത്രവും ശ്രീകാന്ത് മാധവ് വൈദ്യ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കസ്റ്റമര്‍ അറ്റന്‍ഡന്റ് ആയ രാജഗോപാലിന്റെ മകള്‍ ആര്യയുടെ വളരെ പ്രചോദനപരമായ കഥ ഇവിടെ പങ്കുവെയ്ക്കുകയാണ്. ഐഐടി കാണ്‍പൂരില്‍ പ്രവേശനം നേടി ആര്യ നമുക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. എല്ലാ വിധ ആശംസകളും ആര്യാ- എന്നാണ് ശ്രീകാന്ത് മാധവ് വൈദ്യ കുറിച്ചിരിക്കുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയ ആര്യയുടെ നേട്ടം ഏറ്റെടുത്ത് ആഘോഷം തുടങ്ങി.

പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ അടക്കമുളളവർ ആര്യയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ടിഐ മധുസൂദനന്റെ കുറിപ്പ്: '' വാർത്തകളിൽ നിറഞ്ഞ
പയ്യന്നൂരിൻ്റെ അഭിമാനമാണീ പെൺകുട്ടി.. പരിമിത ജീവിത സാഹചര്യങ്ങളിൽ നിന്നും പരിധിയില്ലാത്ത ജീവിത സ്വപ്നങ്ങളിലേക്ക് പറന്നുയർന്ന മിടുക്കി. രണ്ട് ദശാബ്ദത്തോളം പെട്രോൾ പമ്പിൽ ജോലി ചെയ്ത് മകളെ രാജ്യത്തെ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ പെട്രോ കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിൽ എത്തിച്ച പയ്യന്നൂർ സ്വദേശിയായ എസ് രാജഗോപാൽ പയ്യന്നൂർക്കാർക്കെല്ലാം സുപരിചിതനാണ്''.
''കാൻപുർ ഐഐടിയിലെ പെട്രോ കെമിക്കൽ എം ടെക് പഠനം മൂന്നാം സെമസ്റ്ററിലെത്തിയ ആര്യയെക്കുറിച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയാണ് ട്വിറ്ററിലൂടെ ലോകത്തോട് പറഞ്ഞത്. പയ്യന്നൂരിലെ ഐ ഒ സി പെട്രോൾ പമ്പ് ജീവനക്കാരനാണ് രാജഗോപാൽ. ഭാര്യ കെ കെ ശോഭന ബജാജ് മോട്ടോഴ്‌സിലെ ജീവനക്കാരിയാണ്. ഇവരുടെ ഏകമകളാണ് ആര്യ. ആര്യയ്ക്ക് ഓർമ്മവച്ച നാൾ മുതൽ അച്ഛൻ പെട്രോൾ പമ്പിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെട്രോ കെമിക്കൽ എൻജിനിയറിങ് എന്ന മോഹം കുട്ടിക്കാലം മുതൽ ഒപ്പമുണ്ട്. എസ്എസ്എൽസി നൂറുശതമാനം മാർക്കോടെയും പ്ലസ്ടു 98 ശതമാനം മാർക്കോടെയും പാസായ ആര്യ എൻഐടി കാലിക്കറ്റിൽ പെട്രോ കെമിക്കൽ എൻജിനിയറിങ്ങിൽ ബി.ടെകിനു ചേർന്നു. തുടർന്നായിരുന്നു ഐഐടി കാൻപുരിൽ അഡ്മിഷൻ നേടിയത്.
അഭിനന്ദനങ്ങൾ...''
മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ
കല്യാശ്ശേരി എംഎൽഎ എം വിജിന്റെ കുറിപ്പ്: '' ധീരമായൊരു സ്വപ്നം കാണുക ..
നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യുക .. വിജയം നിങ്ങൾക്കൊപ്പമായിരിക്കും ...
ആര്യയുടെ വിജയം അതിനു തെളിവാണ്.. 20 വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന പയ്യന്നൂർ സ്വദേശി രാജഗോപാലും മകൾ ആര്യയും വാർത്തകളിൽ നിറയുകയാണ് . കാൻപുർ ഐഐടിയിലെ പെട്രോ കെമിക്കൽ എം ടെക് പഠനം മൂന്നാം സെമസ്റ്ററിലെത്തിയ ആര്യയെക്കുറിച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയാണ് ട്വിറ്ററിലൂടെ ലോകത്തോട് പറഞ്ഞത്.
പയ്യന്നൂരിലെ ഐ ഒ സി പെട്രോൾ പമ്പ് ജീവനക്കാരനാണ് രാജഗോപാൽ. ഭാര്യ കെ കെ ശോഭന ബജാജ് മോട്ടോഴ്‌സിലെ ജീവനക്കാരിയാണ്. ഇവരുടെ ഏകമകളാണ് ആര്യ. ആര്യയ്ക്ക് ഓർമ്മവച്ച നാൾ മുതൽ അച്ഛൻ പെട്രോൾ പമ്പിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെട്രോ കെമിക്കൽ എൻജിനിയറിങ് എന്ന മോഹം കുട്ടിക്കാലം മുതൽ ഒപ്പമുണ്ട്. എസ്എസ്എൽസി നൂറുശതമാനം മാർക്കോടെയും പ്ലസ്ടു 98 ശതമാനം മാർക്കോടെയും പാസായ ആര്യ എൻഐടി കാലിക്കറ്റിൽ പെട്രോ കെമിക്കൽ എൻജിനിയറിങ്ങിൽ ബി.ടെകിനു ചേർന്നു. തുടർന്നായിരുന്നു ഐഐടി കാൻപുരിൽ അഡ്മിഷൻ നേടിയത്. അഭിനന്ദനങ്ങൾ..
കോഴിക്കോട് എംപിയായ എംകെ രാഘവന്റെ കുറിപ്പ്: '' ഏറെ വൈകി അറിഞ്ഞതും, വളരെയേറെ സന്തോഷം തോന്നിയതുമായ ഒരു വാർത്ത പങ്കുവെക്കുകയാണ്. പയ്യന്നൂർ സ്വദേശികളായ 20 വർഷത്തിലധികം പെട്രോൾ പമ്പ് ജീവനക്കാരനായി ജോലി ചെയ്യുന്ന ശ്രീ എസ് രാജ ഗോപാലിന്റെയും, സ്വകാര്യ കമ്പനി ജീവനക്കാരി ശ്രീമതി കെ കെ ശോഭനയുടെയും മകൾ കുമാരി. ആര്യ രാജഗോപാൽ ഐ.ഐ.ടി കാൺപൂരിൽ പെട്രോ കെമിക്കൽ എഞ്ചിനീയറിംഗ് രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. പരിമിതികൾ തീർക്കുന്ന പ്രതിബന്ധങ്ങൾ കഴിവും, ദൃഡനിശ്ചയവും കൊണ്ട് മറികടക്കാൻ സാധിക്കുമെന്നതിന് ഉത്തമോദാഹരണമാണ് ഈ വാർത്ത. ആര്യക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു....''












Click it and Unblock the Notifications