കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോക്സോ കേസിൽ കുടുങ്ങിയ ശിശുക്ഷേസമിതി ചെയർമാന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

  • By Desk
Google Oneindia Malayalam News

തലശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോട് അശ്ലീല ഭാഷയില്‍ സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഡോ. ഇ.ഡി ജോസഫ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. കഴിഞ്ഞ ദിവസം പരിഗണിക്കേണ്ടിയിരുന്ന ഹര്‍ജിയാണ് തലശേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ഈ മാസം 21ലേക്ക് മാറ്റിയത്.

'ഗാന്ധിയെ വെടിവെച്ച ഗോഡ്സേയും അവസാനം ചൊല്ലിയത് ജയ് ശ്രീറാം എന്നായിരുന്നു'; സന്ദീപാനന്ദഗിരി'ഗാന്ധിയെ വെടിവെച്ച ഗോഡ്സേയും അവസാനം ചൊല്ലിയത് ജയ് ശ്രീറാം എന്നായിരുന്നു'; സന്ദീപാനന്ദഗിരി

ഹര്‍ജിയില്‍ അന്തിമ തീര്‍പ്പുണ്ടാവുന്നതു വരെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞദിവസം രണ്ടാം അഡീഷണല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. കുടിയാന്മല പോലിസ് പരിധിയിലെ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെയും സഹോദരിയുടെയും പരാതിയെ തുടര്‍ന്നാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്‌സോ വകുപ്പില്‍ രണ്ട് കേസുകള്‍ തലശേരി പോലിസ് രജിസ്റ്റര്‍ ചെയ്തത്. എരഞ്ഞോളി ആഫ്റ്റര്‍ കേയര്‍ ഹോമില്‍ വച്ച് മൊഴിയെടുക്കുന്നതിനിടയില്‍ ഇദ്ദേഹം അശ്ലീല ഭാഷയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നാണ് ആരോപണം.

rape1-14454

എന്നാൽ താൻ ഒരു വനിതാ കൗൺസിലറുടെയും പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരിയുടെയും സാന്നിധ്യത്തിലാണ് മൊഴിയെടുത്തതെന്നാണ് ഇതുസംബന്ധിച്ച് ഇ.ഡി.ജോസഫിന്റെ വിശദീകരണം. കുട്ടിയുടെ സഹോദരിയുടെ പരാതിയിൽ പിന്നീട് ഇ.ഡി. ജോസഫിനെതിരെ മറ്റൊരു പോക്സോ കേസുകുടി പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ഇ.ഡി.ജോസഫിനെ ശിശുക്ഷേമ സമിതി അധ്യക്ഷൻ പദവിയിൽ നിന്നും മാറ്റിയിരുന്നു. സംഭവത്തെ കുറിച്ചു ബാലാവകാശ കമ്മിഷൻ ചെയർമാൻ മനോജ് കുമാർ തലശേരി പോലീസിൽ നിന്നും വിശദീകരണം തേടിയിരുന്നു. സംഭവം ചർച്ച ചെയ്യുന്നതിനായി സമിതിയുടെ പ്രത്യേക യോഗവും വിളിച്ചു ചേർത്തിരുന്നു.

ഇതേസമയം മലയോര മേഖലയിൽ തന്നെ മറ്റൊരു സംഭവത്തിൽ മ​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യ്ക്കും കാ​മു​ക​നു​മെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. വ​യ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 16 കാ​രി​യു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണ് ചെ​റു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി 10-ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് സ്വ​ന്തം വീ​ട്ടി​ൽ വ​ച്ചാ​ണ് അ​മ്മ​യു​ടെ കാ​മു​ക​ന്‍റെ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി ഇ​ക്കാ​ര്യം അ​മ്മ​യോ​ട് പ​റ​ഞ്ഞെ​ങ്കി​ലും സം​ഭ​വം ആ​രോ​ടും പ​റ​യ​രു​തെ​ന്ന് അ​മ്മ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബ​ന്ധു​ക്ക​ളോ​ട് ഇ​ക്കാ​ര്യം പ​റ​യു​ക​യും ബ​ന്ധു​ക്ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചെ​റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

English summary
POCSO case: Child Welfare commitee chairman's bail plea extended by court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X