കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണമിടപാട് തര്‍ക്കം: ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍

Google Oneindia Malayalam News

കണ്ണൂര്‍: പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച സംഭവത്തില്‍ ബ്േളഡ് സംഘത്തില്‍പ്പെട്ട നാലുപേരെ പൊലിസ് പിടികൂടി. തലശേരിയില്‍ കോത്തുപാറയില്‍ ആണ് സംഭവം. തലശേരി ടെംപിള്‍ ഗേറ്റ് സ്വദേശികളായ വികാസ്, ജനീഷ്, ശരത്ത്, അഭിജിത്ത് എന്നിവരെയാണ് തലശ്ശേരി ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊന്ന്യം കുണ്ടുചിറ സ്വദേശി സി.ഷാജിയെ (45) യാണ് കോത്തുപാറയില്‍ വെച്ച് സംഘം കഴിഞ്ഞ 13 ന് വൈകുന്നേരം നാലരയോടെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയത്.

ഇവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി പത്തുമണി കഴിഞ്ഞിട്ടും ഷാജി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ ഗുഡ്സ് ഓട്ടോറിക്ഷയും, ഫോണും പേഴ്സും ഉപേക്ഷിക്കപ്പെട്ട നിലയില്‍ എരഞ്ഞോളി കോത്തുപാറയില്‍ കണ്ടെത്തിയത്.

KANNUR

പിന്നീട് ഷാജിയുടെ സഹോദരന്റെ ഭാര്യ ദീപയുടെ ഫോണിലേക്ക് ഇദ്ദേഹത്തെ വിട്ടു കിട്ടണമെങ്കില്‍ പ്രതികളായ ജനീഷ്, വികാസ് എന്നിവരുമായുള്ള സാമ്പത്തിക ഇടപാട് തീര്‍ക്കണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി കോള്‍ വന്നതായി ഷാജിയുടെ അമ്മ സരോജിനി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

ഭീഷണി കോള്‍ വന്ന ഫോണ്‍ നമ്പറും ടവര്‍ ലൊക്കേഷനും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് തലശേരി ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച്ച രാത്രി സംഘം പിടിയിലാകുന്നത്. ബ്േളഡ് പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പിടിയിലായവരില്‍ ചിലര്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.

 ഇത് കേരളമാണ്, വിഷമിക്കേണ്ട, ഉറപ്പോടെ കൂടെ നില്‍ക്കുന്നവരുണ്ടാകും; നിഖില വിമലിനോട് മാലാ പാര്‍വതി ഇത് കേരളമാണ്, വിഷമിക്കേണ്ട, ഉറപ്പോടെ കൂടെ നില്‍ക്കുന്നവരുണ്ടാകും; നിഖില വിമലിനോട് മാലാ പാര്‍വതി

ഓപ്പറേഷന്‍ കുബേര നിലച്ചത് കാരണം തലശേരി മേഖലയില്‍ വീണ്ടും ബ്ളേഡ്, ക്വട്ടേഷന്‍ മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം ഇവര്‍ക്ക് ലഭിക്കുന്നതിനാല്‍ പൊലിസിന് നടപടിയെടുക്കാന്‍ സാധിക്കാറില്ല.

സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍

തലശേരിയിലെ രാഷ്്ട്രീയ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പലരും ബ്ളേഡ് മാഫിയയുടെയും മദ്യക്കടത്ത് ലോബിയുടെയും സംരക്ഷണമേറ്റെടുത്തിരിക്കുകയാണ്. കുഴല്‍പ്പണം റാഞ്ചുന്ന ടീമുകളും തലശേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ കുറിച്ചു വ്യക്തമായ വിവരങ്ങള്‍ പൊലിസിനുണ്ടെങ്കിലും നടപടിയെടുക്കാന്‍ കഴിയാറില്ല.

Recommended Video

cmsvideo
കാവ്യയോട് പോലീസ് മതിയായ ചോദ്യങ്ങൾ ചോദിച്ചിട്ടില്ല | Oneindia Malayalam

English summary
Police arrested four members of the gang who kidnapping auto driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X