ഓടിക്കൊണ്ടിരിക്കുന്ന പോലിസ് ബസിനു മുകളില്‍മരം പൊട്ടിവീണു ഡ്രൈവര്‍ക്ക് പരുക്കേറ്റു
പയ്യന്നൂര്‍: ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന്റെ മുകളിലേക്ക് റോഡരികിലെ മരം വീണ് ഡ്രൈവര്‍ക്ക് പരുക്കേറ്റു.പോലീസ് ഡ്രൈവര്‍ കൂത്തുപറമ്പ് പാച്ചപൊയ്കയിലെ സി.സജേഷിനാണ്(30) അപകടത്തില്‍ പരിക്കേറ്റത്. ഇയാളെ പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More : ഇന്ത്യയിൽ തൊഴിലില്ലായ്മ റെക്കോർഡ് നിരക്കിൽ.. 7.2 ശതമാനം വര്‍ധനവ്... മോദി സർക്കാരിന് തിരിച്ചടിയാകുമോ?
ഇന്ന് രാവിലെ 5.45ന് കാങ്കോല്‍ കരിങ്കുഴിയിലാണ് അപകടം. പെരിങ്ങോം സി.ആര്‍.പി ക്യാംപില്‍ നടക്കുന്ന വാര്‍ഷിക ഫയറിംഗില്‍ പങ്കെടുക്കുന്നതിന് കണ്ണൂര്‍ കെ.എ.പി ക്യാമ്പില്‍ നിന്നും 45 പേരടങ്ങുന്ന സംഘവുമായി പോവുകയായിരുന്ന പോലീസ് ബസാണ് അപകടത്തില്‍പ്പെട്ടത്.













Click it and Unblock the Notifications