India
 • search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്കായി പൊലിസ് അന്വേഷണം

Google Oneindia Malayalam News

തലശേരി: ലൈംഗികപീഡനക്കേസില്‍ പ്രതിയായ കണ്ണൂര്‍കോര്‍പറേഷന്‍കിഴുന്ന വാര്‍ഡ് കൗണ്‍സിലറായ പി.വി കൃഷ്ണകുമാറിനായി പൊലിസ് അഅന്വേഷണം ശക്തമാക്കി. കൃഷ്ണകുമാറിന്റെജാമ്യാപേക്ഷ തലശേരി സെഷന്‍സ് ജഡ്ജ് തള്ളിയ പശ്ചാത്തലത്തിലാണ് കൃഷണകുമാര്‍ നാളെ പകല്‍ നേരിട്ട് പൊലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുമെന്ന പ്രചാരണമുണ്ടാകുന്നത്.

അഭിഭാഷകനുമൊന്നിച്ചാണ് ഇപ്പോള്‍ വയനാട്ടില്‍ ഒളിവില്‍ കഴിയുന്ന കൃഷ്ണകുമാര്‍ സ്‌റ്റേഷനിലെത്തുക. ഇതു സംബന്ധിച്ചു പൊലിസുമായി ധാരണയായിട്ടുണ്ടെന്നാണ് വിവരം. പൊലിസില്‍ കീഴടങ്ങിയതിനു ശേഷം ചോദ്യം ചെയ്യലിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കും.വീണ്ടും ജാമ്യഹരജിയുമായി കോടതിയെ സമീപിക്കനാണ് കൃഷ്ണകുമാറിന്റെ നീക്കം. ഇതിനിടെ കൃഷ്ണകുമാറിനെ കൗണ്‍സിലര്‍ സ്ഥ ാനത്തു നിന്നും നീക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്നും ശക്തമായി ഉയരുന്നുണ്ട്.കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ അടുത്ത അനുയായികളിലൊരാളായാണ് കൃഷ്ണകുമാര്‍ അറിയപ്പെടുന്നത്. നേരത്തെ കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റായി കൃഷ്ണകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടെ കൃഷ്ണകുമാര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ കോര്‍പറേഷന്‍ യോഗത്ത ില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.

ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ

വയനാട്ടില്‍ കൃഷ്ണകുമാറിനെ ഒളിവില്‍കഴിയാന്‍ സൗകര്യമൊരുക്കുന്നത് മേയര്‍ ടി.ഒ മോഹനനും മറ്റു നേതാക്കളുമാണെന്നാണ് പ്രതിപക്ഷത്തെ എല്‍.ഡി. എഫ് അംഗങ്ങളുടെ വിമര്‍ശനം. ഇതു കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിനും ഇടയാക്കിയിരുന്നു.കഴിഞ്ഞ ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം. കോണ്‍ഗ്രസ് നിയന്ത്രിത സഹകരണസ്ഥാപനത്തില്‍വെച്ചു ആരുമില്ലാത്ത അവസരത്തില്‍ കൃഷ്ണകുമാര്‍ സൊസൈറ്റി ജീവനക്കാരിയായ യുവതിയെ പുറകില്‍ നിന്നും പിടിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗീക ഉദ്യേശത്തോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് യുവതിയും ഭര്‍ത്താവും എടക്കാട് പൊലിസില്‍ പരാതി നല്‍കിയത്. എടക്കാട് എസ്. ഐ മഹേഷ് കണ്ടമ്പേത്തും സംഘവുമാണ് ഒളിവില്‍ പോയ പ്രതിക്കെതിരെ അന്വേഷണമാരംഭിച്ചത്.

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

  ജീവിതം സന്തോഷകരമാണോ? ഈ ചിത്രം പറയും നിങ്ങളുടെ മനസ്സിലിരിപ്പ്, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!ജീവിതം സന്തോഷകരമാണോ? ഈ ചിത്രം പറയും നിങ്ങളുടെ മനസ്സിലിരിപ്പ്, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!

  English summary
  Police investigation for Kannur Corporation Councillor, the accused in the case of molesting the young woman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X