Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിയുടെ സന്ദര്‍ശനം; കണ്ണൂര്‍ സിപിഎം ഘടകത്തില്‍ പ്രശ്‌നങ്ങളോ? മാധ്യമ സൃഷ്ടിയെന്ന് പ്രതികരണം

vകണ്ണൂര്‍: കണ്ണൂര്‍ ജില്ല സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കാനാണ് കണ്ണൂരില്‍ എത്തിയതെന്നും പാര്‍ട്ടിയുടെ ജില്ലാ ഘടകത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എം സുരേന്ദ്രന്‍ ഒരു കത്തും തന്നിട്ടില്ലെന്നും പി ജയരാജനും സഹദേവനും തമ്മിലെ പ്രശ്‌നം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു. നേതാക്കള്‍ക്ക് താക്കീത് നല്‍കിയെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിയപ്പെട്ട ഭഗവാന്റെ വേഷത്തില്‍ അച്ഛന്‍; വൈറലായ ചക്കപ്പഴം താരത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടില്ല ഇനിയുമുണ്ട്, കാണാം

1

പാര്‍ട്ടിക്കെതിരെയുള്ള പ്രചാരണങ്ങള്‍ എല്ലാ കാലത്തുമുള്ളതാണെന്നും കോടിയേരി വ്യക്തമാക്കുന്നു. തെറ്റായ എന്തെങ്കിലും നടപടികളുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ അത് കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്നുണ്ടല്ലോ, സിപിഎം എല്ലാ കാലത്തും കേഡര്‍മാരെ വിലയിരുത്താറുണ്ടെന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ചൂണ്ടിക്കാണിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് തിരത്തല്‍ പ്രക്രിയ തന്നെയുള്ള പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം വ്യക്തമാക്കി.

2

മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതിനെ ചിലര്‍ തെറ്റായ രീതിയില്‍ കൊണ്ടു നടക്കാന്‍ ശ്രമിച്ചിരപുന്നു. ആര്‍എസ്എസ് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇപ്പോള്‍ ലീവിലാണെന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് യഥാസമയം യുക്തമായി തീരുമാനിക്കുമെന്നും അദ്ദേഹം പറയുന്നു. സംസ്ഥാനത്ത് ആദ്യ ജില്ലാ സമ്മേളനം നടക്കുന്നത് എറണാകുളത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

3

മരം മുറി വിവാദവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. കേസിലെ ധര്‍മ്മടം ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുകമറ സൃഷ്ടിക്കലാണെന്നാണ് കോടിയേരി ആരോപിക്കുന്നത്. സ്വര്‍ണക്കടത്തില്‍ പാര്‍ട്ടി ബന്ധം ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

4

അതേസമയം, കണ്ണൂരിലെ നായനാര്‍ അക്കാദമിയിലേക്കാണ് കോടിയേരി ഇന്ന് സന്ദര്‍ശനം നടത്തിയത്. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു എന്നിവര്‍ക്കൊപ്പം പാര്‍ട്ടി കോണ്‍ഗ്രസ് വേദിക്കായുള്ള ക്രമീകരണങ്ങള്‍ പരിശോധിക്കാനാണ് അക്കാദമിയിലേക്ക് എത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

5

സിപിഐ എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നായനാര്‍ അക്കാദമി ആണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. അവര്‍ക്കെല്ലാം കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍ അക്കാദമിയില്‍ ഒരുക്കും.

6

രക്തസാക്ഷി ചുമര്‍ തയ്യാറാക്കും. സമ്മേളനം തുടങ്ങും മുമ്പ് നായനാര്‍ മ്യൂസിയം ഒന്നാം ഘട്ടം പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി ജില്ലാ സമ്മേളന തീയതികള്‍ക്ക് അടുത്ത സംസ്ഥാന കമ്മിറ്റി രൂപം നല്‍കും. സംസ്ഥാന സമ്മേളനം എറണാകുളത്ത് സംഘടിപ്പിക്കുന്നതിനാല്‍ എറണാകുളം ജില്ലാ സമ്മേളനമായിരിക്കും ആദ്യം നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+