Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവീണ്‍ നെട്ടാരു കൊലപാതകം: തലശേരിയില്‍ ഒരാള്‍ കസ്റ്റഡിയിലായെന്ന് സൂചന

കണ്ണൂര്‍: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറുവിന്റെ കൊലപാതകത്തില്‍ സംശയിക്കപ്പെടുന്നവരെ കര്‍ണാടക പൊലീസ് തലശേരിയില്‍ തേടിയെത്തിയതായി സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് പാറാല്‍ സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഒരു ചിക്കന്‍ സെന്ററില്‍ ജോലി ചെയ്യുന്ന ഇയാളുടെ വീട്ടില്‍ കര്‍ണാടക പൊലീസ് പരിശോധന നടത്തിയെന്നാണ് സൂചന. വാട്‌സാപ്പ് ഗ്രൂപ്പ് പരിശോധനയിലാണ് അന്വേഷണം തലശേരിയില്‍ എത്തിയത്. പ്രവീണിനെ നാലംഗ സംഘം കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

pravenn

ഭാരതീയ ജനതാ പാര്‍ട്ടിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാരു (34) എന്നയാളെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതുവരെയുള്ള പോലീസ് അന്വേഷണമനുസരിച്ച്, നെട്ടരുവിന്റെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതും അതേ ഗ്രാമത്തില്‍ നടന്ന മറ്റൊരു കൊലപാതകവുമായി ബന്ധമുള്ളതുമാണെന്നും കരുതുന്നതായി പൊലീസ് സൂചനയുണ്ട്.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് നെട്ടാരു മരിച്ചത്. അന്നുമുതല്‍ ബിജെവൈഎം പ്രവര്‍ത്തകര്‍ വലിയ പ്രക്ഷോഭമാണ് കര്‍ണാടകയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബി ജെ പി നേതാക്കളുടെ ആവശ്യപ്രകാരം കൊലപാതകത്തിന്റെ അന്വേഷണം കര്‍ണാടക സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ ഐ എ) കൈമാറിയിരുന്നു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പ്രവീണിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ഭാര്യ നൂതന പറഞ്ഞു. ദിവസങ്ങളോളം അദ്ദേഹത്തെ ആരൊക്കെയോ പിന്തുടരുന്നുണ്ടായിരുന്നു. അതിന് ശേഷമാണ് കൊലപാതകം നടത്തിയത്. ഗൂഡാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരണമെന്നും ഭാര്യ ആവശ്യപ്പെട്ടു.

ഹിമാചലില്‍ ന്യൂ ജനറേഷന്‍ ഫ്രീക്കത്തിയായി അനശ്വര; ചിത്രങ്ങള്‍ പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി രണ്ട് പേരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സാക്കിര്‍, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് ( എന്‍ ഐ എ) കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. v

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+