• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിയില്‍ തോന്നിയാല്‍ പോകും, ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടിട്ടുണ്ടെന്ന് കെ സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: തനിക്ക് ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഞെട്ടിച്ച കാര്യങ്ങളാണ് അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത്. ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തിയ മുന്‍പ്രസ്താവനകള്‍ തിരുത്താനും അദ്ദേഹം തയ്യാറായില്ല. അതില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്. അത് സിപിഎമ്മുകാര്‍ ആക്രമിക്കാന്‍ വന്നപ്പോഴാണ്. അന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു താന്‍. ഏത് പാര്‍ട്ടിക്കും ഇന്ത്യയില്‍ മൗലികമായി പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. അത് നിഷേധിക്കുമ്പോള്‍ തീര്‍ച്ചയായും സംരക്ഷിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കണ്ണൂരില്‍ നടന്ന എംവി രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് സുധാകരന്റെ വിവാദം പരാമര്‍ശമുണ്ടായത്. എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ശാഖകളെയാണ് സിപിഎം ആക്രമിക്കാന്‍ എത്തിയത്. ഈ ശാഖകളാണ് സംരക്ഷിച്ചിട്ടുള്ളത്. തനിക്ക് ആര്‍എസ്എസ് ആഭിമുഖ്യമില്ല. മൗലികാവാശങ്ങള്‍ തകരാതിരിക്കാന്‍ വേണ്ടി ജനാധിപത്യ വിശ്വാസിയെന്ന നിലയിലാണ്, അതൊക്കെ ചെയ്തത്.

തീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെതീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെ

ആര്‍എസ്എസ് രാഷ്ട്രീയവുമായി താന്‍ ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ, തന്റെ ഉദ്ദേശ ശുദ്ധിയെയാണ് മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും, ജനാധിപത്യ അവകാശത്തിനായുള്ള നിലപാടിനെ വളച്ചൊടിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ലോട്ടറിയടിച്ചത് രണ്ടര കോടി.... ജീവിതം മാറി മറിഞ്ഞു, ആരെയും വിശ്വാസമില്ലാതായെന്ന് യുവാവ്ലോട്ടറിയടിച്ചത് രണ്ടര കോടി.... ജീവിതം മാറി മറിഞ്ഞു, ആരെയും വിശ്വാസമില്ലാതായെന്ന് യുവാവ്

അതേസമയം സിപിഎമ്മിന് സമാന പ്രശ്‌നങ്ങളുണ്ടായാലും ഇടപെടുമെന്നും, സഹായം നല്‍കുമെന്നും സുധാകരന്‍ വ്യക്തമാക്കി. ജനാധിപത്യ നിഷേധത്തിന്റെ രക്തസാക്ഷികള്‍ക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്ന് മുമ്പ് പറഞ്ഞതാണ്. ഇപ്പോഴും അത് തന്നെയാണ് പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ചിന്തിക്കാന്‍ അറിയാന്‍. അതിനുള്ള ബുദ്ധിയുമുണ്ട്, രാഷ്ട്രീയ ബോധവുമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തി പോവുകയാണ് വേണ്ടത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിന്‍സിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബില്ല് വരുമ്പോള്‍ സഭയില്‍ ശക്തമായ എതിര്‍പ്പ് അറിയിക്കും. അത് യുഡിഎഫിന്റെ അഭിപ്രായമാണ്.

ഇക്കാര്യം ഉടന്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യും. അതേസമയം ഗവര്‍ണര്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ നോക്കുന്നത് നിര്‍ത്തണം. സര്‍ക്കാരും ഗവര്‍ണറും മിതത്വം പാലിക്കണം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്നും സുധാകരന്‍ പറഞ്ഞു.

English summary
protect rss shakhas, if i want will go to bjp, kpcc president k sudhakaran landed in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X