Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂർ: കെ. റെയിൽ കോർപറേഷന്റെ പദ്ധതിയായ സിൽവർ ലൈൻ അർധ അതിവേഗ പാതയുടെ സർവ്വേയുടെ ഭാഗമായുള്ള കുറ്റിയിടലിന് എതിരെ കണ്ണൂർ നഗരത്തിൽ വീണ്ടും പ്രതിഷേധം. കണ്ണൂർ കോർപറേഷൻ പരിധിയിലെ തളാപ്പിൽ കുറ്റിയിടൽ തടയാൻ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ശ്രമിച്ചത് ഏറെ നേരം സഘർഷത്തിനിടയാക്കി.

kannur

കണ്ണൂർ കോർപറേഷൻ കൗൺസിലർ എം പി രാജേഷ് ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കണ്ണൂർ തളാപ്പ് ഓലച്ചേരി കാവിന് സമീപത്തെ കെ. റെയിൽ സർവ്വേയ്ക്ക് എതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.പ്രദേശത്തെ കോർപ്പറേഷൻ കൗൺസിലർ എം പി രാജേഷിൻ്റെ നേതൃത്വത്തിൽ കെ.റയിൽ കുറ്റിയിടലിന് എതിരെ നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. സർവ്വെയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കി വന് പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുറ്റിയടിക്കുവാൻ ശ്രമിച്ചത് പ്രതിഷേധക്കാർ ചോദ്യം ചെയ്തു.

കുറ്റിയിടലിന് എതിരെ പ്രതിഷേധിച്ച എം പി രാജേഷ് ഉൾപ്പടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കികൗൺസിലർ എം പി രാജേഷിനെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, മേയർ ടി.ഒ മോഹനൻ ,സതീശൻ പാച്ചേനി ഉൾപ്പടെയുള്ള നേതാക്കൾ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെത്തി. കസ്റ്റഡിയിൽ എടുത്ത എംപി രാജേഷിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്റ്റേഷനിൽ എത്തിയത്. വരും ദിവ സങ്ങളിലും സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള

Recommended Video

cmsvideo
    തലശ്ശേരിയിൽ പാചകവാതക ടാങ്കർ മറിഞ്ഞു. കനത്ത ജാഗ്രത ദൃശ്യങ്ങൾ കാണാം | Oneindia Malayalam


    എതിരെയുള്ള സമരം ശക്തമാക്കുമെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്തവരെ ജാമ്യത്തിൽ വിട്ടയക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നേതാക്കൾ മടങ്ങിയത്. കഴിഞ്ഞ ദിവസം ചിറക്കലിൽസിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകർ ഉൾപെടെയുള്ള നേതാക്കളെ പൊലിസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+