Get Updates
Get notified of breaking news, exclusive insights, and must-see stories!

റിജില്‍ മാക്കുറ്റി മനപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുന്നു; കേസെടുത്ത് പൊലീസ്

കണ്ണൂര്‍:സോഷ്യല്‍ മീഡിയയിലൂടെ തെരുവിലിറങ്ങി കലാപാഹ്വാനം ചെയ്തതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലിസ് കേസെടുത്തു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനാല്‍ അന്തിമ പോരാട്ടം അനിവാര്യമാണന്നും അതിനായി എല്ലാവരും തെരുവിലിറങ്ങണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധം ജില്ലയില്‍ ശക്തമായിരുന്നു.

ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായി പോസ്റ്റിട്ടുവെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാ ധ്യക്ഷന്‍ റിജില്‍ മാക്കുറ്റിക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. ബോധപൂര്‍വ്വം സോഷ്യല്‍ മീഡിയയിലൂടെ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നകുറ്റം ചുമത്തിയാണ് കേസെടുത്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ വിദ്വേഷ പ്രചരണം നടത്തിയെന്നാണ് പൊലിസ് എഫ് ഐ ആര്‍.

riiji

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.ആര്‍ രാജന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ബിനുമോഹന്‍ കേസെടുത്തത്. കേസില്‍ പ്രതിയായ റിജില്‍ മാക്കുറ്റിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, യു.ഡി.എഫ് സംഘടനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിവരികയാണ്.

ദേശീയ പാത ഉപരോധം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേ കോലം കത്തിക്കല്‍ , റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് തുടങ്ങിയ സമര പരിപാടികളാണ് നടത്തിയത്. എന്നാല്‍ പൊലിസ് നടപടിയില്‍ വേവലാതിയില്ലെന്നും പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍പോട്ടു പോകുമെന്നും റിജില്‍ മാക്കുറ്റി പ്രതികരിച്ചു. നേരത്തെ ബീഫ് നിരോധനത്തിനെതിരെ പ്രതീകാത്മകമായ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റിയില്‍ കന്നുകാലിയെ പരസ്യമായി അറുത്ത് ബീഫ് ഇറച്ചി വിതരണം ചെയ്തതിന് ബി.ജെ.പിയുടെ പരാതിയില്‍ റിജില്‍ മാക്കുറ്റിക്കെതിരെ കേസെടുത്തിരുന്നു.

ദേശീയതലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നായിരുന്നു അത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ കോണ്‍ഗ്രസിനെ അടിക്കാനുളള വടിയാക്കി മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് റിജില്‍ മാക്കുറ്റിയെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് ആറുമാസം കഴിഞ്ഞാണ് തിരിച്ചെടുത്തത്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ വിശ്വസ്തരിലൊരാളായിട്ടാണ് റിജില്‍ മാക്കുറ്റി അറിയപ്പെടുന്നത്.

Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+