Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന് സ്വന്തം ഭാഗം വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ടി പദ്മനാഭന്‍; ' സമയം കൊടുക്കണമായിരുന്നു'

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചു കഥാകൃത്ത് ടി. പത്മനാഭനും രംഗത്തത്തി. രാജ്യം ഇന്ന് വലിയൊരു ദുരന്ത മുഖത്താണ് ഉള്ളതെന്നും ജനാധിപത്യവാദികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ടി പത്മനാഭന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെല്ലും പതിരും വേര്‍തിരിക്കുന്ന ഒരു കാലം വരും, കാലമാണ് ഏറ്റവും വലിയ വിധി കര്‍ത്താവെന്നും ആ വിധിയെഴുത്തിനാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും ടി പത്മനാഭന്‍ പറഞ്ഞു. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെ പോലും കോടതിക്ക് മുന്‍പില്‍ ഹാജരാക്കിയാല്‍ ആ പ്രതിക്ക് അവസാനമായി കോടതി മുന്‍പാകെ എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിക്കും. എന്നാല്‍ രാഹുല്‍ ഗാന്ധിയോട് ഒരു ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നത് അപകടകരമായ അവസ്ഥ തന്നെയാണ്.

padmanabhan

വിദേശത്ത് പോയി രാഹുല്‍ ഗാന്ധി ഇന്ത്യക്കെതിരെ പ്രസംഗിച്ചുവെന്നാണ് പറയുന്നത്. പാര്‍ലമെന്റില്‍ ഭരണപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി മൂന്ന് തവണ സ്പീക്കര്‍ക്ക് കത്ത് നല്‍കി. രണ്ട് തവണ നേരിട്ട് കണ്ട് തന്റെ പ്രസംഗത്തെ കുറിച്ച് വിവരിക്കാന്‍ സമയം തരണമെന്നാവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇതേ കുറിച്ച് ഒന്നും പ്രതികരിക്കാതെ നിലകൊള്ളുകയായിരുന്നു.

ഒരു കോടതിവിധിയുടെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം ഇല്ലാതാക്കാന്‍ ഒരു ദിവസം പോലും എടുത്തില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ടി പത്മനാഭന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ , അഡ്വ സോണി സെബാസ്റ്റ്യന്‍, വി എ നാരായണന്‍ ,മേയര്‍ ടി ഒ മോഹനന്‍ , പി ടി മാത്യു ,എന്‍ പി ശ്രീധരന്‍ ,വി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സ്വർണ ആഭരണം വാങ്ങുന്നത് മണ്ടത്തരം: നേട്ടം കൊയ്യാന്‍ നിക്ഷേപിക്കേണ്ടത് ഈ സ്വർണങ്ങളില്‍, ഇത് 5 വഴികള്‍
മാസ്റ്റര്‍ ,കെ സി മുഹമ്മദ് ഫൈസല്‍ ,മുഹമ്മദ് ബ്ലാത്തൂര്‍ ,എം പി ഉണ്ണികൃഷ്ണന്‍ ,വി വി പുരുഷോത്തമന്‍, കെ പ്രമോദ് ,രജനി രാമാനന്ദ് ,അമൃത രാമകൃഷ്ണന്‍ , സുരേഷ് ബാബു എളയാവൂര്‍ , വി പി അബ്ദുല്‍ റഷീദ് , കട്ടേരി നാരായണന്‍ ,റഷീദ് കവ്വായി ,സി ടി സജിത്ത് ,എം പി വേലായുധന്‍ ,പൊന്നമ്പത്ത് ചന്ദ്രന്‍ ,അഡ്വ .ബ്രജേഷ് കുമാര്‍ ,സി വി സന്തോഷ് ,ടി ജയകൃഷ്ണന്‍ ,സി ടി ഗിരിജ ,ബിജു ഉമ്മര്‍ എന്നിവരും സംസാരിച്ചു.

Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ
കൂടാതെ കൂക്കിരി രാഗേഷ് ,ഹരിദാസ് മൊകേരി ,ടി ജനാര്‍ദ്ദനന്‍ , എം കെ മോഹനന്‍ ,രജിത്ത് നാറാത്ത്, സി രഘുനാഥ്, കല്ലിക്കോടന്‍ രാഗേഷ് ,ടി കെ അജിത്ത് ,എം വി രവീന്ദ്രന്‍ ,വി സി പ്രസാദ് ,കെ എം ശിവദാസന്‍ തുടങ്ങിയവരും ഇന്നത്തെ പരിപാടിയില്‍ സംബന്ധിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+