കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റൈസിങ് കണ്ണൂരെന്ന പേരില്‍ മുഖ്യമന്ത്രിയുടെയും എം.പിയുടെയും പടംവച്ച് കൂറ്റന്‍ ഫഌക്‌സ്; സതീശന്‍ പാച്ചേനി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രിന്ററുടെയും, പബ്ലിഷറുടെയും പേര് പരസ്യപ്പെടുത്താതെ റൈസിങ്ങ് കണ്ണൂര്‍ എന്ന പേരില്‍ വ്യാജ അവകാശ വാദങ്ങള്‍ നിരത്തി മുഖ്യമന്ത്രിയുടെയും സിപിഎം സ്ഥാനാര്‍ത്ഥിയുടെയും ഫോട്ടോ പതിച്ച ഫഌ്‌സ് ബോര്‍ഡ് വെച്ച നടപടിക്കെതിരെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണക്ക് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പരാതി നല്‍കി.

ഇമ്രാന്‍ ഖാന്‍ നല്ലൊരു രാഷ്ട്രതന്ത്രജ്ഞനാണെങ്കില്‍ മസൂദ് അസ്ഹറിനെ ഞങ്ങള്‍ക്ക് വിട്ട് നല്‍കണം: സുഷമാ സ്വരാജ്

കഴിഞ്ഞ ദിവസം കളക്ട്രേറ്റില്‍ വെച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഈ വിഷയത്തെക്കുറിച്ച് വലിയ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഫ്‌ളെക്‌സ് ബോര്‍ഡ് വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച ജില്ലയില്‍, ജില്ലാഭരണകൂടത്തിന്റെ കണ്‍മുന്നില്‍ ഇത്ര വലിയ നിയമലംഘനം കണ്ടിട്ടും ജില്ലാഭരണകൂടം നീക്കം ചെയ്യാത്തതും നടപടി സ്വീകരിക്കാത്തതും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ചൂണ്ടികാണിച്ചിരുന്നു.

Flex

സിപിഎമ്മിന്റെയോ അനുബന്ധ സംഘടനകളുടെയോ പേരിലല്ലാതെ വ്യാജ അവകാശവാദങ്ങള്‍ നിരത്തിയ ബോര്‍ഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, യോഗത്തില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി അത് ഫ്‌ളെക്‌സ് അല്ല എന്ന ബാലിശമായ വാദമുഖമാണ് നിരത്തിയത്. പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും പരസ്യം ചെയ്യുന്ന വ്യാജേന ഫഌ്‌സ് ബോര്‍ഡ് വെച്ച് വ്യാജ അവകാശ വാദങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അയച്ച പരാതിയില്‍ സതീശന്‍ പാച്ചേനി പറഞ്ഞു.

English summary
Raising Kannur flex board issue: Satheesan Pacheni complained against LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X