Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാന്‍ ഖാന്‍ നല്ലൊരു രാഷ്ട്രതന്ത്രജ്ഞനാണെങ്കില്‍ മസൂദ് അസ്ഹറിനെ ഞങ്ങള്‍ക്ക് വിട്ട് നല്‍കണം: സുഷമാ സ്വരാജ്

Recommended Video

cmsvideo
    മസൂദ് അസ്ഹറിനെ ഞങ്ങള്‍ക്ക് വിട്ട് നല്‍കണം, സുഷമ സ്വരാജ്

    ദില്ലി: സ്വന്തം രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ അയല്‍രാജ്യമായ പാകിസ്താനുമായി ഒരുതരത്തിലുള്ള ചര്‍ച്ചകള്‍ക്കുമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മോദി സര്‍ക്കാരിന്റെ വിദേശനയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം വീണ്ടും വീണ്ടും തകര്‍ക്കുന്ന ഐഎസ്‌ഐയെയും അതിന്റെ സൈന്യത്തെയും നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

    തീവ്രവാദത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചകളും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അതിനെതിരായ നടപടിയാണ് ഞങ്ങള്‍ക്ക് വേണ്ടത്. തീവ്രവാദവും ചര്‍ച്ചകളും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ (ജെ.എം.എം) ലക്ഷ്യം വെച്ചാണ് ഇന്ത്യ ബാലക്കോട്ടില്‍ ആക്രമണം നടത്തിയത്. ഇതില്‍ പാകിസ്താന് എന്താണ് പ്രശ്‌നമെന്നും സുഷമ ചോദിച്ചു.

    Sushma Swaraj

    'ജെ.എം.എമ്മിനു വേണ്ടി പാക് സൈന്യം ഞങ്ങളെ എന്തിനാണ് ആക്രമിച്ചത്? നിങ്ങള്‍ നിങ്ങളുടെ മണ്ണില്‍ ജെഇഎമ്മിനെ സംരക്ഷിക്കുക മാത്രമല്ല, അവര്‍ക്ക് പണം നല്‍കുകയും ചെയ്യുന്നു. ഞങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കളെ അടിച്ചമര്‍ത്തുമ്പോള്‍ നിങ്ങള്‍ ഭീകര സംഘടനക്കെതിരെ നടന്ന ആക്രമണത്തിനെതിരെ ശബ്ദിക്കുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വളരെ ഉദാരമതിയും ഒരു നല്ല ഭരണാധികാരിയും ആണെങ്കില്‍ മസൂദ് അസ്ഹറിനെ ഞങ്ങള്‍ക്ക് നല്‍കണം.

    സ്വന്തം നാട്ടിലെ ഭീകരപ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടിയെടുത്താല്‍ ഇന്ത്യ അയല്‍ രാജ്യമായ പാകിസ്താനുമായി നല്ല ബന്ധമുണ്ടാക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ഒഐസി യോഗത്തില്‍ 'ആദരിക്കപ്പെടുന്ന അതിഥിയായി' മാറിക്കൊണ്ട് ഇന്ത്യ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ അവസ്ഥയെ പ്രതിരോധിച്ചതായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ (ഒഐസി) യോഗത്തില്‍ അവര്‍ പറഞ്ഞു.

    1969 ല്‍ പാകിസ്ഥാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ അന്നത്തെ വിദേശകാര്യമന്ത്രിക്ക് പങ്കെടുക്കാനാകാതെ ഇന്ത്യ അപമാനിക്കപ്പെട്ടു. എന്നാല്‍, 50 വര്‍ഷങ്ങള്‍ക്ക് ശേഷം, ബഹുമാനിക്കുന്ന അതിഥി പദവിയില്‍ ഇന്ത്യ എത്തിയപ്പോള്‍ പാകിസ്താന്റെ സീറ്റ് ശൂന്യമായിരിക്കുന്നതായും അവര്‍ പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആഗോളമുഖം മെച്ചപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+