സഹകരണ സംഘം ജീവനക്കാരിക്ക് നേരെ പീഡനം: ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവിനെ സസ്പന്‍ഡ് ചെയ്തു
കണ്ണൂര്‍: സഹകരണ സംഘം ജീവനക്കാരിക്ക് നേരെയുള്ള പീഡനകേസില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്പന്‍ഡ് ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പിവി കൃഷ്ണകുമാറിനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത്. പീഡനപരാതിയില്‍ കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തിരുന്നു.
സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പിവി കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് ഡിസിസിയുടെ നടപടി. അന്വേഷണ വിധേയമായാണ് സസ്പന്‍ഷന്‍.

കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ കൃഷ്ണകുമാര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കിഴുന്ന ഡിവിഷന്‍ കൗണ്‍സിലറാണ്. ദീര്‍ഘനാളായി നഗരത്തില്‍ തന്നെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയ്ക്കടക്കം നേതൃത്വം നല്‍കുന്നയാളാണ്.ഈ മാസം 15ന് ജോലിസ്ഥലത്തുവച്ച് പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതി. കോണ്‍ഗ്രസിന്റെ തന്നെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി. ഓഫീസില്‍ മറ്റാളുകള്‍ ഇല്ലാത്ത സമയത്ത് കൃഷ്ണകുമാര്‍ ഓഫീസിലേക്ക് അതിക്രമിച്ചുകടക്കുകയും കടന്നുപിടിച്ച് ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് യുവതി കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍, എടക്കാട് സി. ഐ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തിന് ശേഷം കുറ്റാരോപിതനായ കൃഷ്ണകുമാര്‍ ഇപ്പോള്‍ ഒളിവിലാണ്.
ജില്ലാകോടതി ജാമ്യഹരജി തള്ളിയാല്‍ കുറ്റാരോപിതന്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹവുമുണ്ട്. കുറ്റാരോപിതനെ നിയമപരമായും അല്ലാതെയും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ജില്ലാകോണ്‍ഗ്രസ് നേതൃത്വംവ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഭാര്യ കൂടിയാണ് പീഡന ശ്രമത്തിന് ഇരയായ യുവതി .അതുകൊണ്ടു തന്നെ ഈ വിഷയം പാര്‍ട്ടിയിലും ചര്‍ച്ചയായിട്ടുണ്ട്. കൃഷ്ണകുമാര്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
തളരാന്‍ വേറെ ആളെ നോക്കണം..സീന്‍ കളറാക്കി ദില്‍ഷ പ്രസന്നന്‍
കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കമുള്ള കിഴുന്നവാര്‍ഡില്‍ നിന്നാണ്കൃഷ്ണകുമാര്‍ജയിച്ചത്. പ്രദേശത്തെ കോണ്‍ഗ്രസിന്റെ ജനകീയ അംഗീകാരമുള്ള നേതാക്കളിലൊരാളാണ് കൃഷ്ണകുമാര്‍.കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുള്ളതായി പറയുന്നു. എന്നാല്‍ ആരോപണം ഉയര്‍ന്നത് പരിഗണിച്ചുകൊണ്ടാണ് കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് ഡി.സി.സി നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications