കണ്ണുരിൽ മന്ത്രവാദ ചികിത്സ നടത്തുന്നവരെ പിടികൂടണമെന്ന് സ്നേഹതീരം വാട്സ് ആപ്പ് കൂട്ടായ്മ
കണ്ണൂർ: കണ്ണുർ ജില്ലയിലെ മുക്കിലും മൂലയിലും പിടി മറുക്കിയ മന്ത്രവാദ ചികിത്സകർക്കെതിരെ പൊലിസ് നടപടി സ്വീകരിക്കണമെന്ന് വാട്സ് ആപ്പ് കൂട്ടായ്മ ആവശ്യട്ടു. കേരളീയ സമൂഹമന:സാക്ഷിയെ ഞെട്ടിച്ച മന്ത്രവാദ ചികിത്സയിൽ ഫാത്തിമയെന്ന പെൺകുട്ടി മരിച്ച സംഭവത്തിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് സിറ്റി സ്നേഹതീരം വാട്സ് ആപ്പ് കൂട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പെൺകുട്ടിയുടെ മരണവിവരം അറിഞ്ഞതുമുതൽ സിറ്റി സ്നേഹതീരം വാട്സ് ആപ്പ് ഗ്രൂപ്പ് ഈ വിഷയത്തിൽ നിരന്തര ഇടപെടലുകളാണ് നടത്തുന്നത്. ഇസ്ലാമിൽ മന്ത്രവാദ ചികിത്സയില്ല. പ്രാർത്ഥനയും കർമ്മവും ചേർത്താണ് ഇസ്ലാമിലെ ആതുരശ്രുശ്രുഷ' വൈദ്യശാസ്ത്രം മതവിരുദ്ധമല്ല അങ്ങനെ വരുത്തി തീർത്ത് ഉപജലനം നടത്തുന്ന വ്യാജമത വാദത്തിൻ്റെ ഭാഗമാണ് മന്ത്രവാദം.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെയിൽ മന്ത്രവാദ ചികിത്സ മൂലം സിറ്റിയിലും പരിസര പ്രദേശങ്ങളിലും നടന്ന മരണങ്ങളെ കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലിസ് കമ്മിഷണർക്കു പരാതി നൽകിയതായും സ്നേഹതീരം ഭാരവാഹികൾ അറിയിച്ചു കണ്ണുർ നഗരത്തിൻ്റെയും പരിസര പ്രദേശങ്ങളിലെയും കുറുവ ,താണ, എന്നിവടങ്ങളിലും മറ്റിടങ്ങളിലും വെള്ളം തളിക്കലും ജപിച്ചൂ തലും നടത്തുന്ന വ്യാജ ചികിത്സകർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.ഇവർക്കെതിരെയും നടപടിയെടുക്കണം.
സിറ്റിയിലെ പല കുടുംബങ്ങളിലും അന്ധവിശ്വാസങ്ങൾ സ്വാധിനിച്ചിട്ടുണ്ട്.ഇവർക്ക് ശരിയായ കൗൺസിലിങ് നൽകാനും വൈദ്യസഹായം തേടാൻ സന്നദ്ധരാകാത്ത രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനും നടപടിയുണ്ടാകണമെന്ന് സിറ്റി സ്നേഹതീരം ഭാരവാഹികൾ ആവശ്യപ്പെട്ടു.മന്ത്രിച്ചൂ തൽ, ഏലസ്'ഉറുക്ക്, ചരട് എന്നിം ഉപയോഗിച്ച് കേരളത്തിൻ്റെ ഗ്രാമ-നഗരങ്ങളിൽ മുളച്ചുപൊന്തുന്ന ആത്മീയ ചികിത്സകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Recommended Video
വാർത്താ സമ്മേളനത്തിൻ സ്നേഹതീരം ഭാരവാഹികളായ മുഹമ്മദ് യൂനുസ്, അഷ്റഫ് പൂച്ചെടിയൻ, ഹനീഫ കുരിക്കള കത്ത്, ജാസിം റഹ്മാൻ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications