സംസ്ഥാന വോളി: ആവേശ പെരുമഴയില്‍ തിരുവനന്തപുരം ജേതാക്കള്‍
കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മികച്ച സ്മാഷുകളും ബ്‌ളോക്കുകളും സര്‍വീസുകളുമായി കളംവാണ തിരുവനന്തപുരം പുരുഷ, വനിതാ ടീമുകള്‍ക്ക് സംസ്ഥാന വോളിയില്‍ ഇരട്ട കിരീടം. കലാശപോരാട്ടമായ ഇന്ന് വൈകുന്നേരം ആദ്യമിറങ്ങിയ തിരുവനന്തപുരം വനിതാ ടീം മലപ്പുറത്തെയാണ് തോല്‍പിച്ചത്.
ആദ്യസെറ്റില്‍ തന്നെ തങ്ങളുടെ കളി മികവ് പുറത്തെടുക്കാന്‍ അനന്തപുരിയില്‍ നിന്നെത്തിയ വനിതകള്‍ക്ക് കഴിഞ്ഞു. മികച്ച സ്മാഷുകളും ത്രില്ലടിപ്പിക്കുന്ന ബ്‌ളോക്കുകയും പിഴവില്ലാത്ത സര്‍വീസുമായി ഇവര്‍ കളം നിറഞ്ഞ് കളിച്ചു. മലപ്പുറം പ്രതിരോധവ്യൂഹം ചമയ്ക്കാനും രണ്ടാംസെറ്റില്‍ കടന്നാക്രമിച്ചു പോയന്റെ് നിലകൂട്ടാനും ശ്രമിച്ചപ്പോള്‍ മത്സരം ആവേശകരമായി.

ഗ്യാലറികളില്‍ തടിച്ചുകൂടിയ ആരാധകര്‍ ഇരുടീമുകള്‍ക്കുമായി ആര്‍പ്പുവിളിച്ചപ്പോള്‍ കളിക്കളത്തില്‍ തീപാറും സ്മാഷുകള്‍ പിറന്നു. എന്നാല്‍ മലപ്പുറമുയര്‍ത്തിയ പ്രതിരോധ കോട്ട തകര്‍ത്ത് എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ നേടി തിരുവനന്തപുരം കിരീടത്തില്‍ മുത്തമിടുകയായിരുന്നു.
പുരുഷ വിഭാഗത്തില്‍ കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. വനിതാ വിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് പത്തനംതിട്ടയും പുരുഷ വിഭാഗത്തില്‍ തൃശൂര്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് എറണാകുളത്തെയും തോല്‍പ്പിച്ച് മൂന്നാം സ്ഥാനം നേടി.
വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉപഹാരം നല്‍കി. ഇന്ത്യന്‍ വോളിബോള്‍ താരങ്ങളായ മനു ജോസഫ്, മിനിമോള്‍ എബ്രഹാം എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. കോരിച്ചൊരിയുന്ന മഴയിലും കണ്ണൂരിലെ സ്പോര്‍ട്സ് പ്രേമികള്‍ സംസ്ഥാന പുരുഷ, വനിതാ വോളിയെ സ്വീകരിച്ചത് ഏറെ ആവേശത്തോടെയാണ്.
ജിമ്മി ജോര്‍ജിന്റെയും കുട്ടികൃഷ്ണന്റെയുമൊക്കെ നാടായ കണ്ണൂരില്‍ സംസ്ഥാന വോളി വിരുന്നെത്തിയപ്പോള്‍ കനത്ത മഴയെ അവഗണിച്ചുകൊണ്ട് കളിയാവേശം പകരാന്‍ കണ്ണൂരിലെ കായിക പ്രേമികള്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരവങ്ങളുമായി എത്തി. ഇന്ന് നടന്ന ഫൈനലില്‍ നിറഞ്ഞ സ്റ്റേഡിയമാണ് ഒരോ സ്മാഷിനും കൈയടിക്കാനുണ്ടായിരുന്നത്.
ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും
ചെണ്ടമേളവും പീപ്പിയും ഡ്രമ്മുമായി ഓരോ പോയന്റിനും കാണികള്‍ താരങ്ങളെ പ്രോത്സാഹിപ്പിച്ചു. ഫൈനലില്‍ പ്രതീക്ഷിച്ചതു പോലെ മത്സരത്തിന് ആവേശമേറിയപ്പോള്‍ അത് കാണികളിലും പ്രതിഫലിച്ചു. മൂന്ന് ദിവസം മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റ് ഒരു പാട് സമ്മോഹനദൃശ്യങ്ങള്‍ കാണികള്‍ക്ക് നല്‍കിയാണ് സമാപിച്ചത്












Click it and Unblock the Notifications