തളിപറമ്പില്‍ തെരുവുനായ പിടിത്തം തുടങ്ങി, 6 നായ്ക്കളെ പടിയൂരിലേക്ക് കൊണ്ടു പോയി വന്ധ്യംകരണത്തിന് വിധേയമാക്കി
തളിപറമ്പ്: തളിപറമ്പ് നഗരത്തില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു പരുക്കേറ്റതിനെ തുടര്‍ന്ന് നഗരസഭയുടെയും പടിയൂര്‍ എബിസിയുടെയും നേതൃത്വത്തില്‍ തെരുവുനായ്ക്കളെ പിടികൂടാന്‍ തുടങ്ങി. പടിയൂര്‍ എ.ബി.സിയുടെയംു നഗരസഭാ അധികൃതരുടെയും നേതൃത്വത്തിലാണ് പട്ടിപ്പിടുത്തം തുടങ്ങിയത്.
ആറോളം പട്ടികളെയാണ് വെളളിയാഴ്ച്ച രാവിലെ പടിയൂര്‍ എ.ബി.സി സെന്ററിന്റെ നേതൃത്വത്തില്‍പിടികൂടിയത്. തെരുവുനായ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ തെരുവുനായ വന്ധ്യം കരണ പദ്ധതി ( എബിസി) നടപ്പിലാക്കണമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശം.

ഇതനുസരിച്ചു തളിപറമ്പ് നഗരസഭ കഴിഞ്ഞ ബഡ്ജറ്റില്‍ വാര്‍ഷികപദ്ധതില്‍ ഉള്‍പ്പെടുത്തിയ ഒന്നേ കാല്‍ലക്ഷം രൂപ ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നു.
ഇതുകൂടാതെ ഈ വര്‍ഷത്തെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുലക്ഷം രൂപയും കൈമാറിയിട്ടുണ്ട്. എന്നാല്‍ പടിയൂരിലുളള എബിസി സെന്ററിലെ ജീവനക്കാരുടെ അഭാവം നിമിത്തം തളിപറമ്പില്‍ സേവനം ലഭിക്കാതെ പോവുകയായിരുന്നു. പടിയൂരില്‍ മാത്രമാണ് കണ്ണൂര്‍ ജില്ലയില്‍ എ.ബി.സി കേന്ദ്രമുളളത്.
കഴിഞ്ഞ ദിവസത്തെ തെരുവുനായ അക്രമത്തിന് പിന്നാലെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മൂര്‍ഷിദ കൊങ്ങായി ഈ വിവരം ജില്ലാഭരണകൂടത്തെ അറിയിക്കുകയും അടിയന്തിരമായി എ.ബി.സി ജീവനക്കാരെ തളിപറമ്പിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. വെളളിയാഴ്ച്ച രാവിലെ അഞ്ചുമണി മുതല്‍ പിടികൂടിയ തെരുവുനായ്ക്കളെ പടിയൂര്‍ എബിസി കേന്ദ്രത്തിലെത്തിച്ചു വന്ധ്യം കരിച്ചിട്ടുണ്ട്.
ഇവയെ അഞ്ചുദിവസത്തെ നിരീക്ഷണത്തിനു ശേഷം തിരികെ എത്തിക്കും. ഇനിയുളള ദിവസങ്ങളിലും തളിപറമ്പ്് നഗരത്തില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കാനായി കൊണ്ടു പോകുമെന്ന് തളിപറമ്പ് നഗരസഭാ അധികൃതര്‍ അറിയിച്ചു. തളിപറമ്പ് നഗരത്തില്‍ അലഞ്ഞു തിരിയുന്ന നായ്ക്കള്‍ക്ക് ചിലര്‍ ഭക്ഷണം നല്‍കി സംരക്ഷിക്കുന്നതായി നേരത്തെ നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതുതെരുവുനായകള്‍ പെറ്റുപെരുകാന്‍ ഇടയാക്കുമെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും തളിപറമ്പ്‌നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍പി.പി മുഹമ്മദ് നിസാര്‍ അറിയിച്ചു.












Click it and Unblock the Notifications