കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂരിലെ സുനിഷയുടെ മരണം: നീതിക്കായി മാതാപിതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്‍പിലേക്ക്

Google Oneindia Malayalam News

കണ്ണൂര്‍: പയ്യന്നൂര്‍ കോറോത്തെ സുനിഷയുടെ മരണത്തിന് ഉത്തരവാദികളായ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പൊലിസ് തങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്തിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ നിരാഹാര സത്യാഗ്രഹമിരിക്കുമെന്ന് ബന്ധുക്കള്‍ മുന്നറിയിപ്പു നല്‍കി.

1

സുനിഷയുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചുവെങ്കിലും ഓഫിസിന്റെ അനുമതിയില്ലാത്തതിനാല്‍ കഴിഞ്ഞിട്ടില്ല.ഉത്രാ വധക്കേസിന് സമാനമായ കേസാണിത്. അതു കൊണ്ടു തന്നെ സുനിഷയുടെ മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നതാണ് തങ്ങളുടെ ആവശ്യം. കേസിലെ ഒന്നാം പ്രതിയായ ഭര്‍ത്താവും രണ്ടാം പ്രതിയായ ഭര്‍തൃപിതാവും ജാമ്യത്തിലിറങ്ങിയത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണെന്നാണ് സംശയിക്കുന്നത്.

ഗാര്‍ഹിക പീഢനം ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട പ്രതികള്‍ക്ക് തൊണ്ണൂറ് ദിവസം കഴിയുന്നതിന് മുന്‍പ് തന്നെ ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്.ഇവിടെ പൊലിസും പ്രൊസിക്യൂഷനും നോക്കുകുത്തിയായിരിക്കുകയാണ്.' 2020ല്‍ ആഗസ്റ്റ് അഞ്ചിന് സുനിഷയുടെ അമ്മ പീഢന വിവരം നല്‍കിയിട്ടും പൊലിസ് നടപടിയെടുത്തിട്ടില്ല.പ്രതികള്‍ കളിച്ച നാടകീയ നീക്കങ്ങള്‍ നിയമ സംവിധാനം വിശ്വസിച്ചിരിക്കുകയാണെന്നും അവരെ ജാമ്യത്തില്‍ വിട്ടതിലൂടെ തെളിയിക്കപ്പെടുന്നതെന്നു ബന്ധുക്കള്‍ ആരോപിച്ചു.

സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

2020 മാര്‍ച്ച് 11നാണ് സുനിഷയെ കാണാതായ വിവരം പൊലിസില്‍ പരാതിപ്പെട്ടുവെങ്കിലും അവരുടെ ഭാഗത്തു നിന്നും കൃത്യമായ മറുപടിയുണ്ടായില്ല. അടുത്ത ദിവസം വി ജീഷുമായി വിവാഹം കഴിഞ്ഞ വിവരമാണറിയുന്നത്. ഒന്നര വര്‍ഷത്തെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ഓഗസ്റ്റ് 29 ന് മകള്‍ മരിച്ച വിവരമറിയുന്നത്.സുനിഷ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്നും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സുനിഷയുടെ അമ്മ കെ.പി വനജ, സുനിഷയുടെ പിതാവ് കെ.വി സുകുമാരന്‍ ബന്ധുക്കളായ മോഹനന്‍ കുഞ്ഞിമംഗലം, കെ.പി ദേവകി, കെ.പി മാധവന്‍ എന്നിവര്‍ പങ്കെടുത്തു.

Recommended Video

cmsvideo
Dharmajan Bolgatty welcomes lifetime imprisonment for Sooraj in Uthra Murder Case

English summary
sunisha death: parents alleges justice denied by police after accussed getting bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X