സുധാകരന്‍ തളിപ്പറമ്പില്‍ മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുന്നു, തുറന്നടിച്ച് എംവി ഗോവിന്ദന്‍
കണ്ണൂര്‍: കെ സുധാകരനെതിരെ തുറന്നടിച്ച് സിപിഎം നേതാവും സ്ഥാനാര്‍ത്ഥിയുമായി എംവി ഗോവിന്ദന്‍. തളിപ്പറമ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്. തളിപറമ്പില്‍ സമാധാനപരമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ സുധാകരന്‍ അടക്കമുള്ളവര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ചെറിയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്. അവര്‍ റിട്ടേണിംഗ് ഓഫീസറെയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസും യുഡിഎഫും ചേര്‍ന്ന് തളിപറമ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. സാമുദായിക സംഘര്‍ഷമാണ് അവര്‍ അതിലൂടെ രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്നാണ് അയ്യങ്കോലില്‍ സംഘര്‍ഷമുണ്ടായത്. അത് ആസൂത്രിതമായി നടന്നതാണ്. യാതൊരു പ്രശ്‌നവും ഉണ്ടാവില്ലെന്ന് കണ്ട സ്ഥലങ്ങളില്‍ കൂടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അതേസമയം തളിപ്പറമ്പില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഷീദാണ് ആരോപിച്ചത്.
Recommended Video
അതേസമയം യുഡിഎഫ് റീപോളിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായും ആവശ്യപ്പെടുമെന്ന് യുഡിഎഫ് അറിയിച്ചു. ആന്തൂരില്‍ സ്ഥാനാര്‍ത്ഥിക്ക് ബൂത്തില്‍ പോലും പോകാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അബ്ദുള്‍ റഷീദ് പറഞ്ഞു. തളിപറമ്പ് വേശാല ബൂത്ത് നമ്പര്‍ 174ലാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. ഇവിടെ യുഡിഎഫ്ബൂത്ത് ഏജന്റ് ഷംസുദ്ദീന് നേരെ മുളക് പൊടി എറിഞ്ഞതായിട്ടാണ് ആരോപണം. ഇത്തരം ആരോപണങ്ങളെയാണ് ഗോവിന്ദന്‍ തള്ളിക്കളഞ്ഞത്.
അഴീക്കോട്ടും ചെറിയ തോതില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കെഎം ഷാജിക്കെതിരെ അസഭ്യ വര്‍ഷം നടത്തിയെന്നാണ് പരാതി. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഷാജി മീന്‍കുന്ന് സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ചാണ് പരിഹാസം. എന്നാല്‍ അസഭ്യ പറഞ്ഞതും പ്രശ്‌നമുണ്ടാക്കിയതും ഷാജിയാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.
ആമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications