കണ്ണൂരിൽ കാർ ഇടിച്ചു കാലറ്റു തൂങ്ങി; മൂന്ന് പേര്‍ക്ക് അപകടത്തില്‍ നിസാര പരുക്ക്
കണ്ണൂരിൽ കാർ ഇടിച്ചു കാലറ്റു തൂങ്ങി; മൂന്ന് പേര്‍ക്ക് അപകടത്തില്‍ നിസാര പരുക്ക്
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ തെക്കി ബസാറില്‍ നിയന്ത്രണം വിട്ട് കാറിടിച്ചു തമിഴ് തൊഴിലാളി സ്ത്രീക്ക് ഗുരുതരമായി പരുക്ക്. കാലറ്റു തൂങ്ങിയ ഇവരെ നാട്ടുകാര്‍ ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച്ച വൈകുന്നേരം മൂന്നരയോടെ തെക്കിബസാറിലെ രാമചന്ദ്രന്‍കടന്നപ്പളളി എം. എല്‍. എ ഓഫിസിനു സമീപമാണ് അപകടമുണ്ടായത്.
കണ്ണൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന മാരുതി 800 കാറാണ് ഇടിച്ചത്. കക്കാട് റോഡില്‍ നിന്നുളള ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നു. എന്നാൽ, നിയന്ത്രണം വിട്ട് തെക്കി ബസാറിലെ എം. എല്‍. എ ഓഫിസിനരികെയുള്ള റോഡിലെക്ക് പാഞ്ഞു. തുടർന്ന്, റോഡരികിലെ മതിലില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു.

നിയന്ത്രണം വിട്ട കാറിടിച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ആനക്കുളത്തിന് സമീപം താമസിക്കുന്ന പാപ്പാത്തിക്കാ(37) ണ് പരുക്കേറ്റത്. കാറിടിച്ചു ഇവരുടെ കാല്‍ഭാഗം തകര്‍ന്നു. കണ്ണൂര്‍ നഗരത്തില്‍ നിര്‍മാണ ജോലി ചെയ്യുന്ന സേലം സ്വദേശിനിയാണിവര്‍.
ഞായറാഴ്ച്ച ജോലി കഴിഞ്ഞ് ഇവര്‍ സഹ പ്രവര്‍ത്തകരോടൊപ്പം മടങ്ങി തെക്കി ബസാറിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇവരെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കണ്ണൂര്‍ എ.കെ.ജി സഹ.ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേ
ദിലീപിനായി ക്കും മാറ്റി.ജഡ്ജിയെ സ്വാധീനിക്കാമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു, ബിഷപ്പിനെ ഉപയോഗിച്ചു: ശാന്തിവിള
കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്കും അപകടത്തില്‍ നിസാര പരുക്കേറ്റിട്ടുണ്ട്. ഇവരെയും എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കണ്ണൂര്‍ ട്രാഫിക്ക് പൊലിസ് സ്ഥലത്തെത്തി. ആലക്കോടു നിന്നും കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍പ്പെട്ട കാര്‍ പിന്നീട് കണ്ണൂര്‍ ട്രാഫിക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ നഗരത്തിലെ ആനക്കുളത്തെ ലൈന്‍ മുറിയില്‍ വര്‍ഷങ്ങളായി താമസിച്ചുവരികയാണ് യുവതി. നഗരത്തിലെ പ്രധാനകരാറുകാരനായ പെരുമാളിന്റെ കീഴില്‍ നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍.












Click it and Unblock the Notifications