Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനായി ജഡ്ജിയെ സ്വാധീനിക്കാമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു, ബിഷപ്പിനെ ഉപയോഗിച്ചു: ശാന്തിവിള

ദിലീപിന് ജാമ്യം കിട്ടാനുള്ള പണമിടപാടുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് ശാന്തിവിള ദിനേശ്. അന്ന് ഞാന്‍ അദ്ദേഹത്തോട് ദേഷ്യപ്പെട്ട് പറ്റില്ലെന്ന് പറഞ്ഞത് കൊണ്ട് ഇന്ന് ഞാന്‍ ദിലീപ് കേസില്‍ പ്രതിയായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ദിലീപിന്റെ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് കൂടെ നിന്ന ശേഷം അദ്ദേഹത്തെ വഞ്ചിക്കുകയാണ് ബാലചന്ദ്രകുമാര്‍ ചെയ്തിരിക്കുന്നത്.

ഇനി ആരെയെങ്കിലും ദിലീപ് ഈ ജന്മം വിശ്വസിക്കുമോ? ദിലീപിന് പറ്റിയത് ഡേറ്റ് നല്‍കി അത് നീണ്ട് പോയത് കൊണ്ട് സംഭവിച്ചതിലുള്ള പകപോക്കലാണെന്ന് ശാന്തിവിള പറയുന്നു. കേസില്‍ നടനും സംവിധായകനുമായ ലാലിന് കാര്യങ്ങള്‍ നേരത്തെ തുറന്ന് പറയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1

ഡേറ്റ് നല്‍കാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോയി ശത്രുക്കളെ ഉണ്ടാക്കിയ ആളാണ് ദിലീപ്. അദ്ദേഹം ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ എന്നെ വിളിച്ചിരുന്നു. ഇനിയെങ്കിലും ഒരു പുതിയ മനുഷ്യനായി ജീവിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹം ആരോടും നോ പറയില്ല എന്നാണ് പറഞ്ഞത്. താന്‍ ചെയ്തതുമായി സാമ്യമുള്ള കഥയാണെങ്കില്‍ അതിന്റെ റൂട്ട് മാറ്റി പിടിക്കാനും പറയാറുണ്ട്. പിന്നീട് തിരുത്തി വരുമ്പോള്‍ അത് നന്നാവാറുമില്ലെന്നാണ് ദിലീപ് എന്നോട് പഞ്ഞത്. ദിലീപ് ഇപ്പോള്‍ അനുഭവിക്കുന്നത് സിനിമ ചെയ്യാമെന്ന് പറഞ്ഞ് നാലോ അഞ്ചോ വര്‍ഷം ഒരാളെ കൊണ്ടുവന്നതിന്റെ ഫലമാണ്. ആ വ്യക്തി ഇത്രയും കാലം ദിലീപിന്റെ കൂടെയായിരുന്നു. ദിലീപ് വിദേശത്ത് വരെ കൊണ്ടുപോയി.

2

ബാലചന്ദ്രകുമാര്‍ ഈ ആറ് വര്‍ഷവും ദിലീപിന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്ത്, അയാള്‍ക്ക് വേണ്ടത് മാത്രം വെട്ടിയെടുത്ത് പോലീസിന് നല്‍കുകയാണ് ചെയ്തതെന്നും ശാന്തിവിള പറയുന്നു. ഡേറ്റില്ല എന്ന് പറഞ്ഞതിന് ദിലീപിനെ ഇല്ലാതാക്കിയേ തീരൂ എന്നാണ് ബാലചന്ദ്രകുമാറിന്റെ നിലപാട്. ഇതേ ബാലചന്ദ്രകുമാര്‍ എന്റെയടുത്തും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ദിലീപ് കേസ് അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന് കൊച്ചിയില്‍ ബിനാമി ഉണ്ടെന്നും, പല കാര്യങ്ങള്‍ക്കും പണം ചെലവിടുന്നത് ഇയാള്‍ വഴിയാണെന്നും ശാന്തിവിള പറയുന്നു. ആഞ്ജനേയന്‍ എന്നയാളാണ് ആ വ്യക്തിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ആഞ്ജനേയന്‍ നടി അനന്യയുടെ ഭര്‍ത്താവാണ്. താന്‍ ഇത് ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നുവെന്ന് ശാന്തിവിള വ്യക്തമാക്കി.

3

ഇത് കണ്ട് എന്നെ അനന്യയും ആഞ്ജനേയനും എന്നെ വിളിച്ചിരുന്നു. അയാളൊരു വാടക വീട്ടിലാണ് താമസിക്കുന്നത്. അവര്‍ പറഞ്ഞതില്‍ നിന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞത് നുണയായെന്ന് മനസ്സിലായി. അവര്‍ക്ക് ഈ കേസുമായോ ഉദ്യോഗസ്ഥനുമായോ യാതൊരു ബന്ധവുമില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഈ ഉദ്യോഗസ്ഥന് പത്ത് കോടി കൊടുത്താല്‍ ഈ കേസ് ഒതുക്കാമെന്നും, ആ പണം അനൂപില്‍ നിന്നോ സൂരജില്‍ നിന്നോ വാങ്ങി തരണമെന്നും പറഞ്ഞത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തന്നോട് പറയരുതെന്ന് ബാലചന്ദ്രകുമാറിനോട് പറഞ്ഞതാണെന്നും ശാന്തിവിള പറഞ്ഞു. ദിലീപ് കേസ് വന്നത് കൊണ്ട് ഇപ്പോള്‍ മാധ്യമങ്ങള്‍ക്കാണ് കൂടുതല്‍ നേട്ടമെന്നും, അതുകൊണ്ട് അവര്‍ റേറ്റിംഗ് മാത്രമാണ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

4

തനിക്ക് ദിലീപിനെ അനുകൂലിച്ചത് കൊണ്ട് ഭീഷണി വരെ വന്നിട്ടുണ്ടെന്ന് ശാന്തിവിള പറയുന്നു. തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോയില്‍ കുറച്ചു പേര്‍ വന്ന് ഞാന്‍ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചിരുന്നു. എന്റെ ഫോണ്‍ നമ്പര്‍ ഏതൊക്കെയാണെന്നും ചോദിച്ചിരുന്നു. വാടക വീടായത് കൊണ്ട് ഇവര്‍ക്ക് വീട് കണ്ടുപിടിക്കാനായില്ല. ഞാന്‍ ഏതോ ചാനലില്‍ നെയ്യാറ്റിന്‍കര രൂപതയെ കുറിച്ചും, രൂപതയിലെ പിതാവിനെ കുറിച്ചും, പിന്നെ ഞങ്ങളുടെ പയ്യനെ കുറിച്ചും പറഞ്ഞെന്നായിരുന്നു പ്രശ്‌നം. ഈ പയ്യന്‍ ബാലചന്ദ്രകുമാറാണ്. ജാതിയും കമ്മ്യൂണലുമായിട്ടാണ് ഇവര്‍ ചിന്തിക്കുന്നത്. അതാണ് അവരുടെ പ്രശ്‌നം. ക്രിമിനല്‍ മനോഭാവമുള്ള ഒരാളെയാണ് ഇവര്‍ പിന്തുണയ്ക്കുന്നതെന്നറിയുന്നില്ല. ഒരുപാട് വെളിപ്പെടുത്തലുകള്‍ ബാലചന്ദ്രകുമാറിനെ കുറിച്ച് നടത്താനുണ്ട്. വൈകാതെ പുറത്ത് വരുമെന്നും ശാന്തിവിള പറഞ്ഞു.

5

നടന്‍ ലാലിന്റെ വീട്ടിലേക്കാണ് ആക്രമിക്കപ്പെട്ട നടി ഓടിവന്നത്. അദ്ദേഹം ഈ വിഷയത്തില്‍ നേരത്തെ തന്നെ പ്രതികരിക്കേണ്ടതായിരുന്നു. എങ്കില്‍ ഈ വിഷയത്തില്‍ ദിലീപിന് നേരത്തെ നീതി ലഭിക്കുമായിരുന്നു. അതേസമയം രണ്ട് കോടി രൂപയും ഒരു ബെന്‍സ് കാര്‍ വാടകയ്ക്കും എടുത്ത് തന്നാല്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ താന്‍ തന്നെ കൊണ്ടുപോയി, ഈ കേസ് കേള്‍ക്കുന്ന, ജാമ്യം നല്‍കാതെ നിഷേധിക്കുന്ന ജഡ്ജി പോയി കാണാമെന്നും, ദിലീപിനെ പുല്ലു പോലെ ഇറക്കാമെന്നും ബാലചന്ദ്രകുമാര്‍ എന്നോട് പറഞ്ഞതാണ്. അതിന് 50 ലക്ഷം അഡ്വാന്‍സ് തരണം. അത് അനൂപിനെയും സൂരജിനെയും ബന്ധപ്പെട്ട് വാങ്ങി തരണമെന്നാണ് ഈ ബാലചന്ദ്രകുമാര്‍ എന്നോട് പറഞ്ഞത്.

6

ദിലീപ് പുറത്തിറങ്ങുന്നത് അനൂപിനും സൂരജിനും ഇഷ്ടമല്ല, കാരണം സ്വത്തുക്കള്‍ അനുഭവിക്കുന്നത് ഇവരാണ് എന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്. നിങ്ങള്‍ ചര്‍ച്ചയ്ക്ക് പോകുന്നത് പോലും സൂരജിന് ഇഷ്ടമല്ല എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് പണം വാങ്ങി തരാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. ഇതൊന്നും തന്റെ പണിയല്ലെന്നും പറഞ്ഞു. അതുപോലെ അന്വേഷണ ഉദ്യോഗസ്ഥന് പത്ത് കോടി കൊടുത്താല്‍ ഇറക്കി തരാമെന്നും, എന്നോട് ദിലീപ് വിഷയത്തില്‍ ഇടപെടണമെന്നും പറഞ്ഞു. അതും തള്ളി. ഇപ്പോഴത് ദൈവ ഭാഗ്യമായി കരുതുന്നു. ഇല്ലെങ്കില്‍ കേസില്‍ താനും പ്രതിയാവുമായിരുന്നു. എന്നോട് പത്ത് ലക്ഷം ഓഫര്‍ ചെയ്തപ്പോള്‍ അത് ഞാന്‍ വാങ്ങിയിരുന്നെങ്കില്‍ അതില്‍ നിന്ന് നാല് ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ കമ്മീഷനായി വാങ്ങുമായിരുന്നുവെന്ന് വരെ എന്റെ സുഹൃത്ത് പറഞ്ഞിരുന്നുവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

7

പള്‍സര്‍ സുനി പല കാര്യങ്ങളാണ് പറഞ്ഞത്. പലതും പറയുന്ന ഒരാള്‍ക്ക് വേണ്ടിയാണോ പോലീസ് പണിയെടുക്കേണ്ടത്. കേസ് പല രീതിയിലേക്കാണ് പോകുന്നത്. പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി എന്തുകൊണ്ട് ഇവര്‍ നാല് വര്‍ഷം മുമ്പെടുത്തില്ല. ഇപ്പോഴാണോ എടുക്കുന്നത്. ശരിയായ രീതിയില്‍ തെളിവ് ശേഖരണം അന്ന് നടത്തിയിരുന്നെങ്കില്‍ എല്ലാം ശരിയായ വഴിക്ക് പോകുമായിരുന്നു. നടി മേനക അടക്കമുള്ള മൂന്ന് നടിമാരെ തട്ടിക്കൊണ്ടുപോയ ചരിത്രമുണ്ട് ഈ പള്‍സര്‍ സുനിക്ക്. മുമ്പ് ദുര്‍ഗുണ പാഠശാലയില്‍ കഴിഞ്ഞിട്ടുണ്ട് ഈ സുനി. സ്വന്തം മകളുടെ കല്യാണത്തിന് സഹോദരനായ ഇവനെ ഇതേ അമ്മ വിളിച്ചിട്ട് പോലുമില്ല. പള്‍സര്‍ സ്ഥിരമായി മോഷ്ടിക്കുന്നത് കൊണ്ടാണ് ഇവന് പള്‍സര്‍ സുനി എന്ന് പേര് കിട്ടിയതെന്ന് ഒരിക്കലും മാധ്യമങ്ങള്‍ പറയില്ല.

8

ഒന്നരക്കോടിയോളം കിട്ടുമെന്ന് കരുതിയാണ് പള്‍സര്‍ ഇതൊക്കെ ചെയ്തതെന്നാണ് പറയുന്നത്. കോടികള്‍ കിട്ടിയാല്‍ അവന്‍ എന്തും ചെയ്യുമെന്ന് സാരം. പള്‍സര്‍ സുനിയുടെ അമ്മ അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. വിഐപിയും മാഡവും ഒക്കെയുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. അതും സ്ഥിരീകരിക്കാനായില്ല. എട്ട് വര്‍ഷം മുമ്പുള്ള സംഭാഷണം ഓര്‍ത്ത് പറയുന്ന വ്യക്തിക്കാണ് ഇപ്പോള്‍ വിഐപിയുടെ ശബ്ദം അറിഞ്ഞെങ്കിലും ആളെ മനസ്സിലായെന്ന് പറയുന്നത്. ബാലചന്ദ്രകുമാറിനെ പോലൊരാള്‍ പറയുന്നത് കേട്ടാണ് പോലീസ് നടക്കുന്നത്. ദിലീപിന്റെ വീട്ടില്‍ ഒരിക്കല്‍ മാത്രമാണ് പോയത്. അത് പട്ടണം റഷീദുമായിട്ടാണ് പോയത്. തന്റെ പേര് ബാലചന്ദ്രകുമാര്‍ പറയും എന്ന് ഉറപ്പാണ്. എന്ത് വന്നാലും നേരിടാമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. എന്റെ ചാനലില്‍ ദിലീപിന്റെ അഭിമുഖം വരണമെന്നും, ദിലീപിന്റെ ജയില്‍ അനുഭവം വെച്ച് പുസ്തകം എഴുതാനും ആഗ്രഹമുണ്ടെന്നും, ദിലീപ് സമ്മതിച്ചാല്‍ അത് വരുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+