കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരീക്ഷാരീതിയെ വിമര്‍ശിച്ചു: പ്രതികാര നടപടിയുമായി സര്‍ക്കാര്‍

Google Oneindia Malayalam News

കണ്ണൂര്‍: പരീക്ഷാരീതിയെ വിമര്‍ശിച്ച അധ്യാപകനെതിരെ നടപടിയുമായി വിദ്യാഭ്യാസവകുപ്പ്. ഈ അധ്യാപകനില്‍ നിന്നും സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു. ഇതിന് ശേഷമാണ് തുടര്‍നടപടികളുമായി വകുപ്പ് മുന്നോട്ട് പോകുന്നത്. സംഭവത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് അധ്യാപക സംഘടനകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

eam

പയ്യന്നൂരിലെ അധ്യാപകനായ പി പ്രേമചന്ദ്രനെതിരെയാണ് വകുപ്പ് നടപടി. ഇയാള്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ്. ഫോക്കസ് ഏരിയയും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുത്ത് എഴുതാവുന്ന ഉത്തരങ്ങളുടെ എണ്ണവും കുറച്ചുള്ള പുതിയ പരീക്ഷാരീതിയെ അധ്യാപകന്‍ കൂടിയായ പി പ്രേമചന്ദ്രന്‍ വിമര്‍ശിക്കുകയായിരുന്നു.

 പണമില്ലാതെ നട്ടംതിരിഞ്ഞ് ശ്രീലങ്ക; സഹായിക്കാമോ എന്ന് വീണ്ടും... ഇന്ത്യ പരിഗണിച്ചേക്കും പണമില്ലാതെ നട്ടംതിരിഞ്ഞ് ശ്രീലങ്ക; സഹായിക്കാമോ എന്ന് വീണ്ടും... ഇന്ത്യ പരിഗണിച്ചേക്കും

സംഭവത്തില്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അധ്യാപകനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ അധ്യാപകന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന് ശേഷമാകും അധ്യാപകനെതിരെ തുടര്‍ നടപടികള്‍ ഉണ്ടാകുക.

കോണ്‍ഗ്രസിപ്പോഴും വിലയിരുത്തലുകളില്‍: അടുത്ത തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി ബിജെപികോണ്‍ഗ്രസിപ്പോഴും വിലയിരുത്തലുകളില്‍: അടുത്ത തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി ബിജെപി

അതേ സമയം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികളില്‍ നിന്ന് പിന്നോക്കം പോയിരുന്നു. തുടര്‍ നടപടികള്‍ എടുത്തില്ലെന്നത് അധ്യാപക സംഘടനകള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു. ഇത് മറന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രതികാര നടപടിയിലേക്ക് പോകുന്നത്. എന്നാല്‍ അന്വേഷണം നടത്തിയാലും വിദ്യാഭ്യാസ വകുപ്പിന് നടപടിയെടുക്കാന്‍ കഴിയില്ലെന്ന വിശ്വാസത്തിലാണ് അധ്യാപക സംഘടനകള്‍ നിലവിലുള്ളത്.

പട്ടുപാവാടയില്‍ നാടന്‍ സുന്ദരിയായി സാക്ഷി അഗര്‍വാള്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

English summary
Teacher criticizes exam procedure state government going to take action against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X