കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരി-മാഹി ബൈപ്പാസ് 2023 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഹമ്മദ് റിയാസ്

Google Oneindia Malayalam News

തലശേരി: തലശ്ശേരി - മാഹി ബൈപ്പാസ് 2023 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊടുവള്ളി ബാലത്ത്, മുഴപ്പിലങ്ങാട്, താഴെചൊവ്വ എന്നിവിടങ്ങളില്‍ ' ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയേറ്റടുക്കുന്നത് മുതല്‍ ദേശീയപാതാ വികസനത്തിനായി ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. 5580 കോടി രൂപയാണ് ഭൂമിയേറ്റടുക്കാന്‍ വിനിയോഗിച്ചത്. രണ്ടാഴ്ചയിലൊരിക്കല്‍ ദേശീയപാതാ വികസന പ്രവൃത്തികള്‍ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

VSDDF

ജില്ലാതല പരിശോധന വേറെ നടത്തും. മുഖ്യമന്ത്രിയും പരിശോധനയില്‍ പങ്കെടുക്കും. വടകര മുതല്‍ കണ്ണൂര്‍ ജില്ലയിലാകെ നിയമസഭാ മണ്ഡല അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 2024 ഓടെ കണ്ണൂര്‍ ജില്ലയിലെ ദേശീയപാതാ വികസന പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാന്‍ കഴിയും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ വീതിയില്‍ 6 വരി പാത വികസനം 2025 ഓടെ പൂര്‍ത്തീകരിക്കും.

'ബബിയയ്ക്ക് സ്മാരകം നിര്‍മിക്കും, എനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട്..'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍'ബബിയയ്ക്ക് സ്മാരകം നിര്‍മിക്കും, എനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട്..'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് റെയില്‍വെ അധികൃതരുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ചകർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ച

ഫീല്‍ഡ് വിസിറ്റ് സംബന്ധിച്ച് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍മാര്‍ രേഖാമൂലം മന്ത്രിയെ അറിയിക്കേണ്ടതുണ്ട്. മാസത്തില്‍ ഒരിക്കല്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍മാര്‍ റോഡിലൂടെ സഞ്ചരിച്ച് പരിശോധന നടത്തണം. ഉദ്യോഗസ്ഥരെ മോണിറ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥ തലത്തില്‍ സംവിധാനമൊരുക്കും എന്നും മന്ത്രി അറിയിച്ചു.

വരും തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മ; ദയാബായിയെ പിന്തുണച്ച് അലന്‍സിയര്‍വരും തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മ; ദയാബായിയെ പിന്തുണച്ച് അലന്‍സിയര്‍

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാര്‍, കളക്ടര്‍ എസ് ചന്ദ്രശേഖര്‍, എന്‍ എച്ച് എഐറീജിയണല്‍ ഓഫീസര്‍ ബി എല്‍ മീണ, പ്രൊജക്ട് ഡയരക്ടര്‍ അഭിഷേക് തോമസ് വര്‍ഗ്ഗീസ്, മറ്റ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

English summary
Thalassery-Mahi bypass will be completed by March 2023, said Mohammad Riyas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X