കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉള്‍നാടന്‍ ജലപാത നിര്‍മാണത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം; സര്‍ക്കാരിനെതിരെ പരിഷത്ത്

Google Oneindia Malayalam News

മട്ടന്നൂര്‍: പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉള്‍നാടന്‍ ജലപാത നിര്‍മാണത്തില്‍ പ്രാദേശികമായി ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ പ്രത്യേകമായി പഠിച്ച് ജനങ്ങളുടെ ഉല്‍ക്കണ്ഠയ്ക്ക് പരിഹാരം കാണണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്. മട്ടന്നൂരില്‍ സമാപിച്ച ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനത്തിന്റെ പ്രമേയത്തിലൂടെയാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാരിനെതിരെ പരോക്ഷമായ വിമര്‍ശനമാണ് കെ റെയില്‍, ഉള്‍നാടന്‍ ജലഗതാഗത പദ്ധതി എന്നീ വിഷയങ്ങളില്‍ സിപിഎം നിയന്ത്രിത സംഘടനായ പരിഷത്ത് സമ്മേളനം ഉയര്‍ത്തിയത്.

തിരുവനന്തപുരം ജില്ലയിലെ കോവളത്ത് നിന്നാരംഭിച്ച് കാസര്‍ഗോഡ് ജില്ലയിലെ ബേക്കലില്‍ അവസാനിക്കുന്ന കേരള ഉള്‍നാടന്‍ ജലപാതാ നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. കണ്ണൂര്‍ ജില്ലയില്‍ കാര്യമായ തോതിലുള്ള പ്രവൃത്തികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. പാനൂര്‍, തലശ്ശേരി, ചാല തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ജലപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയിലാണ്. തങ്ങളുടെ പ്രദേശത്ത് കുടിവെള്ള സ്രോതസ് വരണ്ടു പോകുമെന്നും ഉപ്പുവെള്ളം കലരുമെന്നും ജനങ്ങള്‍ ഭയപ്പെടുന്നുണ്ട്.

kannur

ജനങ്ങളുമായി പദ്ധതിയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് ഇത്തരം ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. മട്ടന്നൂര്‍ ഗവ. യുപി സ്‌കൂളില്‍ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം സംസ്ഥാന പ്രസിഡന്റ് ഒ.എം ശങ്കരന്‍ കന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ കെ വിനോദ് കുമാര്‍, വി.വി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

ജെന്‍ഡര്‍ നയ രേഖ അവതരിപ്പിച്ച് സംസ്ഥാന കണ്‍വീനര്‍ വി.പി സിന്ധുവും കെ റെയില്‍ അവതരണം ടി ഗംഗാധരനും നടത്തി. കേന്ദ്ര നിര്‍വാഹക സമിതി അംഗം എം.ദിവാകരന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.പി ബാബു ഭാവി പ്രവര്‍ത്തനം അവതരിപ്പിച്ചു. സിപി ഹരീന്ദ്രന്‍, കമലാ സുധാകരന്‍, കെ.കെ രവി, പി.വി പുരുഷോത്തമന്‍, കെ.സുരേഷ് എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ജെന്‍ഡര്‍ പഠനം ടിവി നാരായണന്‍ അവതരിപ്പിച്ചു.

 ഇത് കേരളമാണ്, വിഷമിക്കേണ്ട, ഉറപ്പോടെ കൂടെ നില്‍ക്കുന്നവരുണ്ടാകും; നിഖില വിമലിനോട് മാലാ പാര്‍വതി ഇത് കേരളമാണ്, വിഷമിക്കേണ്ട, ഉറപ്പോടെ കൂടെ നില്‍ക്കുന്നവരുണ്ടാകും; നിഖില വിമലിനോട് മാലാ പാര്‍വതി

ദേശീയ പാത വികസനത്തിന്റെ മറവില്‍ വയലുകളും ചതുപ്പുനിലങ്ങളും അനധികൃതമായി മണ്ണിട്ടു നികത്തുന്നത് തടയുക. നീരുറവുകളുടെ ഒഴുക്ക് തടയാതിരിക്കുക, പൊതു ഗതാഗതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടുക, പുതിയ കേന്ദ്രവിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യാപകമായ ജനകീയ സംവാദങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങള്‍ക്കിടയിലെ ആശങ്കയകറ്റുക, എല്‍.എസ്എസ്, യു.എസ്.എസ്. പരീക്ഷകള്‍ കാലോചിതവും ശാസ്ത്രീയവുമായ രീതിയില്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍

ഭാരവാഹികള്‍:
പി.കെ സുധാകരന്‍ (പ്രസി)പി.പി ബാബു(സെക്ര) തെരഞ്ഞെടുത്തു. സതീശന്‍ കസ്തൂരി(ട്രഷ) ഒസി ബേബിലത, കെ.സി പത്മനാഭന്‍(വൈ.പ്രസി), പി.ടി രാജേഷ്, പി.സൗമിനി(ജോ. സെക്ര).

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
The concerns of the people in the construction of inland waterways should be addressed says Parishad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X