ലാന്റിംഗില്‍ റണ്‍വേയില്‍ തൊട്ട് വീണ്ടും പറന്നുയര്‍ന്ന് വിമാനം; പരിഭ്രാന്തരായി യാത്രക്കാര്‍
മട്ടന്നൂര്‍: ചെന്നൈയില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിന് ആദ്യ ശ്രമത്തില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. ചെന്നൈയില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിനാണ് ആദ്യ ശ്രമത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വന്നത്. ഇത് യാത്രക്കാരില്‍ ഭീതി പരത്തി.
ശനിയാഴ്ച വൈകിട്ട് 3.15 ഓടെയാണ് സംഭവം. 'അണ്‍സ്റ്റെബിലൈസ്ഡ്' എന്നാണ് സംഭവത്തെ അധികൃതര്‍ വ്യക്തമാക്കിയത്. ശക്തമായ കാറ്റ്, മൂടല്‍ മഞ്ഞ്, പൈലറ്റിന് ലാന്‍ഡിങ്ങിന് കഴിയാതെ വരിക തുടങ്ങിയ സാഹചര്യത്തിലാണ് അണ്‍സ്റ്റെബിലൈസ്ഡ് ലാന്‍ഡിങ് നടക്കാറുള്ളത്.

കൃത്യ സമയത്ത് റണ്‍വേയുടെ മുകളില്‍ എത്തിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയും വിമാനം റണ്‍വേയില്‍ ടച്ച് ചെയ്ത ഉടന്‍ തന്നെ വീണ്ടും പറന്ന് ഉയരുകയുമായിരുന്നു. ആ സമയത്ത് വിമാനത്തിനുള്ളില്‍ കുലുക്കം അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറയുന്നു. എന്നാല്‍ 14 മിനിറ്റിന് ശേഷം രണ്ടാമത്തെ ശ്രമത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു.
കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും സംഭവിച്ചില്ല എന്നും മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് ഇത്തരം സാഹചര്യം നേരിട്ടേക്കാം എന്നും എയര്‍ലൈന്‍ പ്രതിനിധിയും കിയാല്‍ അധികൃതരും വ്യക്തമാക്കി. കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം റണ്‍വേ കൃത്യമായി കാണാതിരിക്കുക, ശക്തമായ കാറ്റ്, മൂടല്‍ മഞ്ഞ് തുടങ്ങിയവ ഉണ്ടെങ്കില്‍ റണ്‍വേ വിസിബിലിറ്റി കുറയും.
സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍
ഈസമയത്ത് സാധാരണ തരത്തിലുള്ള ലാന്‍ഡിങ് നടക്കില്ല. അത്തരം സാഹചര്യത്തില്‍ പൈലറ്റ് റിസ്‌ക് എടുക്കാതെ മറ്റ് വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടാന്‍ ആണ് നിര്‍ദേശം നല്‍കുക. എന്നാല്‍ ലാന്‍ഡിങ്ങിന് ഒന്നേ രണ്ടേ തവണ ശ്രമിച്ചതിന് ശേഷം മാത്രമാണ് പലരും ഡൈവേര്‍ട്ട് ചെയ്യാന്‍ തയാറാകുക. ചില സാഹചര്യങ്ങളില്‍ പൈലറ്റിന് റണ്‍വേയെ കുറിച്ചുള്ള അജ്ഞതയും അണ്‍സ്റ്റെബിലൈസ്ഡ് ലാന്‍ഡിങ്ങിന് കാരണമാകാറുണ്ട്.












Click it and Unblock the Notifications