തൃക്കാക്കരയിലെ യു ഡി എഫ് വിജയം : ആനന്ദം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് നേതാക്കൾ
കണ്ണൂർ: മുസ്ലീം ലീഗ് നടത്തുന്ന കേരള സുഹൃദ് സംഗമത്തിന് ഇരട്ടി മധുരമായി തൃക്കാക്കര തെരഞ്ഞെടുപ്പിൽ ഇരട്ടിമധുരം. യു ഡി എഫ് നേടിയ തകർപ്പൻ വിജയത്തിൽ ആഹ്ളാദം മറച്ചു പിടിക്കാതെയാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും കണ്ണൂരിൽ പ്രതികരിച്ചത്.
സാമുദായിക സൗഹാർദവും മതസഹിഷ്ണുതയും ഉയർത്തിപ്പിടിച്ച് മുസ്ലീം ലീഗ് നടത്തുന്ന യാത്രയുടെ വിജയം കൂടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പിലൂടെപുറത്തുവന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രഭരണകൂടം നടത്തുന്ന തെറ്റായ പ്രവർത്തനങ്ങൾജനം ഇഷ്ടപ്പെടാത്തതാണ്. എന്നാൽ കേരളം ഇത്തരം നീക്കങ്ങൾക്ക് ചെവി കൊടുക്കാത്ത സംസ്ഥാനമാണ്. എല്ലാവരും ഇവിടെ സമാധാനം ആഗ്രഹിക്കുന്നു. അത് ഊട്ടി പുറപ്പെടുകയാണ് മുസ്ലീം ലീഗ് നടത്തുന്ന സൗഹൃദ
സംഗമ ത്തിന്റെ ലക്ഷ്യം പ്രബുദ്ധ കേരളത്തിന്റെ മഹനീയ പൈതൃകം കാത്തുസൂക്ഷിക്കാൻ സാഹോദര്യത്തിന്റെ സന്ദേശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന സുഹൃദ് സംഗമത്തിൽ വിവിധമത മേലധ്യക്ഷൻ മാർ ഉൾപെടെ നിരവധിയാളുകൾ പങ്കെടുത്തു.
നാം കേൾക്കുന്നവരുടെ സമൂഹം മാത്രമായി മാറി. എന്നാൽ നാം അറിയാൻ ശ്രമിക്കുമ്പോൾ ഏതാണ് ശരി എന്ന് തിരിച്ചറിയാനാവും. ചില സാമൂഹിക മാധ്യമങ്ങൾ ഉണ്ടാക്കുന്ന തെറ്റായ പ്രവണതകളിൽ നിന്നും ജനം ബോധപൂർവം പിന്തിരിയണം. അപ്പോൾ നമുക്കു യഥാർത്ഥ മതനിരപേക്ഷ സമൂഹമായി മാറാൻ ആകുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം മുഖ്യമന്ത്രി പിണറായി വിജയന്റെ പരാജയമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു..വളരെ ആഹ്ലാദകരമായ വാർത്തയാണ് തൃക്കാക്കര വിജയമെന്നും ഭൂരിപക്ഷം എല്ലാ പ്രതീക്ഷകളും കടന്നു വെന്നുംമുസ്ലീം ലീഗ് ദേശീയ ജന: സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു യുഡിഎഫ് പ്രതീക്ഷ ഉയർത്തിയിരിക്കുന്നു. മത സൗഹാർദ്ദവും മതേതരത്വവും ഉയർത്തിപ്പിടിച്ച നമ്മുടെ വിജയം കൂടിയാണിത്.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സംവിധാനത്തിനും പാർട്ടിക്കും ഏറ്റ പരാജയമാണ് തൃക്കാക്കരയിലെ യു.ഡി.എഫ് വിജയം.ഭൂരിപക്ഷ വർഗീയത എന്നോ ന്യൂനപക്ഷ വർഗീയത എന്നോ ഉണ്ടാവരുത് . ഇത് ഒരു സന്ദേശത്തിന്റെ ഉറപ്പും വിജയവുമാണ്. യുഡിഎഫ് അടിത്തറ ശക്തമാണ് എന്നാണ് ഇത് കാണിക്കുന്നത്. എന്തൊക്കെ ചേരിതിരിവ് ഉണ്ടാക്കാനാണ് എൽഡിഎഫ് തൃക്കാക്കരയിൽ ശ്രമിച്ചത്. നാം ഒരിക്കലും കേൾക്കാൻ പോലും ആഗ്രഹിക്കാത്ത കുപ്രചരണങ്ങൾ നാം കേട്ടു. കേരളം ഒരിക്കലും വർഗീയതയ്ക്ക് കീഴടങ്ങില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications