Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമരംഗത്തെ കരാര്‍വല്‍ക്കരണം: ആശങ്കകള്‍ പങ്കുവെച്ച് ട്രേഡ് യൂണിയന്‍ സെമിനാര്‍ നടത്തി

കണ്ണൂര്‍: നവംബര്‍ 14 ന് കണ്ണൂരില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 56-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളിലെ കരാര്‍വല്‍ക്കരണമെന്ന വിഷയത്തില്‍ ട്രേഡ് യൂണിയന്‍ സെമിനാര്‍ നടത്തി. മാധ്യമമേഖലയിലെ കരാര്‍വല്‍ക്കരണത്തിലും തൊഴില്‍ അരക്ഷിതാവസ്ഥയിലും ആഴത്തിലുള്ള ചര്‍ച്ചയും ആശങ്കയും പങ്കുവെക്കുന്നതായിരുന്നു സെമിനാര്‍.

കണ്ണൂര്‍ പ്രസ് ക്‌ളബ്ബ് ഹാളില്‍ നടന്ന സെമിനാര്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീത ഉദ്ഘാടനം ചെയ്തു. ചില മാധ്യമ സ്ഥാപനങ്ങള്‍ സ്ഥിരം തൊഴിലുള്ള ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വീടുകയാണെന്ന് വിനീത ചൂണ്ടികാട്ടി. ഇതു എത്രമാത്രം വേദനയാണ് അവര്‍ക്കുണ്ടാകുന്നതെന്ന് ഓര്‍ക്കണം. മാധ്യമസ്ഥാപനങ്ങളിലെ കരാര്‍വല്‍ക്കരണം അവസാനിപ്പിക്കണമെങ്കില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ കൂടുതല്‍ ശക്തിപ്പെടണം.

kannur

മാധ്യമ മാനേജുമെന്റുകളുടെ കരാര്‍വല്‍ക്കരണ നിലപാടിനെതിരെയുള്ള പേരാട്ടം വരുംകാലങ്ങളില്‍ യൂണിയന്‍ ശക്തമാക്കുമെന്ന് വിനീത പറഞ്ഞു. ജോലി സ്ഥിരത സര്‍ക്കാര്‍ അംഗീകരിച്ച കാര്യമാണെന്നും എന്നാല്‍ ഇതു രാജ്യത്ത് നടപ്പിലാവുന്നില്ലെന്നും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ പറഞ്ഞു. എന്നാല്‍ രാജ്യത്ത് എഴുപതു ശതമാനം കരാര്‍ തൊഴിലാളികളാന്നെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥിരം തൊഴിലുകളില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കരുതെന്ന് നിയമമുണ്ടെങ്കിലും രാജ്യത്തെവിടെയും അതു നടപ്പിലാക്കുന്നില്ലെന്നും കെ.പി സഹദേവന്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് ഭരണകാലത്ത് തുടക്കം കുറിക്കുകയും തൊഴിലാളികള്‍ പോരാടി നേടുകയും ചെയ്ത 29 തൊഴില്‍ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നാലു കോഡുകളാക്കി മാറ്റിയിരിക്കുകയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍ പറഞ്ഞു.

നിലവിലുള്ള തൊഴില്‍ നിയമനത്തിന്റെ ലംഘനമാണിത്. സ്ഥിരം തൊഴിലില്‍ കരാര്‍ നിയമനം പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് പോലും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വ്യവസായികളെ പ്രീണിപ്പിക്കുകയാണ് കരാര്‍ നിയമനത്തിലുടെയെന്ന് ഐ.എന്‍.ടി.യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.ശശീന്ദ്രന്‍ പറഞ്ഞു. കരാര്‍ തൊഴിലിന് കാരണം ഗവ: നയം തന്നെയാണ്.

മിനിമം വേജസ് പോലും മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലും ചില മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ നിയമനമെന്നത് മാധ്യമ മേഖലയില്‍ മാത്രമല്ല എല്ലാ തൊഴില്‍ മേഖലയെയും ബാധിക്കുന്നതാണെന്നു എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം പറഞ്ഞു.

സര്‍വ്വ മേഖലയെയും കരാര്‍വല്‍ക്കരണം ബാധിച്ചിട്ടുണ്ടെന്ന് ബി.എം.എസ് ജില്ലാ കമ്മിറ്റിയംഗം എം. വേണുഗോപാല്‍ പറഞ്ഞു. പരിപാടിയില്‍ പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.വിജേഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ യു.പി സന്തോഷ് നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+