ഇതൊരു അത്ഭുതക്കുട്ടി തന്നെ... അബ്ദുള്ളക്കെട്ടിക്കെതിരെ ട്രോള്‍ മഴ!!
കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്നും പുറത്തായ അബ്ദുള്ളക്കുട്ടിയെ ട്രോളിക്കൊല്ലാന്‍ സൈബര്‍ സഖാക്കളും കോണ്‍ഗ്രസുകാരും. ബി.ജെ.പിയിലേക്കു പോകുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് അബ്ദുള്ളക്കുട്ടയെ അതുവച്ച് ട്രോളാന്‍ നൂറുകണക്കിനാളുകള്‍ രംഗത്തെത്തിയത്.
നിപ്പാ വൈറസ് ആശങ്കകൾ വേണ്ട.. വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തന്നെ തുറക്കും
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തിലെ ദയനീയ തോല്‍വിക്കു ശേഷം മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നും പതിയെ അസ്തമിച്ച അബ്ദുള്ളക്കുട്ടി ഏറെ നാളുകള്‍ക്കു ശേഷമാണ് സാമൂഹ്യമാധ്യമങ്ങളില്‍മുഴുനീളെ ചര്‍ച്ചാവിഷയമാകുന്നത്. കണ്ണൂലെ ഇടതുപാളയത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ അമരത്തേക്കു ഉയര്‍ന്നു വന്നതും ഇപ്പോള്‍ ബി.ജെ.പിയിലേക്ക് ചുവടുമാറുമെന്നും പറയുമ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ നീക്കത്തെ പലവിധ ട്രോളുകളിലൂടെയാണ് സോഷ്യല്‍ മീഡിയ വരവേറ്റത്.

നിങ്ങളെന്നെ കോണ്‍ഗ്രാസാക്കി എന്ന അബ്ദുല്ലള്ളക്കുട്ടിയുടെ ആത്മകഥയുടെ പുറംചട്ടയാണ് ആദ്യ ട്രോളുകള്‍ക്ക് പാത്രമായത്. നിങ്ങളെന്ന സംഘപരിവാറാക്കി എന്ന പുസ്തകത്തിനായി കാത്തിരുന്നോളൂ എന്ന വിധത്തിലാണ് കമന്റ്. കെ.പി.സി.സി നേതൃത്വത്തെയും ട്രോളന്മാര്‍ വിട്ടില്ല. ആദ്യമായാണ് ഒരാളെ ബി.ജെ.പിയെ അനുകൂലിച്ചതിന്റെ പേരില്‍ പുറത്താക്കുന്നതെന്നും പതിവായി ബി.ജെ.പിയില്‍ ചേര്‍ന്നതിനു ശേഷമാണ് തങ്ങള്‍ അറിയാറുള്ളതെന്നുമാണ് ട്രോളുകാരുടെ കണ്ടെത്തല്‍.
വേള്‍ഡ് കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ടീം ഇംഗ്ലണ്ട് കളിക്കാരനെ പുറത്താക്കിയെന്ന വാര്‍ത്ത കേട്ട ബി.ജെ.പി അധ്യക്ഷന്‍ അദ്ദേഹത്തെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന ട്രോള്‍ ബി.ജെ.പിയിലേക്ക് ചേക്കാറാനുള്ള അബ്ദുള്ളക്കുട്ടിയുടെ നീക്കത്തെയാണ് കാണിക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി നിറഞ്ഞു നില്‍ക്കുകയാണ് കുട്ടി. മുഖ്യധാര വാര്‍ത്താ മാധ്യമങ്ങളിലെല്ലാം വലിയ പ്രാധാന്യത്തോടെയാണ് അബ്ദുള്ളക്കുട്ടിയുടെ നീക്കത്തെ തുറന്നു കാണിച്ചത്.
കോണ്‍ഗ്രസ് നേതൃത്വവും ഇടതുപക്ഷവും ഉള്‍പ്പെടെ അബ്ദുള്ളക്കുട്ടിയുടെ നീക്കത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്. എങ്കിലും തന്റെ ഭാഗത്താണ് ശരിയെന്നു ഉറച്ചു വിശ്വസിച്ച് വിമര്‍ശനങ്ങളെ കൂട്ടാക്കാതെ നില്‍ക്കുകയാണ് അബ്ദുള്ളക്കുട്ടിയും. എന്നാല്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം അഴിഞ്ഞാടുമ്പോഴും അതെല്ലാം അവഗണിക്കുകയാണ് അബ്ദുള്ളക്കുട്ടി. തനിക്കു ലഭിക്കുന്ന നെഗറ്റീവ് പബഌസിറ്റി പിന്നീട് പോസറ്റീവായി മാറുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.












Click it and Unblock the Notifications