തലശേരി മസാജ് സെന്റില്‍ പീഡനശ്രമം, മാനേജരും ഇടപാടുകാരനും അറസ്റ്റില്‍
തലശേരി: തലശേരി ടൗണിലെ എന്‍.സി.സി റോഡിലെ മസാജ്പാര്‍ലറില്‍ നിന്നും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേരെ തലശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു പാറാല്‍ ചെമ്പ്ര ദേവീ കൃപയില്‍ രജിലേഷ് (29) ഇടുക്കി നെടുങ്കണ്ടം വെട്ടുകാവിങ്കല്‍ അനന്ദു(26) എന്നിവരാണ് തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും വ്യാഴാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് അറസ്റ്റിലായത്. ഹിന്ദിസംസാരിക്കുന്ന സ്ത്രീയാണ് കേസിലെ മറ്റൊരു പ്രതി.ആലപ്പുഴ സ്വദേശിനിയായ ആയുര്‍വേദ തെറാപ്പിസ്റ്റാണ് കേസിലെ പരാതിക്കാരി. കഴിഞ്ഞ ദിവസം രാത്രി എന്‍.സി.സി റോഡിലെ ലോട്ടസ് സ്പായിലാണ് കേസിനാസ്പദമായ സംഭവം.
ആയുര്‍വേദ തെറാപ്പിക്കിടെയില്‍ രജിലേഷ് യുവതിയെ കടന്നു പിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചുവൊണ് കേസ്. സ്ഥാപനത്തലെ മാനേജരാണ് അനന്ദു. ഇയാള്‍ ഇതിന് ഒത്താശ ചെയ്തുകൊടുത്തുവെന്ന പരാതിയിലാണ് അറസ്റ്റു ചെയ്തത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. നെടുങ്കണ്ടം, കണ്ണൂര്‍ സ്വദേശികളായ പാര്‍ട്ടണര്‍മാരാണ് മസാജ് കേന്ദ്രം നടത്തുന്നത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ മുങ്ങിയെന്നാണ് പൊലിസ് പറയുന്നത്.

മസാജ് സെന്ററിന്റെ മറവില്‍കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും പെണ്‍വാണിഭവും ലൈംഗീക ചൂഷണവും നടക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ജീവനക്കാരികളായ യുവതികള്‍ക്കു നേരെയാണ് ഉടമകളുടെ ഒത്താശയോടെ ലൈംഗീകാചൂഷണം നടന്നുവരുന്നത്. നേരത്തെ കണ്ണൂര്‍ നഗരത്തിലെ ഒരു മസാജ് സെന്ററില്‍ ലൈംഗീക ചൂഷണത്തിനായി ബലപ്രയോഗം നടന്ന യുവതി കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും പൊലിസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.












Click it and Unblock the Notifications