കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫിന് മട്ടന്നൂർ ആവേശം; മാറ്റത്തിന്റെ സൂചനയോ, ഞെട്ടിച്ചത് മുസ്ലിം ലീഗ്

Google Oneindia Malayalam News

കണ്ണൂർ: മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം സംസ്ഥാന വ്യാപകമായി ആഘോഷമാക്കി യു ഡി എഫ് നേതൃത്വം. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ ഇരട്ടിയാക്കിയതും എട്ട് എല്‍ ഡി എഫ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതുമാണ് യു ഡി എഫ് മുന്നേറ്റത്തിന്റെ മാറ്റ് വർധിപ്പിക്കുന്നത്.

എല്‍ ഡി എഫ് കോട്ടയായ മട്ടന്നൂരില്‍ വിജയിക്കുമെന്ന് നേതൃത്വം അവകാശപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് വർധിപ്പിക്കുകയെന്നതായിരുന്നു യു ഡി എഫ് ലക്ഷ്യം. മികച്ച പ്രവർത്തനത്തിലൂടെ അത് സാധ്യമാക്കാന്‍ അവർക്ക് കഴിയുകയും ചെയ്തു. 45 വോട്ടിന് ഒരു സിറ്റിങ് സീറ്റ് മാത്രമാണ് നഷ്ടമായിരിക്കുന്നത്.

ജൂനിയർ എന്‍ടിആറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമോ ബിജെപി? നിർണ്ണായകമായി ഷായുമായുള്ള കൂടിക്കാഴ്ചജൂനിയർ എന്‍ടിആറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമോ ബിജെപി? നിർണ്ണായകമായി ഷായുമായുള്ള കൂടിക്കാഴ്ച

35 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 21 എണ്ണത്തില്‍ വിജയിച്ചാണ്

35 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 21 എണ്ണത്തില്‍ വിജയിച്ചാണ് എല്‍ ഡി എഫ് ഭരണം നിലനിർത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 35 ല്‍ 28 സീറ്റായിരുന്നു എല്‍ ഡി എഫ് കരസ്ഥമാക്കിയത്. ശേഷിച്ച 7 സീറ്റുകള്‍ കൊണ്ട് മാത്രം തൃപ്തിയടയേണ്ടി വന്നു യു ഡി എഫ് എന്നാല്‍ ഇത്തവണ അത് 14 ആക്കി ഉയർത്തി. ബി ജെ പിക്ക് ഇത്തവണയും സീറ്റുകള്‍ ലഭിച്ചില്ല.

എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര

കീച്ചേരി, കല്ലൂര്‍, മുണ്ടയോട്, പെരുവയല്‍ക്കരി, കായലൂര്‍,

കീച്ചേരി, കല്ലൂര്‍, മുണ്ടയോട്, പെരുവയല്‍ക്കരി, കായലൂര്‍, കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, ദേവര്‍ക്കാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയര്‍പോര്‍ട്ട്, ഉത്തിയൂര്‍, നാലാങ്കേരി എന്നിവിടങ്ങളിലാണ് എല്‍ ഡി എഫ് വിജയിച്ചത്. മണ്ണൂര്‍, പൊറോറ, ഏളന്നൂര്‍, ആണിക്കരി, കളറോഡ്, ബേരം, പെരിഞ്ചേരി, ഇല്ലംഭാഗം, മട്ടന്നൂര്‍, ടൗണ്‍, മരുതായി, മേറ്റടി, മിനിനഗര്‍, പാലോട്ടുപള്ളി എന്നിവിടങ്ങളിലാണ് യു ഡി എഫ് വിജയം

യു ഡി എഫില്‍ മുസ്ലിംലീഗാണ് ഏറെ നേട്ടമുണ്ടാക്കിയത്.

യു ഡി എഫില്‍ മുസ്ലിംലീഗാണ് ഏറെ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 8 സീറ്റുകളില്‍ ആറിടത്തും അവർക്ക് വിജയിക്കാന്‍ സാധിച്ചു. നഗരസഭ രൂപീകൃതമായതിന് ശേഷം ഇന്നുവരെ എല്‍ ഡി എഫ് മാത്രമാണ് മട്ടന്നൂരില്‍ വിജയിക്കുന്നത്. 2013 ലെ തിരഞ്ഞെടുപ്പിലായിരുന്നു മട്ടന്നൂരില്‍ യു ഡി എഫ് ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവെച്ചത്. അന്ന് 14 സീറ്റുകളായിരുന്നു മുന്നണിക്ക് നേടാനായത്.

മാത്രം കയ്യടക്കി വെച്ച സി പി എം ന്റെ 8 സിറ്റിങ്

അതേസമയം, അക്രമവും ഗുണ്ടായിസവും കൊണ്ട് മാത്രം കയ്യടക്കി വെച്ച സി പി എം ന്റെ 8 സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്ത് മട്ടന്നൂരിലെ യു ഡി എഫ് കരുത്തു കാട്ടിയെന്നായിരുന്നു ഡി സി സി അധ്യക്ഷന്‍ മാർട്ടിന്‍ ജോർജിന്റെ പ്രതികരണം. നാല് വാർഡുകളിൽ നേരിയ വോട്ടുകൾക്കാണ് സീറ്റ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

കള്ള വോട്ടും, ഓപ്പൺ വോട്ടും പതിവ് ശൈലി തെറ്റാതെ

കള്ള വോട്ടും, ഓപ്പൺ വോട്ടും പതിവ് ശൈലി തെറ്റാതെ സി പി എം സ്വരു കൂട്ടിയിട്ടും,ഭരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മന്ത്രിമാർ ക്യാമ്പ് ചെയ്തിട്ടും പാർട്ടി ഗ്രാമങ്ങളിൽ ഉണ്ടായ കനത്ത വോട്ട് ചോർച്ച വലിയ നാണക്കേട് ആണ് സഖാക്കൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്.

സ്വർണ്ണ കടത്തിലും കള്ളകടത്തിലും നാണം കെട്ട്

സ്വർണ്ണ കടത്തിലും കള്ളകടത്തിലും നാണം കെട്ട് നിൽക്കുന്ന,മക്കളുടെ സ്വാർത്ഥ താത്പര്യത്തിനായി പ്രസ്ഥാനത്തെ പണയപ്പെടുത്തുന്ന പിണറായി വിരുദ്ധ കമ്മ്യൂണിസ്റ്റ് വോട്ടുകൾ ഏകീകരിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് മട്ടന്നൂർ നഗരസഭ വിജയം യു ഡി എഫ് ന് ഇരട്ടി മധുരം നൽകുന്നത്. ഒരു മാസം മട്ടന്നൂരിൽ സമാധാനം പുലരുവാൻ, വികസനം കൊണ്ട് വരുവാൻ പ്രയത്നിച്ച യു ഡി എഫ് ന്റെ സഹപ്രവർത്തകർക്കും, മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിക്കുന്നു. നമുക്ക് കൈകോർത്ത് മുന്നേറാം. സ്വാതന്ത്ര്യം ഇനിയും കടന്നു ചെന്നിട്ടില്ലാത്ത പാർട്ടി ഗ്രാമങ്ങൾ വെട്ടി പിളർത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

English summary
UDF makes good progress in Mattannur municipal elections; Muslim League also gains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X